കുഴപ്പക്കാരായ മുടിഇഴകൾ
പരസ്പരം കലഹിച്ചുകൊണ്ടേ ഇരുന്നു,
ഒടുവിൽ അവരിൽ ഒരുപറ്റം
തീരുമാനിച്ചു നമ്മുക്ക്
നിറം മാറിക്കളയാം,
അവർ വെളുത്ത ആവരണം ഇട്ടു
തന്നേ തട്ടിപോകുന്ന കാറ്റിൽ
ആടികളിച്ചു
കറുത്ത മുടി ഇഴകളേ നോക്കി പുശ്ചിച്ചു ,
"കറുമ്പന്മാർ",
പതിയേ "കറുമ്പന്മാർ", അറിഞ്ഞു
നമ്മുടേ അംഗ ബലം കുറയുന്നു.
"നമുക്കും വെളുത്താലോ?"
അവരും വെളുത്തു തുടങ്ങി
പിന്നേ ഒരു രാവിൽ
ചവറ്റുകുട്ടയിൽ കിടന്നു
വെളുത്ത മുടിയിഴകളും
കറുത്ത ഇഴകളും
കലഹിച്ചു
"നീ കാരണം" "നീ കാരണം"
അവൾ നമ്മേ മുഴുവൻ പടി അടച്ചു
പിണ്ഡം വെച്ചത് ....
ദൈവമേ ഒരു കല്ലുമഴപെയണ്ണേ ...
പരസ്പരം കലഹിച്ചുകൊണ്ടേ ഇരുന്നു,
ഒടുവിൽ അവരിൽ ഒരുപറ്റം
തീരുമാനിച്ചു നമ്മുക്ക്
നിറം മാറിക്കളയാം,
അവർ വെളുത്ത ആവരണം ഇട്ടു
തന്നേ തട്ടിപോകുന്ന കാറ്റിൽ
ആടികളിച്ചു
കറുത്ത മുടി ഇഴകളേ നോക്കി പുശ്ചിച്ചു ,
"കറുമ്പന്മാർ",
പതിയേ "കറുമ്പന്മാർ", അറിഞ്ഞു
നമ്മുടേ അംഗ ബലം കുറയുന്നു.
"നമുക്കും വെളുത്താലോ?"
അവരും വെളുത്തു തുടങ്ങി
പിന്നേ ഒരു രാവിൽ
ചവറ്റുകുട്ടയിൽ കിടന്നു
വെളുത്ത മുടിയിഴകളും
കറുത്ത ഇഴകളും
കലഹിച്ചു
"നീ കാരണം" "നീ കാരണം"
അവൾ നമ്മേ മുഴുവൻ പടി അടച്ചു
പിണ്ഡം വെച്ചത് ....
ദൈവമേ ഒരു കല്ലുമഴപെയണ്ണേ ...
Comments