Skip to main content

Thaniye/So forlone?


Thaniye/So forlone?
Originally uploaded by itzme......
A stroy inspired from the film "innathey chinthaavishayam"

"ചിന്നു എ ഫോര്‍?
"ആന്റ്‌"

"കിരണ്‍ ബി ഫോര്‍?

ബോക്ക്സ്സ്‌ ..ചീച്ചര്‍

"റ്റിമ്മി..സീ ഫോര്‍?

"സിങ്ഖം"

"സിംഹം?

റ്റിമ്മി..യു സ്റ്റാന്‍ഡ്‌ റ്റ്ദെര്‍.."

"ആര്‍ച്ചാ സീ ഫോര്‍?

ക്യാറ്റ്‌ മിസ്സ്‌.

"ദാറ്റ്‌ ഇസ്സ്‌ എ കോമണ്‍ വേര്‍ഡ്‌ ഗേള്‍ ...റ്റ്രയി ഫോര്‍ സം അദര്‍..."
"സീ..സീ ഫോര്‍ കവു മിസ്സ്‌."

"താരാ ഡീ ഫോര്‍?"

"ഡീ ഫോര്‍ ഡിവോഴ്സ്സ്‌ റ്റീച്ചര്‍"

"താരാ..
നീ ഇത്‌ എവിടെ നിന്നാ കേട്ടത്‌?

"അഛ്കയും അമ്മേയും ഡിവോഴ്സ്സ്‌ ആവുകാ റ്റീഛ്കര്‍..
എന്നാ അത്‌?"
***************
എന്തിനായിരുന്നു അന്ന് രമണി റ്റീച്ചര്‍ എന്നേ വയറിനൊട്‌ ചേര്‍ത്ത്‌ പിടിച്ചത്‌?റ്റീച്ചര്‍ടെ വയറ്റില്‍ ഒരു മറുകുണ്ട്‌ അന്ന് ഞാന്‍ അതില്‍ എന്റെ മൂക്ക്‌ മുട്ടിച്ചു.പൊറത്ത്‌ മഴ പെയ്യണുണ്ടായിരുന്നു.മഴയില്‍ സ്കൂളിനു മുന്നിലെ വലിയ മാവില്‍ ഒട്ടിച്ച പുതിയ സിനിമാ പോസ്റ്റര്‍ നനയണു.
അറിയോവ്വോ അത്‌ മൈഡിയര്‍ കുട്ടി ചാത്തന്റെ പോസ്റ്ററാ...തില്‍ ആലിപ്പഴം പെറുക്കാം പാട്ട്‌ ഒക്കെ ഉണ്ട്‌.ഇന്ന് വൈകുന്നേരം അമ്മേടെ വീട്ടില്‍ പോവുമ്പോ നടക്കാവെങ്കില്‍ ആ സിനിമാ കാണിക്കാന്‍ കൊണ്ടു പോവാന്ന് മാമന്‍ പറഞ്ഞിട്ട്‌ ഉണ്ടല്ലോ.ഇപ്പോ അമ്മുട്ടി അമ്മേന്റെ വീട്ടിന്നാ വരുന്നേ.എന്റെ വീട്‌ ദാ ഈ സുളിനു താഴെയാ..എന്നാലും ഇപ്പോ കൊറെ ദേസായി അമ്മൂട്ടി അമ്മേന്റെ വീട്ടിലാ പുവ്വാ..ചൊന്നാ ബസ്സില്‍ കേറി..പിന്നെ കൊറെ നടന്നിട്ട്‌ ഒക്കെ പോണം.മാമനാ കൊണ്ടേ പൊവ്വാന്‍ വരണങ്കില്‍ നടന്ന് ഒരു കുഞ്ഞ്‌ വീട്‌ പൊലത്തെ കടേല്‍ കേറും അവിടെ മീ മീ കിട്ടും.പിന്നെ അപ്പിടി പുളിള്ള മോരും.അത്‌ കുട്ടോളു കുടിക്കാന്‍ പാടില്ലാത്രേ..ചര്‍ദ്ദിക്കുന്നാ പറയാ...സത്യാട്ടോ അമ്മു കണ്ടിട്ടുണ്ട്‌ അത്‌ കുടിച്ച്‌ വല്ല്യ മുട്ടന്‍ ആളു പോലും ശര്‍ദ്ദിക്കണത്‌.അമ്മേം ഇന്നാളു ശര്‍ദ്ദിച്ചു..അത്‌ ഇത്‌ കുടിച്ചിട്ട്‌ ഒന്നും അല്ലാന്നാ തോന്നുന്നേ.അപ്പറത്തേ വീട്ടിലേ മമ്മീശാ പറഞ്ഞു അനിയന്‍ വരാനാന്ന്..എനിക്ക്‌ അനിയന്‍ വരണത്‌ ഇഷ്ടല്ലാരുന്നു.ഞാന്‍ ഒരലിലിട്ട്‌ ഇടി ഇടിച്ച്‌ കൊല്ലൂന്ന് പറഞ്ഞു.
എന്നാലും റ്റിമ്മിക്കും,ഗായക്കും ഒക്കെ അനിയന്‍ ഉണ്ട്‌.കുഞ്ഞ്‌ റോസ്സ്‌ കാലാ...അവറ്റങ്ങള്‍ക്ക്‌.വെരലു കൈയില്‍ വെച്ചാ കയ്യി പിടിച്ചും.
ഇച്ചിരി ഇഷട്ടാ എനിച്ച്‌ അനിയന്‍ ഒള്ളത്‌.അത്‌ കൊണ്ടാ പിന്നെ കൊറെ ദിവസം കഴിഞ്ഞ്‌ അമ്മാ ആശൂത്രീന്ന് വന്നപ്പോ..അനിയനെ കൊണ്ട്‌ വന്നോന്ന് ചോദിച്ചത്‌.ആശൂത്രീന്നല്ലേ അനിയനെ കിട്ടുക അതിനു എന്തിനാ അമ്മ എന്നെ തല്ലീത്‌?എന്തിനാ പിന്നെ അമ്മ കരഞ്ഞത്‌?മമ്മീശ അമ്മേ വഴക്ക്‌ പറഞ്ഞു. അച്ചമ്മ ഏടെ തല ഭൂമില്‍ ഉള്ളടത്തോളം കാലം ഒന്നിനും യോഗ്ഗല്ലാന്നാ അമ്മ പറയ്കാ.അത്‌ എന്നാ അങ്ങനെ?അച്ച്മ്മ പാവാ എന്നെ വലിയ ഇഷട്ടാ ഞാന്‍ അച്ചമ്മേ പോലെ തന്നാന്ന് പറയും.അമ്മേ അച്ചമ്മ തല്ലത്ത്‌ ഒന്നും ഇല്ലല്ലോ.എപ്പോം വയക്ക്‌ പറയും അത്‌ അമ്മ എന്നേം പറയൂല്ലോ.അച്ചനെ പറ്റിച്ച്‌ കാശോന്നും കൊടുക്കാത്‌ ആത്രേ അമ്മേ കേട്ടി പിച്കത്‌.എന്നേ കേട്ടി പിക്കുംമ്പോഴും കാശോക്കേ കൊടുക്കണത്രേ.ഉഷചേച്ചീന്റെ അത്രേം മിട്ടനാവുമ്പോ എന്നെം കേട്ടിച്ച്കു വിടും.അപ്പോ കൊറെ കാശോക്കെ കൊടുക്കും.എന്നാത്തിനാന്നോ.വേറേ വീട്ടില്‍ പോയി കൊറെ വര്‍ഷം നമ്മള്‍ താമസിക്കണം അപ്പോ ചോറൊക്കെ തരുന്നേന്റെ കാശാ.അച്ച്കമ്മ ഒന്നും ആവീട്ടില്‍ വന്ന് താമസിക്കില്ല.അത്‌ അപ്പൂന്റെ വീട്ടിന്നും അപ്പറത്താ കൊറെ ദൂരാ...അച്ച്മ്മക്ക്‌ ഇപ്പോ വഴി അറിയത്തില്ല.അല്ലേ എന്നെ കൊണ്ടു പോയേനെ...അച്ചമ്മേന്റെ കൂടെ നിന്നാ രാജകുമാരനാ എന്നെ കല്യാണം കഴിക്കാ.വെളള കുതിരെന്റെ പോറത്താ വരകാ.റ്റീമ്മി പറയകാ കഴുതെ ആവുന്നു.സൂലു മാത്രേ കുതിര ഉള്ളത്രേ.ഇല്ല.അഛ്കമ്മ പറയണതാ സത്യം കുതിരപ്പൊറത്ത്‌ രാജകുമാരന്‍ വരും.റ്റൂ കുതിര ഇല്ലേല്ലും വണ്‍ കുതിര ഉണ്ടാവുവാരിക്കും.അമ്മ പറയണത്‌ പോലെ കേട്ടാ അമ്മ എന്നെ എതെങ്കിലും ദുര്‍ഭൂതത്തേ കൊണ്ടാ കെട്ടിക്കും.അപ്പോ അച്ചമ്മ പച്ച്ക കല്ലോള്ള മാലേം,കൊതമ്പു മണി മാലേം.അച്ചമ്മേന്റെ ക്യ്യ്‌ല്‌ ഉള്ള വള മുഴുവനും ഒന്നും തരില്ല.അമ്മ കല്യണം കഴിച്ചപ്പോ ഉള്ളപോലെ മുക്കുണ്ടം ഇട്ട്‌ കേട്ടണത്രേ.ഇനിക്ക്‌ മീശ ഉള്ള ദൂര്‍ ഭൂതത്തേ കെട്ടണ്ട.അപ്പറതേ രായനക്കിളിനെ പോലത്തെ ആളേ കെട്ടിയാ മതി.മീശ ഇല്ലാത്ത ആളു മതി.മീശ ഉള്ളോരൊക്കെ പോലീസ്സാ അമ്മൂനു പേടിയാ.
****
ഇന്ന് അമ്മുനു വ്ക്കീലങ്കിള്‍കൊറെ ബാലരമ തന്നല്ലോ.ഞാനും അമ്മേമ്മം അമ്മമ്മേം കുഞ്ഞമ്മാവനും ഒക്കെ വക്കീലങ്കിള്‍ടെ വീട്ടില്‍ വന്നു.അറിയ്യോ,അഛ ഉണ്ടാരുന്നു അവിടെ .അച്ച എന്നെ ഇടുത്ത്‌ പോക്കി.ഉപ്പു ചാക്ക്‌ ഉപ്പു ചാക്ക്‌ കളിക്കാന്ന് പറഞ്ഞതാ.ഇനിച്ച്‌ എന്ത്‌ ഇഷ്ട്ടാന്നോ.അച്ച എന്നെ പൊറത്തിട്ട്‌ ഉപ്പു ചാക്ക്‌ ഉപ്പു ചാക്ക്‌ കളിക്കണത്‌.അച്ച എന്നെ എത്ത്‌ പൊക്കീപ്പോ കരഞ്ഞു.അത്ര മുട്ടനയോ ഞാന്‍ അമ്മമ്മേടെ വീട്ടില്‍ ഞങ്ങടെ വീട്ടിലെ പോല ല്ലാ.കൊറേ ഫുണ്ട്‌ ഉണ്ട്‌.അമ്മ കൊതിതീരെ തിന്നാനാന്ന് പറഞ്ഞ്‌ എപ്പോവും ഫുട്ട്‌ തിന്നും.ഇനിച്ച്‌ ചിരി വരും.അവിടെ അമ്മ തന്നാ ഫുട്ട്‌ എത്ത്‌ തിന്നുക.അചമ്മ പരയണാത്‌ ,അമ്മ ഒരു ആര്‍ത്തി പണ്ടാര.ഞങ്ങടേ വീടില്‍ അച്ചമ്മ്യാ എല്ലാര്‍ക്കും ഫുട്ട്‌ എടുത്ത്‌ തരുക.
വക്കീലങ്കിള്‍ പറഞ്ഞല്ലോ ഇനി എന്നും അമ്മു അഛേടെ അമ്മേടെം ഒപ്പമാന്ന്.അമ്മൂ പെങ്കുട്ടിയായത്‌ കൊണ്ട്‌..അഛ്കേടെം അമ്മേം അമ്മൂന്റെ ഒപ്പം താമസിക്കും അത്‌ അമ്മു മിടുക്കി ആവാനാ....
**********
"താരാ ആകെ പേടിഛ്ക്‌ ഇരിക്കുകാ,ദാ അവിടെ സ്റ്റഡീ റൂമില്‍ ഉണ്ട്‌ എന്ത്‌ ബഹളമായിരുന്നു ഇവിടെ കിടന്ന്,പാവം മരിച്ചു പോവ്വും എന്നാ കരുതിയിരിക്കണത്‌,വലിയ കുട്ടിയായ താന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ റ്റീചേഴ്സ്സ്‌ ഒക്കെ ഇത്തിരി പാടു പേട്ടുട്ടോ.പ്രിയ നേരത്തെ ഒക്കെ ഒന്നു പറഞ്ഞു കൊടുക്കേണ്ടിയിരുന്നതല്ലേ,എന്താ പ്രിയ തരേടെ ദേഹം നിറയെ അത്ര അടീടെ പാട്‌?ആരാ ആ കുട്ടിയെ അത്ര ഉപദ്രവിക്കണത്‌,എന്താ പ്രിയാ ഇത്‌ കരയാതെ"

അമ്മ കരഞ്ഞോണ്ട്‌ എന്താ പരയണത്‌?
"റ്റീച്ചര്‍ ഞങ്ങള്‍ ഒരു ഡിവോഴ്സ്സിനുള്ള പ്രിപ്പറേഷനിലാ,ഇത്‌ ഒരു പെണ്‍കുഞ്ഞല്ലാരുന്നേല്‍ ഞാന്‍ ഏഴു പണ്ടേ"
പ്രിയാ അരുതാത്തത്‌ ഒന്നും ചിന്താക്കാതിരിക്കു...താര നല്ല മിടുക്കി കുട്ടിയാണു.അവളേ ഓര്‍ത്ത്‌ എങ്കിലും പ്രശനങ്ങള്‍ പറഞ്ഞ്‌ അവസാനിപ്പിക്കു.

താരാ എന്ന കുട്ടിക്കുവേണ്ടി ആണോ ആവോ..താരക്ക്‌ അച്ചനേയും അമ്മയേയും വീണ്ടും കിട്ടിത്‌.
അറിയില്ല.
വേദനിച്ചോ അമ്മൂനു?
മ്മൂ ആയിടക്ക്‌ കൂടുതല്‍ കരഞ്ഞത്‌ രാജീവ്‌ ഗാന്ധി മരിച്ചത്‌ കേട്ടാരുന്നു.അമ്മൂനു അത്ര ഇഷട്ടായിരുന്നു രാജീവ്‌ ഗാന്ധിയേ....
********

End of part 1.
please check the below post for part 11

Comments

ഒരിറ്റു കണ്ണുനീര്‍ പൊടിഞ്ഞു കേട്ടോ ...വീണ്ടും വരാം
jiths said…
that was nice... :)

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…