Skip to main content

തോന്ന്യാക്ഷരങ്ങള്‍




Thonniyaksharangal enna ee kurippukal okeyyum njan ezhuthiyathu entey priya chengathi vibhakku vendi aayirunnu..avaludey jeevanaya maxinu nalkaan...pala thundupaperukalil aayi palapozhayi ezhuthapayttathu..

njan kanda ettavum nalla pranayakaavyathinu..
For my ever loving friend
Mrs.Vibha Mathews &Mathews
എന്റെ വിദൂര നക്ഷത്രം....
പുരാവൃത്ത സ്മൃതി...
ഓര്‍മ്മകളിലെ നിഴലനക്കം അതു നീ അയിരുന്നൊ?
ഞാന്‍ ഉറങ്ങുന്ന രാവില്‍...എവിടയൊ എനിക്കായി ഉറങ്ങാതിരുന്നതും
ഉഴറിയ കണ്ണുകളുമായി ജാഗ്രതയോടെ കാതോര്‍ത്തിരുന്നതുമായ എന്റെ കാവലാള്‍നീ ആയിരുന്നൊ?
ആ ഉറക്കുപാട്ടു നിന്റെതായിരുന്നുവൊ?
കല്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ ഒന്നും അര്‍ത്ഥിക്കാതെ തൊഴുതുമടങ്ങുമ്പോള്‍ എനിക്കായി കത്തിയെരിഞ്ഞകര്‍പ്പൂരനാളവും നീയായിരുന്നൊ?
നീ ആയിരുന്നുവൊ എന്റെ ഹൃദയധമനികളില് ‍ഞാന്‍ പോലും അറിയാതെ അലിഞ്ഞു ചേര്‍ന്ന ചുവപ്പ്‌
എന്റെ പുഴയില്‍ ഞാന്‍ അറിയാത്ത ജലപുഷ്പം
പുഴയില്‍ ഒടുങ്ങാന്‍ പുഴുടെ അഴങ്ങള്‍ തേടിയ യാത്രയില്‍...
പിന്‍ വിളിയായി പാദം പുണര്‍ന്ന കുഞ്ഞു ഓളം നീ ആയിരുന്നുവൊ?
ആ അല്‍ഭുതം,അനാദിയായ സൂര്യന്‍ നീ ആയിരുന്നുവൊ???
എങ്കില്‍നിനക്കായി ഞാന്‍ തരാം ജീവന്റെ കണ്ണീരു കൂട്ടികുഴച ഒരു ഉരുള ചോറു

Comments

ശ്രീ said…
നന്നായിട്ടുണ്ട്.

:)
Anonymous said…
ഒരു വലിയ കവിതയില്‍ നിന്നും അടര്‍ത്തിയെടുത്തത് പോലെയുള്ള അപൂര്‍ണതയുണ്ടീ വരികള്‍ക്ക്. നന്നായിട്ടില്ലെന്നല്ല. പക്ഷെ തോന്ന്യാക്ഷരങ്ങളെന്ന പേര്‍ ചേരുന്നു. തോന്ന്യാക്ഷരങ്ങള്‍ക്ക് പകരം അറിവുകളെല്ലാം ഒരുമിച്ക് ചേര്‍ത്ത് എന്നെങ്കിലും ഒരു വലിയ സമാഹാരമായി വരുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു.
Liju James said…
tonniya aksharangal tanne..pakshe tonnyaksharangalalla ...tonnalukal aatmavinte ullil ninnu varunnu...tonnalukal manassinte agadhakonukalilengu ninno uyarnnu varunna neduveerppukalalle...ee varikal manoharam...

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...