നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായിക്കുന്നു ,
മണി പോലെ മാനത്തിന്‍ മുത്ത്,
അടരുന്നു, കൊഴിയുന്നു
പടരുന്നു മണ്ണിലാ,
പഥികന്റെ പ്രാണനും പാട്ടും ,
അത് കണ്ടുനില്ക്കുന്ന
പെണ്ണിന്റെ മനസ്സിലായി
പ്രളയം വിതുമ്പുന്നു മെല്ലേ
നനയുന്നു നോവുന്നു
പടരുന്നു ജീവനില്‍
പഥികന്റെ പ്രാണനും പാട്ടും
അടരുന്നു ഭൂമിതന്‍ ആത്മാവിലേയ്ക്കായി
പെണ്ണിന്റെ ഉടലും ഉയിരും
ഒടുവില്‍ പരസ്പരം
അലിയവേ മണ്ണിനു മുകളിലായി
ഒരു കൊച്ചു പച്ച
ജീവന്റെ കവിത തന്‍ ഒരു കൊച്ചു പച്ച
അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം
Comments
മഴയ്ക്ക് വേണ്ടി ഉതിര്‍ത്ത ഒരു നല്ല കാവ്യാഞ്ജലി .
മഴയ്ക്ക് വേണ്ടി ഉതിര്‍ത്ത ഒരു നല്ല കാവ്യാഞ്ജലി .
ജീവന്റെ കവിത തന്‍ ഒരു കൊച്ചു പച്ച...
നല്ല കവിത!
ജീവന്റെ കവിത തന്‍ ഒരു കൊച്ചു പച്ച
നല്ല കവിത!
നന്ദി.