............................
എപ്പോഴാണ് രാമനെ എനിക്ക് മനസ്സിലായത്?
ക്രിസ്ടിയും രാമനും വേണും ഒരേ പോലെ എനിക്ക് മുന്‍പില്‍ വെളിപെയ്ട്ടത് ഏത് നിമിഷത്തില്‍ ആയിരുന്നു?
സ്വന്തം ദുഃഖം എന്ത് എന്ന് അറിയേണ്ട വിധത്തില്‍ അറിഞ്ഞിരുന്നുവോ രാമന്‍? അത് അവന് വേണു വിനോട് പറയാന്‍ കഴിഞ്ഞിരുന്നുവോ? ഒരിക്കല്‍ എങ്കിലും അവര്‍ പരസ്പരം അറിഞ്ഞിരുന്നുവോ?
ഉണ്ടാവാന്‍ വഴിയില്ല
കാരണം സ്വന്തം ഇഷ്ടങ്ങല്‍േ ഷണ്ഡത്വം ചെയ്ത ഒരു സമുഹത്തില്‍ അതിന്റെ നിയമങ്ങള്‍ക്കും കല്പന്കള്‍ക്കും ജീവിതം തീരു കൊടുക്കുമ്പോ ആ താര പദത്തിന് അപ്പുരമായത് കാണാന്‍ കണ്ണ് ഉണ്ടാവില്ലല്ലോ... അത് സ്വന്തം മന്സ്സിന്റെയ് തേങ്ങലയാലും.
ക്രിസ്ടിക്കു സ്വയം അറിയാന്‍ അനുവാദം കൊടുത്ത ഒരു ചട്ട കൂടിന്റെയ് ഭാഗമായി അവന്‍ മാറിയത് അവന്റെ ഭാഗ്യം..
അതാവാം ആ നീല കണ്ണുകളില്‍ പ്രസരിക്കുന്ന പുഞ്ചിരിയുടെയ് ,വാചാലതയുടെയ് രഹസ്യം. ഇന്നു ആരോ എന്നോട് ചോദിച്ചു ഞാന്‍ പുന്ചിരിക്കുന്ന കണ്ണുകള്‍ കണ്ടിട്ട് ഉണ്ടോ എന്ന്? ശ്രീ വിദ്യ യുടെയ്തു പോലെ ശശി തരുരിന്റെയ്തു പോലെ യുള്ള കണ്ണുകള്‍.
എന്റെ ഉത്തരംഞാന്‍ വാചാല മായ കണ്ണുകള്‍ കണ്ടിരിക്കുന്നു എന്നയിരുന്നു..ഇവരില്‍ നിന്നും വ്യ്തിയസ്ത്ത്മായ അതിലും വാചാല മായ പുന്ചിരിക്കുന്ന കണ്ണുകള്‍ ,ചില തീവണ്ടി യാത്രകളില്‍ കാണുന്ന ഒരു ചിരി മാത്രം സമ്മാനിച്ച് പരിചിതരകുന്ന അപരിചിതരില്‍,തെയ്രുവില്‍
എതിരെ തിരക്കിട്ട് നടന്നു പോകുന്ന കൂട്ടത്തില്‍ ഏത് എങ്കിലും ഒരാളില്‍....പല അപരിചിതരില്‍...കണ്ടിരിക്കുന്നു. പരിചിതമായ ചെയ്ങ്ങതികൂട്ടങ്ങളില്‍ ,പോഴും മവുന്ങളില്‍ ചെയ്ങ്ങതിയുടെയ് കണ്ണുകള്‍ സംവേധിക്കുന്നത് കണ്ടിരിക്കുന്നു....ശാന്തിയും ഭക്തിയും മുക്തിയും ചാലിചെയ്ടുത്ത മിഴികള്‍ അനവധി..ഒരു പക്ഷേ ഓര്‍മ്മയില്‍ മിഴികള്‍ മാത്രം അവശേഷിപിച്ചു പോയവര്‍ എത്ര പേര്‍..?
ക്രിസ്ടിയുടെയും നീല കണ്ണുകള്‍ സംവേദിക്കുന്ന വയാണ്..
എന്റെ ഓര്‍മ്മയുടെ പടലം അവ ഓര്‍ത്തു എടുക്കാന്‍ ഒട്ടുമ് ചലിപ്പിക്കേന്ദി വരുന്നില്ല എനിക്ക്..
ക്രിസ്റ്റി അത്ര മേല്‍ സുവ്യക്തം നിന്റെ മിഴികള്‍..
അടുത്ത നഗരത്തിലെയ്ക്കുള്ള എന്റെ ചെറു ട്രെയിന്‍ യാത്രകള്‍ എനിക്ക് പ്രിയപെയ്ട്ടതാണ്..വഴിയില്‍ കാണുന്ന ചിരിക്കുന്ന സുപ്രഭാതം നേരുന്ന മുഖങ്ങള്‍..മിക്കവയും ഞാന്‍ ആദ്യം കാണുന്നത്..എങ്കിലും ഹൃദയത്തില്‍ നിന്നു വരുന്ന ഒരു പുഞ്ചിരി,ഒരു ദിവസത്തിന് അതിലും നല്ല തുടക്കം എന്താണ്? ഇടയില്‍ ഓടി വന്നു എന്റെ കുപ്പായത്തില്‍ ഒരു മാത്രഒളിച്ചു മടങ്ങുന്ന കുഞ്ഞുങ്ങള്‍...അവരുടെ കുടി പള്ളികുടം കടന്നാല്‍ രെയിലുകളുടെയ് തുടക്കം..സ്കൂളിനും റെയില്‍ നും ഇടയില്‍ കാവലായി മന്ഗോളിയന്‍ മുഖ മുള്ള വൃദ്ധന്‍..എന്നേ കാണുന്ന മാത്രയില്‍ നിറഞ്ഞ ചിര്യോടെയ് തലയിലെ തൊപ്പി ഉര്രി ഒന്നു കുഞ്ഞു കുമ്പിടും..ചെയ്ങ്ങതിന്റെയ് പുതിയ മുദ്ര..
സ്റ്റേഷന്‍ഇല്‍ ടിക്കറ്റ് തരാന്‍ മറിയാംകഴിഞ്ഞ ദിവസം കാണാത്തത് എന്ത് എന്ന് തിരക്കി മകന്റെ പ്രിയ പെയ്ട്ട കുട്ടിക്ക് കൊടുക്കാന്‍ നല്ല ആശംസ വാചകങ്ങള്‍ അടങ്ങിയ ഒരു കുറി മാനം കിട്ടിയില്ല എന്ന പരിഭവവും ആയി..കണ്ടു മുട്ടിയിട്ടു ദിവസ്നാങള്‍ മാത്രമായ ..ഉര്രും പേരും നാടും കൃത്യമായി അറിയാത്ത ഞങ്ങള്‍ പരസ്പരം പുതിയ വിശേയ്ഷങ്ങള്‍ പറയുന്നു..
എനിക്ക് പ്രിയപെയ്ട്ടതാകുന്നു ഈ നാടു...ട്രെയിന്‍ ഇറങ്ങുന്ന സ്റ്റേഷന്‍ ഇല്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ നില്ക്കുന്ന ഇറാനിയന്‍ സുന്ദരി പുതു വര്‍ഷത്തില്‍ പ്രിയപെയ്ട്ട കുട്ടിക്ക് എന്ന് പറഞ്ഞു ഒരു ആശംസ കാര്ഡ് തരുമ്പോ അറിയുന്നു സവുഹൃട്ത്തിനു ഒരു ഫുള്‍ ഫില്ലെദ് സി.വി യുടെ ആവശ്യ്മ ഇല്ല എന്ന്.. അത് ഒരു തിരിച്ചറിവാണ് മറ്റേ ആള്‍ക്ക് നമ്മെ മനസ്സിലാവും എന്ന തിരിച്ചറിവ്..ബോംബെ എരിയുംപോ
താജ് ഹോട്ടലില്‍ പാക് ഭീകരര്‍ ഒരു ജനതയെ മുഴുവന്‍ ഫിതിയുടെയ് മുള്‍മുനയില്‍ നിറുത്തുമ്പോള്‍ ആ വേദന എന്റെ കൂടെ പന്കിട്ടത് സന എന്ന പാക്കിസ്ഥാനി കുട്ടിയാണ്..ഉച്ച ഉനു മറന്ന എനിക്ക് വഴക്ക് പറഞ്ഞു സ്വന്തം പൊതി ചോറ് നേടിയ നസിമിന്റെയ് കനിവാണ്..നേരത്തേ സൂര്യന്‍ കൂര യിലേയ്ക്കു മടങ്ങുന്ന നാട്ടില്‍ എന്നേ റെയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ടു വന്നാക്കുന്ന മീനയാണ്..ഇവരാണ് ഞാന്‍ അറിയുന്ന പാക്ക് ബീകരര് അവര് ബോംബെ എരിയുംപോ എനിക്ക് ഒപ്പം വേദനിക്കുന്നു..ഒരു ഇന്തയകാരി ആണ് ഉച്ചക്കം ഒപ്പം പട്ടിണി ഇരിക്കുന്നത് എന്ന് ഓര്‍ക്കുന്നില്ല..കുടെയ് പിറപെയ്ന്ന പോലെ പൊതി ചോറ് നിഇട്ടുന്നു..ചെയ്ങ്ങതതിന്റെയ് പുതിയ ഗസലുകള്‍
അതേയ് ക്രിസ്ടിയും ഇതു പോലെ ഒരു ചിരിയുമായി അധികം വിശധികരണങ്ങള്‍ ഇല്ലാതെ എന്റെ ഒരു ദിവസത്തിലേയ്ക്ക് കടന്നു വന്നു..ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല എങ്കിലും ചിരപരിചിതമായ ആ ചിരിയും ആയി അവന്‍ എന്റെ പ്രഭാത യാത്രകളുടെ സഹചാരിയായി..ചിലപ്പോള്‍ ട്രെയിന്‍ ലില്‍ ഉറക്കെ പാട്ട് പാടുന്ന ചില മൊബൈല് ഫോണ്‍ കല്‍ കാട്ടി ആ നിഇല കണ്ണുകള്‍ ചിരിച്ചു..ഒരു പാടു കുപ്പങ്ങള്‍ കിടയില്‍ നിന്നും കണ്ണ് മാത്രം പുറത്തു കാട്ടി ഞാനും പ്രതി വച്ചിച്ചിരുന്നു.. അത് അവന് മനസ്സില്ലയിരുന്നുവോ ആവോ?
അന്ന് അവന്‍ അത് കൊണ്ടാവനമല്ലോ എന്നേ കത്ത് നിന്നത്. കോട്ടിനുള്ളില്‍ നിന്നും മനോഹരമായി അലന്കരിച്ച കവര്‍ അവന്‍ നീട്ടുമ്പൊല് ഞാന്‍ ഒന്നു പേടിച്ചു.. ഏത് ഒരു മലയാളി യുവതിയെയും പോലെ..
അവന്‍ ഏറെ സന്തോഷത്തോടെ എന്നോട് പറഞു "ഗെറ്റിംഗ്
engeyged moving to city" കവറിനുള്ളില്‍ മനോഹരമായ ലിപി കളില്‍ എഴുതിയിരിക്കുന്ന് "മാര്‍ക്ക് ആന്‍ഡ് ക്രിസ്റ്റി"
.എത്ര സന്തോഷമാണ് അവന്റെ കണ്ണുകളില്‍...പിന്നിട് നഗരത്തിരക്കുകളില്‍ ഞാന്‍ കണ്ടു അവനെയും അവന്റെ കൂട്ടുകാരനെയും നല്ല കുട്ടി ആണ് മാര്‍ക്ക്..ക്രിസ്ടിയുടെയ് പിയാനോ സംഗീതത്തിനു താളമാകും അവന്റെ പെയിന്റിങ്ങുകള്‍....പരസ്പരം പൂരകങ്ങള്‍ ആവുന്നവര്‍.. എന്റെയ എന്റെ പുരികം ച്ചുളിയത്തത്? ഉള്ളില്‍ sadhacharathintey പുച്ഛം നുരഞ്ഞു പതയാത്തത്? എന്റെ മനസ്സിന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ ഈ പ്രണയത്തെ? ഇഷ്ടവും പ്രണയവും രണ്ടു അത്മക്കളുടെയ് പരസ്പരം ഉള്ള തിരിച്ചറിയല്‍ ആണ് എന്ന് ഞാന്‍ അറിഞ്ഞു തുടങ്ങുന്നുവോ?
ഒരു മിച്ചു ജീവിക്കാന്‍ ഇറങ്ങി തിരിച്ച രണ്ടു പെണ്‍കുട്ടികളേ കാണാന്‍ തിരക്ക് കൂട്ടിയ പല മുഖങ്ങള്‍ ഒരിക്കല്‍ എന്റെ കണ്‍ മുന്‍പില്‍ വന്നതാണ് അന്ന് ഞാനും അവരെ വെറും ഒരു തോഴിളിന്റെയ് ഭാഗമായി മാത്രമല്ലേ കണ്ടിരുനത്..ആ പ്രണയം ഞാന്‍ അറിഞ്ഞിരുന്നില്ല സത്യമ
..വേണു വെട്ടണേ കല്യാണം ചെയ്യാന്‍ സമ്മതിക്കാത്തത് രാമന്‍ആണ് എന്ന് പറഞ്ഞു അടുക്കള പുറകില്‍ പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു ചിരിച്ചതിന്റെയ് അര്‍ഥം..വേണുവിന്റെ മങ്ങലതിന്റെയ് അന്ന് തിരിച്ചു വരാത്ത ആഴങ്ങളിലേയ്ക്ക് രാമന്‍ ആണ്ടിരങ്ങിയത്..
അതിന്റെ അര്ത്ഥം പിന്നീട് എന്നോ മനസ്സില്‍ വന്നപ്പോ തോന്നിപോയ വെയ്രും ഒരു നിസമങതയോട് മാപ്പ്..
അറിയൂ വേണു പിനീട് എങ്ങോട്ടോ പോയി..ഒരു നിഴല്‍ യുദ്ത്തിനാവം അത്..അതോ അത് രാമു ഏട്ടനെ തേടി ആയിരുന്നോ ?
അറിയില്ല..
Comments
ഒരു പക്ഷെ സത്യങ്ങള്‍ ചിലപ്പൊള്‍ ഒരു നുണക്കഥയേക്കാള്‍ അവിശ്വസീനിയമായിരിക്കും എന്നതാണ്. അനുഭവം ! ആശംസകള്‍