Skip to main content

18.nandhitha ninakkayi



മുന്‍ കുറിപ്പ്‌

ഞാന്‍ ഇവിടെ കുറിക്കുന്ന വരികള്‍ ഈ ചിത്രം കണ്ട മാത്രയില്‍
എന്റെ മനസില്‍ തോന്നിയ ചില വരികള്‍...
നന്ദിത നമുക്കായി തന്ന ചില വരികളും ഈ ചിത്രവും വല്ലാതേ യോജിചു പോകുന്ന തായി എനിക്കു തൊന്നിയ ഒരു നിമിഷത്തില്‍ ഞാന്‍ എഴുതിയതാണു...
ഇത്‌ ആ ചിത്രതിനെയൊ
നന്ദിതയെയൊ..ഒരു തരത്തിലും..മുറിപെടുത്താന്‍ വേണ്ടിയല്ല...
ഞാന്‍ നന്ദിതയുമയി സംവേദിക്കുന്നു...
അത്ര മാത്രം...
Please note this is not a prose or poem...
only my way of communicating with nandhitha...



നന്ദിത നിനക്കായ്‌....

നന്ദിത...
നീ പുഞ്ചിരിക്കുന്നു...
ഇന്നും ഇവിടെ ഈ ആകാശത്ത്‌ നീ പറന്നു നടക്കുന്നു..
ജനിക്കും മൃതിക്കും ഇടയ്ക്കു ഒരു ഫിനിക്സ്‌
പക്ഷിയായ്‌...

എതു ഹ്രുദ്‌ തടാകത്തിലാണു
നീ നിനകായി ജലസമാധി ഒരു ക്കിയത്‌?
എതു കൈകളില്‍ നിന്നായിരുന്നു
നീയും നിന്റെ
കവിതയും തിരികെ എത്താനാവാത്ത ആഴങ്ങളിലേക്കു
അപാരതയിലെയ്ക്ക്ക്കു ആഴ്‌ന്നു പോയത്‌?
നീ ആത്‌ മതപസ്സ്‌ ചെയ്തിരുന്ന
ജീവന്റെ പുല്‍മേടുകളില്‍

ഏതു ഞരമ്പെഴുന്ന കൈകളാണു തീ പടര്‍ത്തിയത്‌?

നീ കിഴക്കു കണ്ടത്‌ ആ ഹ്രുദ്‌ രൂപമായിരുന്ന തടാകമായിരുനോ?
ആയിരികാം..
ഇവിടെയും...
മാനവും,ഭൂമിയും...
നമ്മേ ബന്ധിപ്പിക്കുന്ന സൂര്യ വെളിചചവും ഉണ്ട്‌...

ദൂരേ....
ഹ്രുദ്‌ രൂപമാര്‍ന്ന തടാകം...
നീ കാത്ത കനിവിന്റെ കണ്ണീര്‍ കൊണ്ട്‌ തീര്‍ത്തതവാമത്‌...
നിന്നെ ഓര്‍ത്തു ഒഴുകിപോയ
കണ്ണീര്‍ നിനകായി...
സ്വയം ഖ്നീഭവിചതും ആവാം...
അതും എതോ കൈക്കിടയില്‍ ഒരു ജലരേഖ മാത്രമായി...
തീരവേ
തിരികേ നീ എത്തുമോ?
ഈ ഹ്രുദ്‌ തടാകത്തില്‍...
ആത്മതപസ്സു
ചെയ്തീടുവാന്‍?
ഈ വരണ്ട പുല്‍ മേട്ടില്‍...
കവിതയുടെ പൊന്‍ നാമ്പു മുളപ്പിക്കാന്‍...
ചിത്രം ഒരു വഴി ബാക്കി വെയ്ക്കുന്നു...
ഒരു ഒറ്റ അടി പാത...
ലക്ഷ്യം വിസ്മരിച്‌..
പാത അവസാനിക്കന്‍ മാത്രം കാത്ത്‌..
ഞങ്ങള്‍ നടക്കുന്നു...
അമ്മയാം ഭൂമിയെ മറന്നു...
നീ കാട്ടിതരുന്നു...
എല്ലാ വഴികളും അവസാനിക്കുനത്‌..
അമ്മയിലാണു...
അമ്മയുടെ ഹൃദ്തടാകത്തില്‍...

നന്ദിത...
നീ പുഞ്ചിരിക്കുന്നു...
ഇന്നും ഇവിടെ ഈ ആകാശത്ത്‌ നീ പറന്നു നടക്കുന്നു..
ജനിക്കും മൃതിക്കും ഇടയ്ക്കു ഒരു ഫിനിക്സ്‌
പക്ഷിയായ്‌...
സുമനസ്സു കളുടെ ഓര്‍മ്മയില്‍ നീ ഉയിര്‍ കൊള്ളവേ...
ആര്‍ദ്ര ഹൃദ്തായ ഒരു കൊചു കുരുവി
ഒരിറ്റ്‌ കണ്ണീരിന്റെ എള്ളും പൂവും ഇട്ട്‌...
നിന്നെ കവിതയുടെ കുന്നില്‍ കുടി ഇരുത്തുന്നു....


കടപ്പട്‌...

ഇത്ര വാചാലമായ ഒരു ചിത്രം എടുത്ത ബൊബിന്‍സണ്‍ നു...

ഈ ചിത്രം തനിയെ..ഇതിലും എറെ എന്തൊക്കയോ പറയുന്നു...
ഒരു പക്ഷേ എന്റെ വാക്കുകള്‍ കൊണ്ടു ഞാന്‍ ആ സ്ങ്കീര്‍ത്ത്നങ്ങളെ പരിമിതപെടുത്തിയെങ്കില്‍...
മാപ്പ്‌...


A note about the picture...
The eyes behind this snap...
Not a professional photographer...
some one captures shots with his heart...
So dedicated..a real companion of differences.
That may be d reason behind this shot.
The place is only 15 kms away frm nanditha"s place.(The place is chembra peak wayanad.)once he reached the peak he saw the book in his bag.quite accidental.
Chilanimishangalil dayvam cheriya albhudhangaliluday nammay amparappikkarundu.
This is one among those


For more golden moments plz visit http://flickr.com/photos/freemind

Comments

BEJOY said…
നന്നായിരിക്കുന്നൂ..
Sreejith said…
Bhavana sampannamaanu...
Anonymous said…
GREAT COMBINATION OF WORDS AND PICTURE.I AM A FAN OF NANTHITHA"S POEMS.nanthithayuday varikalum,aa chitravum,ITZ athu potray chayythirkkunathum nannai yojichu pokunu.kavitha chitrathinu vendiyo chithram kavithakku vendiyo innu parayuka asadhiyam.Nalla imagination.Chithrangalum kavithayum iniyum prathikshikkunnu.
Preethichechi
Anonymous said…
that lake is hrudaya saras.

http://en.wikipedia.org/wiki/Wayanad
ശ്രീ said…
നന്നായിട്ടുണ്ട്....
നന്ദിത ഇന്നും ജീവിക്കുന്നു.... തന്റെ രചനകളിലൂടെ...
നന്ദിത ഇന്നും ജീവിക്കുന്നു....പുഞ്ചിരിക്കുന്നു...
നന്ദിത...അറിയില്ല...പക്ഷെ
നീ പുഞ്ചിരിക്കുന്നു...

Popular posts from this blog

24.എന്റെ നഗരം...

എന്റെ നഗരം... ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം... നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം... ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌... ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌) പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗ

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

I forgive the tears I was made to shed, I forgive the pain and thedisappointments, I forgive the betrayals and the lies, I forgive theslanders and intrigues, I forgive the hatred and persecution, I forgivethe blows that hurt me..

I forgive the tears I was made to shed, I forgive the pain and the disappointments, I forgive the betrayals and the lies, I forgive the slanders and intrigues, I forgive the hatred and persecution, I forgive the blows that hurt me.. , a photo by {deepapraveen very busy with work..back soon on Flickr. Dear, I don't know what are you doing now, at this moment, when I am writing this.  I just felt , I should be talking to you right at this very moment, before I change my mind. This moment is destined for talking to you.  Do you believe in signs? Do you believe in the magic of words? Do you believe in travelling with time and with in time? If you revert the question back to me my answer is I don't know. That means I am not sure about the answers. But I often came across them and asked me, ordered me or teased me to believe in them. Well, them may be suggestive but they were/are there, in my life. So I am just wondering have you ever felt the same? I want to tell you abou