Skip to main content

Posts

silent prayer

Poem Thee Show me your world I am here stretching beneath the sky Let me raise my hands for you.. Show me the meaning of living I am here Not yet distant… Not yet frightened… Not counting multitude…. I am not alone You are “with me” and “within me” When my feet kiss this soft green grass.. When my hair waves with this wind When my little eyes reflects The first shaft of sunlight Thee Are u telling this to me? “You can’t divide my life from you” Night and morning makes no difference.. For my hopes are beyond horizon Show me your world Show me the meaning of living Or be my meaning of living…. Be my dawn Be my final destination

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...

sketchs

About sketchs and thonniyaksharangal i wrote few lines under the head sketchs and thonniyaksharangal This is for my beloved friends max(mathew) and vibha... They started their journey together around 15 years back... now they are enoying the same rain and rain bow... They taught me what is love and real relationship... they proved love is not love which alters when alterations found... Hey dears i know when u pass through this lines it remains u about those rainy days we spent together... As u know max i confess i wrote this romaintic lines for vibha for kulfi,fivestar chocobar etc... anyways i am happy hey both of u jst go through this lines and recollect ur fvrt memories... portion of those stupid lines are here enjoy.... നീ എന്നെ വേദനിപ്പിക്കുന്നു.... എന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ എന്ന് ചോദിച്ച്... നീ തന്ന സ്വപ്നങളില്‍ എനിക്ക് മ്രുത സഞീവനി ആകുപ്പൊള്‍... ഞാന്‍ എപ്പോഴണ് വേദനിക്കുക നിന്റെ ഈ ആകുലതകളില്‍ അല്ലാതെ?

sketchs

സ്വപ്നഗ്ഗളിലെ ചന്ദ്രോദയം നെറ്റിയില്‍ കിനാവിന്റെ സിന്ദൂരം കഴുത്തില്‍ ഒരു കറുതതചരടില്‍ നീ കോര്‍ത്തുതന്ന ഒരു തരിപൊന്ന് ഈ രാവില്‍ പാതി മയക്കത്തില്‍ ഞാ‍ന്‍ കണ്ട കിനാവ്... നേരം പുലര്‍ന്നിരിക്കുന്നു... നീ പോയിരിക്കുന്നു എന്നോട് പറയാതെ... എന്റെ സ്വപ്ന്മെ എന്നെ സ്വ്പ്നം കാണാന്‍ പടിപ്പിച്ച് നീ എങു പോയി????

sketchs

ഇവിടെ ഈ രാവില്‍ മഴ പേയ്യുന്ന താളം മാത്രം... മഴയുടെ സംഗീതം ഇഷ്ട്ടമാണു എന്ന് നീ പറയാതെ പറഞു അതു മത്രമല്ലല്ലോ...അത് മാത്രമല്ലല്ലോ...ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ഒരു നൂറു പ്രിയമൊഴികള്‍ നിന്റെ മനസ്സ് എനിക്ക് പകര്‍ത്തി തന്നു നിന്റെ മഴ കിനാവുകള്‍ മഴ നിനവുകള്‍... മനസ്സിന്റെ സംഗീതം മിഴി പകര്‍ത്തി തന്നു നീ പോലും അറിയാതെ... നിന്റെ കണ്‍ കോണില്‍ അടരാന്‍ വിതുബി നില്‍ക്കുന്ന മഴതുള്ളി...എന്റെ തോന്നലാവാം... വിറക്കുന്ന കൈ വിരലുകളാല്‍ തൊട്ട് എടുക്കാന്‍ ഞാന്‍ ആ‍ഗ്രഹിച്ചൂ‍ൂവോ? അറിയില്ല... എന്റെ കണ്ണുകള്‍ അടച്ച് ഉള്ളിലെ ഇരുളില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണു ഞാന്‍.. കവിളില്‍ പടര്‍ന്ന നനവു ചുണ്ടിന്‍ കോണില്‍ ഉപ്പ് രസമായി കിനിഞിറങുന്നത് അറിയാതെ... ജാലകത്തിനും അപ്പുറം മഴ കനക്കുന്നു... നിന്റെയും എന്റെയും സ്വപ്നങളെ ഒരു പോലെ നനയിച്ച മഴ.. നിനക്ക് മഴ കണ്ണിരും വിരഹവും പ്രണയവുമാണു... എനിക്കോ? എനിക്കും അതൊക്കെ തന്നെയാണു...

sketchs

എന്റെ കണ്‍ പീലിയില്‍ നീയിന്നു തന്നൊരീ നേര്‍ത്ത വിഷാദത്തിന്‍...നീര്‍മണി മുത്തുകള്‍.. എന്റെ കിനാവിന്റെ കാണാകയങളില്‍... പ്രാര്‍ത്ധനായി പോയി പതിക്കുന്നു.... ആര്‍ദ്ര സ്വരമയി.... നീ വരു... വീണ്ടുമെന്‍ ജീവനില്‍.... നോവിന്‍ നനവു പകര്‍ന്നു തരു

പരിത്യാഗിയ്ക്ക്...

പരിത്യക്തനായവന്‍ പടിയിറങ്ങുന്നു ജന്മദുഖത്തിന്‍ ഭാണ്ഡവും പേറി പ്രജ്ഞയില്‍ ഓര്‍മ്മകള്‍ ഇല്ല.. ഇന്നലെയില്ല അവന്‍ കരയുന്നുമില്ല അവന്റെ വാക്കിന്റെ വക്കിലെ തീ കെട്ടടങ്ങിയിരിക്കുന്നു മിഴികള്‍ പാതിയെരിഞ്ഞ് തീര്‍ന്നവ മൊഴിയില്‍ കല്‍പ്പിത മൌനം നിരായുധന്റെ ഭാഷ ഹൃദയത്തില്‍ തിണര്‍ത്ത മുറിപ്പാട് വാര്‍ന്നൊഴുകുന്നത് വേരറ്റ ബന്ധങ്ങള്‍ മുഷിഞ്ഞ മുഖങ്ങള്‍ ഇറ്റിച്ചുതന്ന ദുരന്ത സ്മൃതിയുടെ കറുത്ത ചോര നഗ്നക്ഷതപാദങ്ങളില്‍ അറിയാ വഴിയിലെ കാലത്തിന്റെ താഡനം പ്രാര്‍ത്ഥനാരഹിതമായ കേള്‍വി ആത്മാവ് ആത്മാവിനെ അറിയാ ദിനങ്ങള്‍ ഇനി വരുന്നത് യൌവനത്തില്‍ പരിത്യക്തനായവന്റെ അയന ദിനങ്ങള്‍ ഒരു കല്‍ക്കൂടിനുള്ളില്‍ ഒതുങ്ങാ‍തെ ഒരു മാവിന്‍ കനലില്‍ അമരാതെ മാതൃവിഷാദം മാത്രം ബാക്കിയായി അവന്‍ പടിയിറങ്ങുന്നു