ഓണം എത്തുന്നു എന്ന്, വേര്‍പ്പ് വിതച്ചു സ്വപ്നം കൊയ്യാന്‍ ഇരിക്കുന്ന പെണ്ണ് പറയുന്നു ഓണം എത്തുന്നു എന്ന്. നിലവിലാത്ത, വേവുന്ന രാത്രികള്‍ പറയുന്നു ഓണം അവരുടേത് , കാലം ചുണ്ടില്‍ പുഞ്ചിരിയും പൊട്ടിച്ചിരിയും ചാര്‍ത്തി കൊടുത്തവരുടെത്, തേക്കുപാട്ടില്‍ വേദന ചാര്‍ത്തിയവള്‍ക്ക് ഓണം അന്യം, ഊഞ്ഞാല്‍ പാട്ട് അന്യം. അന്യമായ സ്വപ്നങ്ങള്‍ മെഴുക്കി, മിഴിനീര്‍ പൂക്കള്‍ പതിച്ച് , തുമ്പയും തുളസിയും ഇല്ലാതെ ഇവര്‍ പൂക്കളം ഒരുക്കുന്നു.. ഇവര്‍, ജീവന്റെ ആദ്യാക്ഷരം എവിടെ രചിക്കപ്പെയ്ട്ടു എന്നറിയാത്തവര്‍ , ഇവര്‍ക്കാവട്ടെ എന്റെ ഓണപാട്ട്, എന്റെ കൂടെ പിറപ്പുകള്‍ക്ക്.