Skip to main content

കൃഷ്ണപക്ഷം

കൃഷ്ണപക്ഷം

(ഒരു മുന്‍ കുറിപ്പ്‌..
ഇത്‌ കൃഷ്ണന്റെ തിരിച്ചറിവാണ്
രാധയുടെ സ്നേഹം കൃഷ്ണന്‍ അറിയുകയാണു...ഒടുവില്‍ യോഗ സമാധികായി കാക്കുമ്പോള്‍
ഒരു സങ്കല്‍പാമ്മത്രമാണു ഇതു
കൃഷ്ണന്റെ ഒടുവിലെ തിരിച്ചറിവ് ഇങ്ങനെ ഒന്നുആവാം എന്ന സങ്കല്പം)



രാധികേ..
എത്ര കാലങ്ങള്‍ക്കു
മുന്‍പായിരുന്നു
നിന്നിലെ എന്റെ മോക്ഷം?

സ്വപ്നങ്ങളുടെ സിന്ദൂരച്ഹവിയില്‍
നിയെന്നെ ഇല്ലാതാക്കിയതും

പ്രണയത്തിന്റെ
അഗ്നിസ്ബുലിങ്ങങ്ങള്‍ കൊണ്ടു
ഭക്തിയുടെ കാമം തൊട്ടെടുത്ത്‌
എന്റെ ആണ്മയേ ഉരുക്കികളഞ്ഞതും

അറിയാത്ത അറിവിന്റെ കാളിന്തിയായി
എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും എത്ര നാള്‍ മുന്‍പായിരുന്നു?

കാളിമയില്‍ ഒഴുകി പൊയ രക്തപുഷ്പങ്ങളെ കുറിച്ചോര്‍ക്കാതെയും
യുഗപിറവികള്‍ കൊണ്ടു ഊര്‍വരമായേക്കാവുന്ന
ഊഷരതയെ ഓര്‍ത്തു പരിതപിക്കതെയും
പിന്‍ വിളികളില്ലാതെ
കാത്തിരുന്ന പെണ്‍ക്കുട്ടി...
എന്റെ ജീവന്റെ ഒരൊ
മാത്രയിലെയും നിശബ്ദ
സാന്നിധ്യമായവള്‍
ഗോപിക
ദ്വയിതമാം കൃഷ്ണഭാവത്തിന്‍
അമൂര്‍ത്ത്മാം
അദ്ത്വയ്ത ബിന്ദുവില്‍
സന്നിവേശിച്ചവള്‍
എന്റെ വസന്തവും ഹേമന്ദവുമായവള്‍
കാത്തിരിപ്പിനും അപ്പുറം കാത്തിരിക്കുന്നവള്‍
ഒരു രാസരാവിന്നും അപ്പുറം
കൃഷണനേ കൃഷ്ണനായി തന്നെ തിരികെ കൊടുത്തവള്‍
ഒടുവിലെ സ്പര്‍ശത്തില്‍
ഒടുവിലെ മാത്രയില്‍
കൃഷ്ണന്റെ മോക്ഷമായി
കൃഷ്ണയായി തീര്‍ന്നവള്‍

കാത്തിരിക്കുന്നവള്‍
കൃഷ്ണാര്‍ധിയല്ലവള്‍
മോക്ഷാര്‍ധിയല്ലവള്‍
കാത്തിരിപ്പിനും അപ്പുറം കാത്തിരിക്കുന്നവള്‍

Comments

Kalavallabhan said…
നല്ല എഴുത്ത്‌
അക്ഷരതെറ്റുകൾ തിരുത്തി പോസ്റ്റ്‌ ചെയ്യണം
ആശംസകൾ
Bookinghotels said…
Nice and good blog.........great
Unknown said…
kollaam maashe manoharam aayittundu. Radha manassilaakkiyathu pole Yadu kula Krishnane aarum manassilaakkiyittundaavilla.
SUNIL BABU.V said…
കൃഷ്ണന്‍ ചേരി ചേര നയക്കരനാണ്.
മഹാഭാരത് യുദ്ധത്തില്‍ രണ്ടു പക്ഷത്തിലും കൃഷ്ണനെ
കാണാം ,മഴവില്ലിന്റെ നിറമുള്ള മയില്‍‌പീലി എല്ലാവര്‍ക്കുമുള്ളതാണ് രാധക്ക് മാത്രമല്ല
SUNIL BABU.V said…
krishnan orupad gopikamarundayirunnu.ellavareyum ulkollan krishnanu kazhinju.radhyeyum,radhyk krishnaneyum


indiayude cheri cera nayam krishnane pinthudarnundayathanu.
Anonymous said…
nalla azhuth:))...
harii said…
NANNAYITTUNDU... ASHAMSAKAL,,,,

Popular posts from this blog

നിത III

  നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു. പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്. കുറച്ചു വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ. പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്...

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...