ഇവിടെ ഈ രാവില്‍ മഴ പേയ്യുന്ന താളം മാത്രം...
മഴയുടെ സംഗീതം ഇഷ്ട്ടമാണു എന്ന് നീ പറയാതെ പറഞു
അതു മത്രമല്ലല്ലോ...അത് മാത്രമല്ലല്ലോ...ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ഒരു നൂറു പ്രിയമൊഴികള്‍ നിന്റെ മനസ്സ് എനിക്ക് പകര്‍ത്തി തന്നു
നിന്റെ മഴ കിനാവുകള്‍ മഴ നിനവുകള്‍...
മനസ്സിന്റെ സംഗീതം മിഴി പകര്‍ത്തി തന്നു നീ പോലും അറിയാതെ...
നിന്റെ കണ്‍ കോണില്‍ അടരാന്‍ വിതുബി നില്‍ക്കുന്ന മഴതുള്ളി...എന്റെ തോന്നലാവാം...
വിറക്കുന്ന കൈ വിരലുകളാല്‍ തൊട്ട് എടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചൂൂവോ? അറിയില്ല...
എന്റെ കണ്ണുകള്‍ അടച്ച് ഉള്ളിലെ ഇരുളില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണു ഞാന്‍..
കവിളില്‍ പടര്‍ന്ന നനവു ചുണ്ടിന്‍ കോണില്‍ ഉപ്പ് രസമായി കിനിഞിറങുന്നത് അറിയാതെ...
ജാലകത്തിനും അപ്പുറം മഴ കനക്കുന്നു...
നിന്റെയും എന്റെയും സ്വപ്നങളെ ഒരു പോലെ നനയിച്ച മഴ..
നിനക്ക് മഴ കണ്ണിരും വിരഹവും പ്രണയവുമാണു...
എനിക്കോ?
എനിക്കും അതൊക്കെ തന്നെയാണു...

Comments