ചുക്ക് കാപ്പി കുറിപ്പടി : ഒന്നര ഗ്ലാസ്സ് വെള്ളം തിളയ്ക്കുമ്പോ ഒരു കഷ്ണം ചക്കര ഇട്ടു അലിഞ്ഞു തുടങ്ങുപോ, കാൽ സ്പൂൺ ചുക്ക് പൊടി, കാല്‍ സ്പൂൺ കുരുമുളക് പൊടി, ഒരു വലിയ നുള്ളു നല്ല ജീരകം, ഒരു ഏലക്ക ചതച്ചത് മൂന്നാലു അഞ്ചു തുളസിയില ഇതെല്ലാം കൂടി ഇട്ടു തിളപ്പിച്ചു, വെള്ളം ഒരു മുക്കാൽ ഗ്ലാസ് ആയി വറ്റുമ്പോ ഒരു ചെറിയ സ്പൂൺ കാപ്പി പൊടി ഇട്ടു, ഗ്ലാസ്സിലേക്ക് പകർന്നു ചൂടോടെ കുടിക്കുക. :)
...
ഓരോ പനിക്കാലവും പ്രിയമുള്ള ചില ഓർമ്മകൾ കൂടി തന്നേക്കാം ചിലപ്പോഴെങ്കിലും.
കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുംപോലെയുള്ള പനികുളിരിൽ തണുത്തു ഒരു കമ്പിളി പുതപ്പിൽ സ്വയം ഒതുങ്ങുന്ന നിമിഷങ്ങളിൽ ആണ് തോന്നുക 'അമ്മ അടുത്തുണ്ടായിരുന്നുവെങ്കിൽ...ഒരു ചൂട് ചുക്ക് കാപ്പി ഇട്ടു തന്നിരുന്നുവെങ്കിൽ എന്നൊക്കെ.
'അമ്മ അടുത്ത് ഇല്ലാത്തപ്പോ തന്നത്താനെ കാപ്പി ഇട്ടു കുടിക്കുക തന്നെ...
അപ്പൊ ഒരു കപ്പു ചുക്ക് കാപ്പിയുമായി ഞാനും എന്റെ തലവേദനകളും ...:)

Comments