Skip to main content

Posts

ലോകവനിതാ ദിനം:ചില ചിന്തകള്‍

where v R? Originally uploaded by itzme..... ദീപങ്ങള്‍ ഒക്കെ കെടുത്തി നാം പ്രാര്‍ത്ഥിപ്പൂ...ദീപമേ നീ നയിച്ചാലും... ലോക വനിതാ ദിനം..അത് ഇന്നലെ യായിരുന്നു.... ഒരു വിളക്കില്‍ നിന്നും അടര്‍ന്നു പോയ ദീപനാളത്തിനു.. കരിഞ്ഞു പോയ പൂവിതളുകള്‍ക്ക് പൊട്ടി പ്പോയ കുപ്പി വളഛില്ലിന്നു.. തൂകിപ്പോയ കുങ്കുമത്തിനു... അറിയാതെ പോകുന്ന സ്ത്ര്രീ ത്വത്തിനു.. ഇരുളിനു പിന്നിലെ അമര്‍ത്തിയ തേങ്ങലുകള്‍ക്ക്... സന്ത്വനം തേടുന്ന മനസ്സുകള്‍ക്ക്.. ഈ ദിനം എന്ത് കൊടുത്തു?

uchaveyilil...

uchaveyilil... Originally uploaded by itzme..... ആരും ഒന്നും കാണുന്നില്ല ആരും ഒന്നും അറിയുന്നില്ല്ല എല്ലാവരും യാത്രപോകുന്നു എനിക്ക്‌ മുന്നില്ലൂടെ പിന്നിലും തലയ്ക്ക്‌ മുകളിലും ദൈവങ്ങള്‍ സാന്നിദ്ധ്യം കൊണ്ട്‌ എന്നെ ദ്രോഹിക്കുന്നു... വൃദ്ധിക്ഷയം കാമധേനുവിനും എന്ന് കയര്‍ക്കാന്‍ കാവലാള്‍ എന്റെ ഹ്രുദയം ഞാന്‍ പണ്ടേ ചുരത്തിയതാണല്ലോ? ജനനരേഖപോല്‍ നീളുന്ന പാളങ്ങള്‍... ചിതി വിരിച്ചിന്നു കാത്തിരിക്കുന്നത്‌.. അരികില്‍ നിന്നു ഞാന്‍ കാണുന്നു.. കലമഷം കനവ്‌ വറ്റിച്ചുവെങ്കിലും മൂകമായി, മദിരയില്‍ മുങ്ങി ആരോ തിമര്‍ക്കുന്ന മരണശാസനം കേട്ടു നടുങ്ങവേ.. ഭണമുയര്‍ത്തി പാഞ്ഞടുക്കുന്നോരു റെയിലുവണ്ടി ചോരപടര്‍ത്തിയാ ദുരിത ജന്മം പിടഞ്ഞ മരുന്നതും... ഇവിടെ യായിരുന്നിൂ ഇന്നായിരുന്നതും... അറിയേ ഞാന്‍ എന്റെ കദനം ചുരത്തുന്നു. കാലന്റെ ജീവന്‍ കറക്കുന്നു..

avaNO?

Delusion... Originally uploaded by itzme..... ആരും പറയാതെ പോയ എന്തിനെ എങ്കിലും കുറിച്ച്‌ പറയാന്‍ കഴിയുക ഒരു ഭാഗ്യമാണു.... എങ്കില്‍ ഞാന്‍ എന്തിനെ കുറിച്ചാണു പറയേണ്ടത്‌? ഇന്ന് എന്റെ വിരലില്‍ തൂങ്ങി റെയില്‍ വേക്രോസ്സ്മുറിച്ച്‌ കടന്നപ്പോ അപ്പു ചോദിച്ചൂ..ഓപ്പോ ആ ആള്‍ എന്നോട്‌ മിണ്ടുവോ? ഉവ്വ്‌ അപ്പു നിറയെ നിറയെ മിണ്ടും... വീണ്ടും അവന്‍ ലവല്‍ ക്രോസ്സില്ലൂടെ നടന്നു.. എന്നിട്ട്‌ എന്റെയും അവന്റെയും മാത്രമായ ഭാഷയില്‍ എന്നോട്‌ വീണ്ടും ചോദിച്ചു ഒപ്പോ ആ ആള്‍ മഞ്ഞ പന്ത്‌ കൊണ്ടെ തരുവോ? തരും അപ്പൂ ലവല്‍ ക്രോസ്സ്‌ കടന്ന് ഞങ്ങള്‍ പുല്‍ നിറഞ്ഞ ചെമ്മണ്‍ പാതയില്‍ എത്തിയിരുന്നു.. പുല്ലില്ലൂടെ ചാടി ചാടി നടക്കുന്നതിനിടയില്‍.. പാതി ചെരിഞ്ഞ ആ പതിവു നോട്ടം എന്റെ നേരെ എറിഞ്ഞ്‌ അവന്‍ ചോദിച്ചു ഓപ്പോ ആ ആളു ക്രിക്കറ്റ്‌ കളിക്കുവോ? ഉവ്വ്‌ അപ്പു നമ്മള്‍ അപ്പോള്‍ ആ മൈതാനത്ത്‌ എത്തിയിരുന്നു. അവിടെ ചാടി തിമര്‍ക്കുന്ന കരുമാടി കുട്ടന്മാരെ കണ്ട്‌ ഒന്ന് അപ്പു എന്റെ കയ്യില്‍ നിന്നും കുതറിയോ... പിന്നെ ഒന്നും മിണ്ടാതെ കുറെ നേരം അവരു കളിക്കുന്നതും നോക്കി നിന്നു.. ഞാനും അവനും..ഞങ്ങള്‍. ഒപ്പ്പ്പോ... ങം.. തിരികെ നടക്കുകയായി...

Oru pularvaylayil

Dream Home Originally uploaded by Deepa..... Ethra sundaramaanu oro grama kazhchayum... ethra sundaramaanu athu tharunna swapnangal.... ethra sundaramaanu entey naadu... evitey yaanu swapnathintey chaarutha athrayum ozhuki poyathu.. ethu unmayilaykkanu njan unarnnu poyathu?

യാത്രയില്‍ കണ്ടത്

കഴിഞ്ഞ ദിവസം ഞാന്‍ എന്റെ അനിയന്‍ കുട്ടിയും ഒത്ത് നടത്തിയ ഗ്രാമയാത്രകള്‍ ഒന്നില്‍ ഒരു കടല്‍ ഭിത്തി മേല്‍ കണ്ട വചനം... “സാത്താന്‍ മനുഷ്യന്‍ തന്നെ മനുഷ്യനില്‍ തന്നെ...”

തോന്ന്യാക്ഷരങ്ങള്‍

Thonniyaksharangal enna ee kurippukal okeyyum njan ezhuthiyathu entey priya chengathi vibhakku vendi aayirunnu..avaludey jeevanaya maxinu nalkaan...pala thundupaperukalil aayi palapozhayi ezhuthapayttathu.. njan kanda ettavum nalla pranayakaavyathinu.. For my ever loving friend Mrs.Vibha Mathews &Mathews എന്റെ വിദൂര നക്ഷത്രം.... പുരാവൃത്ത സ്മൃതി... ഓര്‍മ്മകളിലെ നിഴലനക്കം അതു നീ അയിരുന്നൊ? ഞാന്‍ ഉറങ്ങുന്ന രാവില്‍...എവിടയൊ എനിക്കായി ഉറങ്ങാതിരുന്നതും ഉഴറിയ കണ്ണുകളുമായി ജാഗ്രതയോടെ കാതോര്‍ത്തിരുന്നതുമായ എന്റെ കാവലാള്‍നീ ആയിരുന്നൊ? ആ ഉറക്കുപാട്ടു നിന്റെതായിരുന്നുവൊ? കല്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ ഒന്നും അര്‍ത്ഥിക്കാതെ തൊഴുതുമടങ്ങുമ്പോള്‍ എനിക്കായി കത്തിയെരിഞ്ഞകര്‍പ്പൂരനാളവും നീയായിരുന്നൊ? നീ ആയിരുന്നുവൊ എന്റെ ഹൃദയധമനികളില് ‍ഞാന്‍ പോലും അറിയാതെ അലിഞ്ഞു ചേര്‍ന്ന ചുവപ്പ്‌ എന്റെ പുഴയില്‍ ഞാന്‍ അറിയാത്ത ജലപുഷ്പം പുഴയില്‍ ഒടുങ്ങാന്‍ പുഴുടെ അഴങ്ങള്‍ തേടിയ യാത്രയില്‍... പിന്‍ വിളിയായി പാദം പുണര്‍ന്ന കുഞ്ഞു ഓളം നീ ആയിരുന്നുവൊ? ആ അല്‍ഭുതം,അനാദിയായ സൂര്യന്‍ നീ ആയിരുന്നുവൊ??? എങ്കില്‍നിനക്കായി ഞാന്‍ ...

തോന്ന്യകഷരങ്ങള്‍1

നീ എന്നെ പേരെടുത്തു വിളിക്കില്ലഎന്ന സത്യത്തിലും... ജീവിതത്തിന്റെ താളപിഴകളുടെ സംഗീത സായാഹ്നതാളത്തില്‍ ഞാന്‍ നിന്റെ സ്വരം കേള്‍ക്കാതിരിക്കുന്നു എന്ന് ഓര്‍ക്കാനാണു എനിക്കിഷ്ടം നീ എന്നെ തേടി എത്തില്ലാ എന്ന അറിവിലും... ചുവരിലെ കലണ്ടറില്‍ അക്കങ്ങള്‍ ഇല്ലാത്തതു കൊണ്ടാണു നീ വരുന്ന ദിനം എനിക്കറിയാതെ പോകുന്നതു എന്നു ആശ്വസിക്കുകയണു ഞാന് ‍ഒരു കൊച്ചു കൂടാരത്തില്‍ ഒറ്റക്കാവുംപ്പൊഴും ഈ ഇരുളിനപ്പ്പ്പുറം നീ ഇല്ലെന്നറിയുമ്പോഴും ഈ കറുപ്പിനപുറം നീയുണ്ട്‌ എന്നു ഓര്‍ക്കാനാണു എനിക്കിഷ്ടം നീ അറിയില്ലെങ്കിലും നിന്റെ ചുണ്ടിലെ പരിഭവത്തില്‍ എപ്പൊഴൊ ഞാന്‍ അലിഞ്ഞു പോയിരുന്നു എന്നു അറിയാനാണു എനിക്കിഷ്ടം