Skip to main content

ലോകവനിതാ ദിനം:ചില ചിന്തകള്‍


where v R?
Originally uploaded by itzme.....
ദീപങ്ങള്‍ ഒക്കെ കെടുത്തി നാം പ്രാര്‍ത്ഥിപ്പൂ...ദീപമേ നീ നയിച്ചാലും...


ലോക വനിതാ ദിനം..അത് ഇന്നലെ യായിരുന്നു....
ഒരു വിളക്കില്‍ നിന്നും അടര്‍ന്നു പോയ ദീപനാളത്തിനു..
കരിഞ്ഞു പോയ പൂവിതളുകള്‍ക്ക്
പൊട്ടി പ്പോയ കുപ്പി വളഛില്ലിന്നു..
തൂകിപ്പോയ കുങ്കുമത്തിനു...
അറിയാതെ പോകുന്ന സ്ത്ര്രീ ത്വത്തിനു..
ഇരുളിനു പിന്നിലെ അമര്‍ത്തിയ തേങ്ങലുകള്‍ക്ക്...
സന്ത്വനം തേടുന്ന മനസ്സുകള്‍ക്ക്..
ഈ ദിനം എന്ത് കൊടുത്തു?

Comments

അങ്ങിനെയൊരു പരിശോധന നല്ലതു തന്നെ. വനിതാ ദിനത്തെക്കുറിച്ചുള്ള പോസ്റ്റും

ഈ‍ പോസ്റ്റും കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം.
ശ്രീ said…
ഇപ്പോഴാണ്‍ ഇതു കണ്ടത്. നല്ല ചിന്ത.
:)
ഇറ്റ്സ്..നമ്മള്‍ പണ്ട് പരിചയപ്പെട്ടവരാണ്..ഞാന്‍ താങ്കളുടെ കമൂണിറ്റിയില്‍ ജോയിന്‍ ചെയ്ത നാളില്‍ ഏകദേശം ഒരു വര്ഷമെങ്കിലും കഴിഞ്ഞിരിക്കണം ഇപ്പോള്‍...
ഈ കവിതയെക്കുറിച്ച്..താമസിച്ചാണ്‍ കണ്ണില്‍ പെട്ടത്..ക്ഷമിക്കു...
ഈ ദുരവസ്ഥക്ക് എന്താണ്‍ പരിഹാരം
ദൃശ്യമാധ്യമങ്ങളിലൂടെ പ്രേക്ഷകരില്‍ കുത്തി നിറക്കുന്ന സ്ത്രീ സൌന്ദര്യത്തിന്റെ പച്ചയായ ആവിഷ്കാരം സ്ത്രീകള്‍ ഉപഭോഗ വസ്തുവാണെന്ന ധാരണ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുകയാണ്‍.ഈ അവസ്ഥ തുടരുന്ന കാലത്തോളം സ്ത്രീകളനുഭവിക്കുന്ന ദുരവസ്ഥക്ക് മോചനമുണ്ടാവുമെന്നു തോന്നുന്നില്ല..
സമകാലിക സമൂഹത്തിലെ കുടുമ്പ ബന്ധങ്ങളില്‍ നിന്നു തുടങ്ങട്ടെ സ്ത്രീകളെ സ്നേഹിക്കാനും ബഹുമാനിക്കനുമുള്ള ആദരിക്കാനുമുള്ള വിവേകം..ആശംസകളോടെ... പ്രദീപ്..

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…