Skip to main content

Posts

കൃഷ്ണപക്ഷം

Mayilpeeli/Peacock feather/Happy valentines day 2012,Happy valentines day greetings 2012/Happy valentines day e greeting card 2012 , a photo by {deepapraveen very busy with work..back soon on Flickr. കൃഷ്ണപക്ഷം (ഒരു മുന്‍ കുറിപ്പ്‌.. ഇത്‌ കൃഷ്ണന്റെ തിരിച്ചറിവാണ് രാധയുടെ സ്നേഹം കൃഷ്ണന്‍ അറിയുകയാണു...ഒടുവില്‍ യോഗ സമാധികായി കാക്കുമ്പോള്‍ ഒരു സങ്കല്‍പാമ്മത്രമാണു ഇതു കൃഷ്ണന്റെ ഒടുവിലെ തിരിച്ചറിവ് ഇങ്ങനെ ഒന്നുആവാം എന്ന സങ്കല്പം) രാധികേ.. എത്ര കാലങ്ങള്‍ക്കു മുന്‍പായിരുന്നു നിന്നിലെ എന്റെ മോക്ഷം? സ്വപ്നങ്ങളുടെ സിന്ദൂരച്ഹവിയില്‍ നിയെന്നെ ഇല്ലാതാക്കിയതും പ്രണയത്തിന്റെ അഗ്നിസ്ബുലിങ്ങങ്ങള്‍ കൊണ്ടു ഭക്തിയുടെ കാമം തൊട്ടെടുത്ത്‌ എന്റെ ആണ്മയേ ഉരുക്കികളഞ്ഞതും അറിയാത്ത അറിവിന്റെ കാളിന്തിയായി എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും എത്ര നാള്‍ മുന്‍പായിരുന്നു? കാളിമയില്‍ ഒഴുകി പൊയ രക്തപുഷ്പങ്ങളെ കുറിച്ചോര്‍ക്കാതെയും യുഗപിറവികള്‍ കൊണ്ടു ഊര്‍വരമായേക്കാവുന്ന ഊഷരതയെ ഓര്‍ത്തു പരിതപിക്കതെയും പിന്‍ വിളികളില്ലാതെ കാത്തിരുന്ന പെണ്‍ക്കുട്ടി... എന്റെ ജീവന്റെ ഒരൊ മാത്രയിലെയും നിശബ്ദ സാന്നിധ്യമായവള്‍ ഗോപിക ദ്വയി...

“Remember that wherever your heart is, there you will find your treasure.” ― Paulo Coelho, The Alchemist

“Remember that wherever your heart is, there you will find your treasure.” ― Paulo Coelho, The Alchemist , a photo by {deepapraveen very busy with work..back soon on Flickr. വര്‍ണങ്ങള്‍ ഒഴിയും തിരുവരങ്ങില്‍ നിഴല്‍ ചിത്രം ആടവേ കളിവാക്ക് പറയുന്നു തോഴി 'ഒടുവില്‍ വേഷങ്ങള്‍ അടി കഴിഞ്ഞാലും നിഴലും നോവും ബാകി കവിത മയങ്ങുന്ന ചുണ്ടുകളില്‍ കറുപ്പ് കയിക്കുന്നു, നാടി ഞരമ്പുകളില്‍, നീല വിഷം കലങ്ങുന്നു, ബാക്കി ആവുന്ന ജീവന്‍ മയങ്ങി തുടങ്ങുന്നു' ഇനിയും ഒരു ആട്ട വിളക്ക് തെളിയും വരെ ഞാന്‍ ഉറങ്ങട്ടേ നിന്റെ സ്നേഹം കൊണ്ട് എന്നെ ഉണര്‍ത്താതിരിക്കുക

വഴി തെറ്റി എങ്കിലും മാവേലി ഇത് വഴി വരുമോ ആവോ?

വഴി തെറ്റി എങ്കിലും മാവേലി ഇത് വഴി വരുമോ ആവോ? ആര്‍ക്കറിയാം  പാതി ജനം..വിഡിടി  പെട്ടിക്കു  മുന്‍പില്‍.... പിന്നേ ഒരു പങ്കു മുഖ പുസ്തകത്തില്‍  മുഖം താഴ്ത്തി  (എന്നെ പോലെ) ഇനിയും ഒരു പങ്കു കയ്യില്‍ ഒരു മൊബൈലും തിരുകി  തുമ്പിക്ക് പിറകേ പായും പോലെ നിറങ്ങള്‍ക്ക് പുറകേ.. മുഖ പുസ്തകത്തില്‍ വര്‍ണ്ണം നിറക്കണ്ടേ  വേറെ ഒരു കുട്ടം ഇമ്മിണ്ണി വലിയ ചിത്രാലേഖ്ന പെട്ടിയും തൂക്കി നാട്ടു തിരയുന്നു.. കുംബ വീര്‍പ്പിച്ചും കേമം കാട്ടിയും ഇനിയും ഒരു കൂട്ടം.. കൊതി കേറുവും   ആയി ഇതിനു ഒന്നിനും ആവാതെ  എന്നെ പോലെ ചിലര്‍..  ഇതിനെല്ലാം ഇടയില്‍ മാവേലി എപ്പോഴോ വന്നു പോകുന്നുണ്ടാവും.. ആര്‍ക്കു ചേയ്തം :D  

...

ഓരോ പൂവിളിയിലും പ്രാണന്‍  ഉണരുന്നു, ആഴങ്ങളില്‍ ഒരു നാട്ടിടവഴി തിരയുന്നു പാതി വിടര്‍ന്ന ഒരു ഉത്രാട ചിരിയില്‍ എന്റെ കൌമാരവും   പ്രണയവും തിരയുന്നു എന്നെ തിരയുന്നു
ഓണം എത്തുന്നു എന്ന്, വേര്‍പ്പ് വിതച്ചു സ്വപ്നം കൊയ്യാന്‍ ഇരിക്കുന്ന  പെണ്ണ് പറയുന്നു  ഓണം എത്തുന്നു എന്ന്. നിലവിലാത്ത, വേവുന്ന  രാത്രികള്‍  പറയുന്നു  ഓണം അവരുടേത്‌ , കാലം ചുണ്ടില്‍ പുഞ്ചിരിയും പൊട്ടിച്ചിരിയും  ചാര്‍ത്തി കൊടുത്തവരുടെത്, തേക്കുപാട്ടില്‍ വേദന ചാര്‍ത്തിയവള്‍ക്ക്  ഓണം അന്യം, ഊഞ്ഞാല്‍  പാട്ട് അന്യം. അന്യമായ സ്വപ്നങ്ങള്‍ മെഴുക്കി, മിഴിനീര്‍ പൂക്കള്‍ പതിച്ച് , തുമ്പയും തുളസിയും ഇല്ലാതെ  ഇവര്‍ പൂക്കളം ഒരുക്കുന്നു.. ഇവര്‍, ജീവന്റെ ആദ്യാക്ഷരം എവിടെ രചിക്കപ്പെയ്ട്ടു എന്നറിയാത്തവര്‍ , ഇവര്‍ക്കാവട്ടെ എന്റെ ഓണപാട്ട്, എന്റെ കൂടെ പിറപ്പുകള്‍ക്ക്.

ഒഴിവാക്കപ്പെട്ടവരേ..

Deepam/Light , a photo by {deepapraveen very busy with work..back soon on Flickr. സുന്ദരമായ പാദുകങ്ങള്‍ക്ക്  വേണ്ടി എനിക്ക്  അഴുക്കു  നിറഞ്ഞ  വഴികളേ നിങ്ങളേ ഒഴിവാക്കാന്‍ ആവില്ല അവര്‍ പറയട്ടേ ഞാന്‍ അവരില്‍ ഒരാള്‍ അല്ലെന്നു, എറിഞ്ഞുടക്കപെയ്ട്ട  ബിംബങ്ങള്‍ എന്നെ കുത്തി നോവിക്കട്ടേ , കുനിയിരിക്കുന്ന കണ്ണും കാതുമില്ലാത്ത സത്യങ്ങള്‍ എന്നെ വിചാരണ ചെയ്യട്ടേ, ഋതുക്കള്‍ പകര്‍ത്തെടുത്ത  കാലം  അവശേഷിക്കുന്ന  പെണ്മയെ കാര്‍ന്നു തിന്നട്ടേ, എനിക്കിലും എനിക്ക്  വരാതെ  വയ്യ, കാണാതെ വയ്യ അറിയാതെ വയ്യ നിങ്ങളേ  ...ഒഴിവാക്കപ്പെട്ടവരേ

നാം

MAzha/raindrops in Anagallis arvensis blue/“Everything, absolutely everything on this earth makes sense, and even the smallest things are worthy of our consideration.” ― Paulo Coelho, The Witch Of Portobello , a photo by {deepapraveen very busy with work..back soon on Flickr. 1. നീ ഒരു കൌതുകം ആണ്... അത് തന്നേയ് ആണ് നീ എന്ന ഓര്‍മ്മപെടുത്തല്‍ തരുന്ന  സുഖവും അത് മായതിരിക്കാന്‍ ഞാന്‍ എനിക്കും നിനക്കും ഇടയില്‍  അര്‍ദ്ധ ഗര്‍ഭമായ ഒരു തിരശീല ഇട്ടിരിക്കുന്നു.. 2. നമുക്കിടയില്‍ പല പ്രഭാതങ്ങളും കടന്നു പോയിരിക്കുന്നു ഞാന്‍ നിന്നെ ഓര്‍ക്കാതെയും നീ എന്നെ ഓര്‍ക്കാതെയും ഇടയില്‍ നാം തട്ടി തടഞ്ഞ് ഒരേ ഗലിയില്‍ എത്തുന്നു, ഒരു ചിരി അടര്‍ത്തി പരസ്പരം വരവറിയിച് നാം അവരുടെതാവുന്നു, എന്റെ സാന്നിദ്ധ്യം അവരുടേത് നിന്റെ നിഴല്‍ നിന്റെതാകുന്നവരുടെതും, നമ്മുടെതോ? നാം നമുക്കായി മാത്രം നടത്തുന്ന നിഴല്‍ യുദ്ധങ്ങള്‍...... 3.