അടരാന്‍ തുടങ്ങുന്ന മഴത്തുള്ളികള്‍ക്ക് , മനസ്സുകള്‍ക്കും.
'So the storm passed and every one is happy' Kate Chopin (1898), The Storm.
അടരാന്‍ തുടങ്ങുന്ന മനസ്സുകളേ കുറിച്ച് ഏറ്റവും സുന്ദരമായും, തീവ്രമായും എഴുതിയത് ചോപിന്‍ ആയിരുന്നു,തന്റേ 'The Storm' എന്ന ചെറുകഥയില്‍....
വന്യമായ മഴക്കാറ്റുകള് എന്നെ ചിലപ്പൊഴെങ്കിലും ചോപ്പിന്റെ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നു.
വന്യമായ മഴക്കാറ്റുകള് എന്നെ ചിലപ്പൊഴെങ്കിലും ചോപ്പിന്റെ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നു.
ബിബിയുടേ എന്ന 4 വയസ്സ് കാരന്റെ കുഞ്ഞി കണ്ണുകളിലെ ആകുലത, ഭയം, അത് മറച്ചും അവന്‍ പ്രകടിപ്പിക്കുന്ന വീട്ടില്‍ ഒറ്റക്കായ അമ്മയേ ഓര്‍ത്തുള്ള കരുതല്‍.. .. . അതിലേറെ സുന്ദരമായി എങ്ങനേ ആണ് അമ്മയോടുള്ള ഇഷ്ട്ടം വരച്ചുകാട്ടാനാവുക ? തന്റെ പ്രിയതമയ്ക്ക് ഏറേ പ്രിയമായ ഒരു കാന്‍ മീന്‍വാങ്ങി കൊടും കാറ്റ് അടങ്ങും വരേ അതില്‍ മുറുകേ പിടിച്ചിരുന്നു Bobinôt എന്ന് പറയുന്നിടത്ത് ഒരു ഭര്‍ത്താവിന് തന്റേ പ്രിയയോടുള്ള സ്നേഹവും പകര്‍ത്തിയിരിക്കുന്നു ചോപ്പിന്‍ അതിഭാവുകത്വങ്ങള്‍ ഇല്ലതെ തന്നെ.
വരാനിരിക്കുന്ന കൊടുംകാറ്റിനേ കുറിച്ച് ആദ്യം Calixta അറിയുന്നില്ല എന്ന് പറയുന്നിടത്ത് , കഥയില്‍ സംഭവിക്കാനിരിക്കുന്ന ഒരു കൊടും കാറ്റിന്റെ കുറിച്ചുള്ള ആദ്യ സൂചന കഥാകാരി നല്‍ക്കുന്നു . മഴയുടെയും കാറ്റിന്റെയും വരവറിഞ്ഞു പുറത്ത് ഉണങ്ങാനിട്ട ഭര്‍ത്താവിന്റെ വസ്ത്രം ഒരു കൈയില്‍ ഏന്തി നില്‍ക്കുന്ന Calixta ക്കും ഒരു കുതിരപ്പുറത്ത് മഴ നനഞ്ഞ് വരുന്ന പൂര്‍വ്വ കാമുകന്‍ Alcée Laballière നിടയില്‍ പെയ്യുന്ന മഴയുടെയ് ചിത്രമാണ് ഞാന്‍ വായിച്ച സാഹിത്യ കൃതികളില്‍, വാക്കുകളാല്‍ വരച്ചിട്ട ഏറ്റവും പ്രണയപൂര്‍വ്വമായ മഴച്ചിത്രം. ആരുതാത്ത ഒരു ബന്ധത്തിന്റെ സൂചന നല്‍കാതിരിക്കാന്‍ , വിവാഹശേഷം ആദ്യമായാണ് Calixta , അല്ചെ'' യേ ഒറ്റയ്ക്ക് കാണുന്നത് എന്ന്‍ കഥാകാരി പറഞ്ഞു വയ്ക്കുന്നു. അതോടൊപ്പം കുഞ്ഞ് ബിബിയുടെയ് കാറ്റില്‍ പറന്നു പോകാന്‍ ഒരുങ്ങിയ, മഴയില്‍ നനയുന്ന കോട്ട് എത്തി പിടിച്ച് പൂമുഖത്ത് തന്നെ നില്ക്കാന്‍ ശ്രമിക്കുന്ന അലിചെ' യില്‍ Calixta യുടേ കുടുംബജീവിതത്തെ മതിക്കുകയും മാനിക്കുകയും ചെയ്യുന്ന നന്മ കാണാം. പരസ്പരം ആദ്യം കണ്ട നിമിഷത്തില്‍ അവരില്‍ പ്രകടമായ ഉദാത്തമായ സ്നേഹത്തിന്റെ തിരിളക്കം, അപ്പോഴും ഇരുവരുടെയും ഉള്ളില്‍ എവിടെയോ ഉള്ള സ്നേഹത്തിന്റെ മഴ ഓര്‍മ്മിപ്പിക്കുന്നു.
ഭര്‍ത്താവിനെയും കുഞ്ഞിനേയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് ശേഷം ജനാലയില്‍ പറ്റിയിരിക്കുന്ന മഴ ഇര്‍പ്പത്തിന്റെയ് തുള്ളികളെ കൈതലപ്പാല്‍ പതിയേ തുടച്ച് മാറ്റാന്‍ ശ്രമിക്കുന്ന Calixtaയേയും , അവളുടേ പിന്നില്‍ നിന്ന് അവളുടേ ചുമലുകള്‍ക്ക് ഇടയിലൂടെ പുറത്ത് കനക്കുന്ന മഴയെയും മഴയില്‍ പതിയേ മാഞ്ഞു പോകുന്ന പുറം കാഴച്ചകളെയും കുറിച്ച് പറയുമ്പോള്‍ ചോപ്പിന്‍ Calixta യുടെയും അല്ചീ''യുടേയും ഉള്ളിലേ സംഘര്‍ശങ്ങളെ കുറിച്ച് തന്നേ ആണ് പറയുന്നത് . പെയ്തു നിറയുന്ന ഒരു മഴപോലെ Calixta കരയുകയും അലിചീ''അവളേ ആശ്വസിപ്പിക്കാനായി പുണരുകയും, ആ നിമിഷങ്ങളില്‍ Calixta, ബിബിയേ ഓര്‍ത്ത് വിലപ്പിക്കുകയും എങ്കിലും അല്ചീ''യുടേ സാമീപ്യം അവളിലേ പ്രണയത്തിന്റെ എല്ലാ മഴഞ്ഞരുമ്പുകളെയും ഉണര്‍ത്തുകയും ചെയ്യുകയാണ് .
രണ്ടു ശരീരങ്ങള്‍ ആഴത്തില്‍ അറിയുന്നതിന്റെയ് സാക്ഷ്യപത്രം പിന്നിടുള്ള 'the generous abundance of her passion, without guile or trickery, was like a white flame which penetrated and found response in depths of his own sensuous nature that had never yet been reached..' പോലെയുള്ള വരികളില്‍ എത്ര കാവ്യാത്മകമായാണ് കഥാകാരി പറഞ്ഞ് വെച്ചിരിക്കുന്നത് . ഒടുവില്‍ മഴ നേര്‍ത്തു നേര്‍ത്ത് ഒടുങ്ങുന്നു അവര്‍ക്ക് മുന്നില്‍....:............ മഴ കഴിഞ്ഞ വെയിലിലേയ്ക്കു അല്ചീ'' തന്റെ കുതിരയെ ഓടിച്ച് പോവുകയാണ് ...പിന്നില്‍ ഉച്ചത്തില്‍ ചിരിക്കുന്ന Calixtaയുടെ സ്വരം ബാക്കിയാക്കി.
പിന്തുടര്‍ന്ന് വരുന്ന വരികളില്‍, മണ്ണിലും വഴുക്കിലും പെട്ട് വീട് അണയാന്‍ വെമ്പുന്ന ഒരു അച്ഛന്റെ യും മകന്റെയും ചിത്രം വരച്ച് കാട്ടുന്നിടത്ത് , പിന്നിട്ട് കടന്ന് വന്ന ദുര്‍ഖടങ്ങളെ കുറിച്ച് അമ്മക്ക് ഒരു അറിവും നല്‍ക്കി വേദനിപ്പിക്കാതിരിക്കാന്‍ സ്വയം ഒരുക്കുന്ന ഒരു മകനെയും സ്നേഹ സമ്പന്നനായ ഭര്‍ത്താവിനേയും അറിയുമ്പോള്‍ വേദനയുടെ ഒരു മഴക്കാറ് ഓരോ അനുവാചകന്റെ ഉള്ളിലും നിറയുന്നു . ഒരു പക്ഷേ കഥയില്‍ അവിടെ ആണ് ഒരു 'real സ്ട്രോം''അനുഭവെധ്യമാവുന്നത് . അത്മസംഖര്‍ഷത്ത്തിന്റെ കൊടുംകാറ്റ് .
സുരക്ഷിതയായ പ്രിയതമയേ കാണുന്ന ബിബിനോയുടേ ആഹ്ളാദതിലും, അതിനു ശേഷം ആ കുടുംബത്തില്‍ മുഴങ്ങുന്ന പൊട്ടിച്ചിരികളില്‍ നിന്നും , കഥാകാരി അലീച്'' തന്റേ ഭാര്യക്ക് അന്ന് എഴുതുന്ന പ്രണയപൂര്‍വ്വമായ എഴുത്തില്‍ എത്തി നില്‍ക്കുന്നു. പിന്നിട് ആ വരികളില്‍ അലിച്ചേ യുടേ ഭാര്യ പ്രണയവും, പ്രതീക്ഷയും, വിവാഹപൂര്‍വദിനങ്ങളുടെ സ്വാതന്ത്ര്യവും കണ്ടെത്തുന്നു എന്നാണ് കഥ പറയുന്നത് .
'T he storm passed and every one was happy 'എന്ന്‍ പറയുന്നിടത്ത് കഥ ശുഭ പര്യവസായിആകുന്നു, ഒരു മഴകാലതിന്റെയ് എല്ലാ വികാരങ്ങളും അനുവാചകന് നല്‍കികൊണ്ട് . ചില മരംപെയ്യലുകള് വായനക്കാരന്റെ മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ട് .
Comments