Deepam/Light, a photo by {deepapraveen very busy with work..back soon on Flickr.
സുന്ദരമായ പാദുകങ്ങള്‍ക്ക്
വേണ്ടി എനിക്ക് അഴുക്കു നിറഞ്ഞ വഴികളേ
നിങ്ങളേ ഒഴിവാക്കാന്‍ ആവില്ല
അവര്‍ പറയട്ടേ ഞാന്‍ അവരില്‍ ഒരാള്‍
അല്ലെന്നു,
എറിഞ്ഞുടക്കപെയ്ട്ട ബിംബങ്ങള്‍
എന്നെ കുത്തി നോവിക്കട്ടേ ,
കുനിയിരിക്കുന്ന
കണ്ണും കാതുമില്ലാത്ത സത്യങ്ങള്‍
എന്നെ വിചാരണ ചെയ്യട്ടേ,
ഋതുക്കള്‍ പകര്‍ത്തെടുത്ത കാലം
അവശേഷിക്കുന്ന പെണ്മയെ കാര്‍ന്നു തിന്നട്ടേ,
എനിക്കിലും എനിക്ക് വരാതെ വയ്യ,
കാണാതെ വയ്യ
അറിയാതെ വയ്യ
നിങ്ങളേ ...ഒഴിവാക്കപ്പെട്ടവരേ
Comments
ഇനിയും എഴുതുക ..