Skip to main content

Pothichoru

ചോറും, ചമ്മന്തിയും ഇത്തിരി മെഴുക്കു പുരട്ടിയും..
അമ്മയുടെ സ്നേഹത്തിന്റെ സ്വാദാണ് അതിനു..

ഇത് പൊതി ചോറക്കി എനിക്ക് തന്നു വിടാന്‍ തുശനില മുറിച്ചു വരുന്ന മുത്തശിയുടെ കരുതല്‍ ആണ് അതിനു..
മഴ എത്തുന്ന ഉച്ചനേരത്ത് മണ്ണിട്ട ഇടവഴിയിലേക്ക് നോക്കി വള്ളം ഒളിച്ചു വരുന്നത് കണ്ടു ഉരുള ഉരുട്ടുമ്പോ ഒരു ഉരുളക്കായി കൊതിയോടെ നീണ്ടു വരുന്ന കൂട്ടുകാരിയുടെ കുപ്പിവലകളുടെയ് കിലുക്കമാണ് അത്..
പ്രണയത്തിനെ നോവും നനവും ഉള്ള സന്ധ്യകളില്‍ ഒന്നില്‍ ദൂരയാത്രയ്ക്കു ഒരുങ്ങുന്ന മകന് പൊതി ചോറ് കെട്ടി നല്ല്കുന്ന അമ്മക്ക് പിന്നില്‍ നിന്ന് ആ അമ്മ കാണാതെ കണ്ണ് നിറയ്ക്കുന്ന കൌമാരകാരിയുടെ വിതുമ്പല്‍ ആണ് അത്..
പ്രണയത്തിനെ ചൂര് ഉണ്ടതിന് വിരഹത്തിന്റെയ് പുളിപ്പും
പുതിയ വഴികള്‍ അപരിചിതമായ വഴിത്താരകള്‍ ആരു എന്ന് അറിയാത്ത ആരൊക്കയോ..ലോകം മുഴുവന്‍ മാറണം എന്ന് മാറ്റാന്‍ കഴിയും എന്നും എന്നത്തേയും പോലെ വിശ്വസിക്കുന്ന യുവത്വം. പ്രതായ ശാസ്ത്രങ്ങള്‍, നിയമ നിഷേധങ്ങള്‍, സ്വരങ്ങള്‍ പല പല സ്വരങ്ങള്‍.... ഒടുവില്‍ നടന്നും വാദിച്ചും
തളരുമ്പോള്‍ ആരോ തുറന്ന ഒരു പൊതി ചോറ്. എല്ലാ ചോദ്യങ്ങളും എല്ലാ അന്വയ്ഷണങ്ങളും ഒരു കൈ പിടിയില്‍ ഒതുങ്ങുന്നു. വിശപ്പ്‌ അതാണ് അത്യന്തിതികമായ സത്യം.
ഒടുവില്‍ പ്രവസതിന്റെയ് ദുഖത്തിന് സ്വന്തം വേരുകളിലെയ്ക്ക് ആഴ്ന്നിറങ്ങാന്‍....
സ്വന്തമായിരുന്നവയെ പുനര്‍ജനിപ്പിക്കാന്‍ ഒരു ഉരുള ചോറ്..
ഇത്തിരി കണ്ണീരിന്റെയ് ഉപ്പും

Comments

Cv Thankappan said…
നൊമ്പരപ്പെടുത്തുന്ന ഒരു ഗതകാലസ്മരണ
പോലെ.............
നന്നായിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
Cv Thankappan said…
നന്നായിരിക്കുന്നു ഫോട്ടോയും,രചനയും. എല്ലാ ഭാവങ്ങളും,രസവിശേഷങ്ങളും
സമ്മേളിച്ച 'പൊതിച്ചോറ്'.

ആശംസകളോടെ,
സിവി.തങ്കപ്പന്‍
valare nalla post... aadyaayittaanivide... manassinullil cheriyoru novunarthi, chila ormakale veendum unarthiya postt... nandii... snehaasamsakalll...
ആശംസകളോടെ,
സിവി.തങ്കപ്പന്‍
അതേ പൊതി ചോറുണ്ട കാലം മറന്നു ഓര്‍മ്മപ്പെടുത്തിയതിന് നന്ദി
kanakkoor said…
ഈ ഫോട്ടോ കൊതിപ്പിക്കുന്നു. ഒത്തിരി നാള്‍ പട്ടിണി കിടന്നപോലെ ഒരു തോന്നല്‍.
pradeep's said…
പെട്ടെന്ന് എന്റെ സ്കൂള്‍ കളത്തില്‍ എത്തിയത് പോലെ തോന്നി..
വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഇടതു കളയു. കമന്റ്‌ ഇടുന്നവര്‍ക്ക് ബുദ്ധിമുട്ടാണ് അത്.
ബ്ലോഗ്‌ ലയ ഔട്ട്‌ ഒന്നൂടെ സിമ്പിള്‍ ആക്കിയാല്‍ നന്നായിരുന്നു, വായിച്ചെടുക്കാനും ബുദ്ധിമുട്ടാണ്.
Vishnu NV said…
പൊതിച്ചോറ്'കൊതിപ്പിക്കുന്നു... :-)

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…