Skip to main content

Posts

Showing posts from 2017
അച്ഛൻ : മകളേ വരിക , ഒരു റ്റെട്ടനെസ്സ് കുത്തിവെയ്പ്പിൽ പോവട്ടെ ഈ മുറിവേൽപ്പിച്ച വിഷം അമ്മ : മകളേ വരിക തൂകി പോയത്  ഒരൽപ്പം ചോരതുള്ളികളെന്നുമാത്രം ഓർക്കുക. അനിയൻ :പെങ്ങളേ നിയെന്റെകൈപിടിക്ക, ഇനിയുള്ള ദൂരങ്ങളത്രയും താണ്ടുവാൻ ഇവനുണ്ട് മറുകൈതലക്കലെന്നോർക്കുക . പ്രിയൻ : പ്രിയേ വരിക, എൻ നെഞ്ചോട്‌ ചേരുക ഭോഗിക്കാനാവില്ലൊരാൾക്കും ആത്മാവിനേ നെഞ്ചോട്‌ ചേരുക നാമോന്നെന്നറിയുക (ദീപ പ്രവീൺ)
നിന്റെ കടലാഴങ്ങളിൽ  ഞാൻ പെറുക്കിയിട്ട പവിഴമുണ്ടോ? അത് എനിക്ക് തിരികെ തരൂ,  അത് എന്റെ ജീവിതമായിരുന്നു പ്രിയനെ പിൻവിളിവിളിക്കാതിരിക്ക നിന്റെ ശ്വാസത്തിലെന്നെ കൊളുത്തിവലിക്കാതിരിക്ക എന്റെ വഴികളിൽ നീ ചിതറി വീഴാതിരിക്ക നിഴൽചിത്രമാകാതിരിക്ക പിൻവിളി വിളിക്കാതിരിക്ക മിഴി നനയ്ക്കാതിരിക്ക പോകട്ടേ ഞാൻ ഇരുളിൻ തമോഗർത്തശാലകളിൽ സ്വയം ഹവിസ്സായി എരിഞ്ഞൊടുങ്ങാൻ പോകട്ടെ ഞാൻ

കൊച്ചു പെരുന്നാള് വരുന്നുണ്ട്‌, ഒപ്പം ഓർമ്മകളുടെ മൈലാഞ്ചി മണവും. ......................

അയല്പക്കത്തെ വെറുമൊരു വീട് മാത്രമായിരുന്നില്ല വെല്ലുമ്മയും ചെറുയുമ്മയും പുങ്കിരിയും നിസ്സയും ഷഹീറും എല്ലാമുള്ള ആ വലിയ വീട്. അവിടെ നിന്നാണ് ഞാൻ ആദ്യം കൊത്താൻ കല്ലുകളിയ്ക്കാൻ പഠിച്ചത്. വീണു മുട്ട് പൊട്ടുമ്പോ കമ്യൂണിസ്റ്പച്ച കല്ലിൽ ചതച്ചത് മുറിവിൽ അമർത്തി വെച്ച് തന്നിരുന്ന ചെറിയുമ്മയുടെ സ്നേഹം ചെവിയ്ക്കു പിടിച്ചിരുന്നത്. പിന്നെ ഉറക്കെ ചിരിച്ചു പാട്ടു പാടി കഥകൾ പറഞ്ഞു തന്നിരുന്നത്. ബിരിയാണി എന്ന അത്ഭുതരുചി ആദ്യം രുചിച്ചതു. അവിടെ നിന്നാണ് ആദ്യമായി കൊച്ചു പെരുന്നാളെന്ന് കേട്ടത്. ആ വീടിനു പിന്നിലെ മൈലാഞ്ചി കാടുകളിൽ നിന്നാണ് ഇളം മൈലാഞ്ചി ഇലകൾ പറിച്ചു, പ്ലാവിലയുടെ ഞെട്ടും പച്ചമഞ്ഞളും ചേർത്ത് അരച്ച് കിണറ്റിൻ കരയ്ക്കു അടുത്ത് ഇട്ടിരിക്കുന്ന പഴയ അരകല്ലിൽ അരച്ചെടുക്കാൻ വെല്ലുമ്മ ഇരിക്കും. ഇച്ചിരി കിണറ്റും വെള്ളം തളിച്ചു ഇലകൾ അത്രയും ഒതുക്കി മടിയിൽ ഒളിച്ചു വെച്ചിരുന്ന ആ പഴയ ചിത്രപണികകൾ ഉള്ള ചെല്ലപെട്ടിയിൽ നിന്ന് എന്തോ ഒരു കൂട്ടെടുത്തു ആ ഇലകൾക്കിടയിൽ ഒളിപ്പിയ്ക്കും, എന്നിട്ട് കല്ലുവെച്ച ഇലകൾ ചതയ്ക്കും. കാലുരണ്ടും അരകല്ലിനു ഇരുവശവുമിട്ട്, മൈലാഞ്ചി ഇലകൾ ഒതുക്കി അരയ്ക്കുമ്പോ വെല്ലുമ്മയുടെ ശരീര...
ലഹരിയാണെന്റെ ജീവിതമാകവേ  ലഹരിയാണത് ജീവന്റെ ലഹരി  ഇനിവരും വഴിയെതെന്നറിയാത്ത  പഥികനാണ് ഞാൻ ദുഃഖഭാണ്ഡം മുറുക്കുന്നു

Murder mystery

തന്റെ കയ്യിലെ വാച്ചിൽ തനൂജ് ഒന്നുകൂടി നോക്കി സമയം 12.30. തൊട്ടു മുന്നിലെ പുസ്തകത്തിന് മുകളിൽ മൊബൈൽ ഇരിപ്പുണ്ട്. അതിലും 12.30. അനിക ഇത് വരെ എത്തിയിട്ടില്ല. തനൂജ് whatspp മെസ്സേജ് ഒന്ന് കൂടി നോക്കി. സമയം 12.00 തന്നെ യല്ലേ. ആണ് സ്ഥലവും അവൾ പറഞ്ഞ പഴയപള്ളി തന്നെ. പിന്നെ എന്താണ് അവൾ താമസിക്കുന്നത്? ഇനി അവൾ വരില്ലേ? എന്തിനാവും അവൾ കാണണം എന്ന് പറഞ്ഞിട്ടുണ്ടാവുക? അതും ആ പഴയ കത്തുകൾ സൂക്ഷിച്ചു വെയ്ക്കണമെന്ന് പറയാൻ എന്താവും കാരണം. മുന്നിലെ പുസ്തകത്തിൽ ആ പഴകിയ കത്തുകളുടെ അരികുകൾ കാണാം. തനൂജ് അത് സൂക്ഷിച്ചു ബൂകിലെയ്ക് തന്നെ തള്ളി വെച്ചു. ഇതിപ്പോൾ 4 ആം ദിവസമാണ് വിവിധ സ്ഥലങ്ങളിൽ വെച്ച് കാണാമെന്നു പറഞ്ഞു അവൾ മെസ്സേജ് അയക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി എന്തൊക്കയോ വിചിത്രമായ രീതിയിൽ അവൾ പെരുമാറുന്നു. തനൂജ് മെല്ലെ എഴുന്നേറ്റു ഇന്നും അവൾ വന്നിട്ടില്ല. അവൻ മെല്ലെ പള്ളിയുടെ മുന്നിലെ സെമിത്തേരി കടന്നു തന്റെ ബൈക്ക് നു അരികിലേക്ക് നടന്നു.... പെട്ടെന്നാണ് ഒരു വാൻ വന്നു താനൂജിനെ തട്ടിയിട്ടത്... അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി റോഡരുകിലെ പുല്ലിലേയ്ക് തല ചേർക്കുമ്പോൾ അവൻ അറിഞ്ഞു ആ കത്തുകൾ അത് റ...

ചില ഇഷ്ട്ടങ്ങൾ അത് അങ്ങനെയാണ് .....................

നാം ഇഷ്ട്ടപെടുന്നു എന്നറിയാതെ നമ്മുടെ തന്നേ ഭാഗമായി തീരുന്ന ഇഷ്ട്ടങ്ങൾ!!! ഏറിയും കുറഞ്ഞും അത് തൂകിപോകാതെ, ചില ഓർമ്മപ്പെടുത്തലുകളിൽ സ്വയം പൂത്തുലഞ്ഞ് അങ്ങനെയങ്ങനെ.. അത്തരം ഇഷ്ട്ടങ്ങൾ എന്നാണ് തുടങ്ങിയതെന്നറിയാത്ത, എന്നൊടുങ്ങുമെന്നറിയാത്ത പ്രണയമെന്ന വിളിപ്പേരിൽ ഒതുക്കാമോ എന്നറിയാനാവാത്ത എന്തോ ഒരിഷ്ടം ആരോ ഒരാളോട്. പലപ്പോഴും അവർപോലുമറിയാത്തോരിഷ്ട്ടം. അയിത്തം എന്ന സിനിമയിൽ ഒരു കുന്നിൻ ചെരുവിൽ പോക്കുവെയിലിന് അഭിമുഖമായി നിൽക്കുന്ന മോഹൻലാൽ, ലാലിനോടുള്ള പ്രണയം അവിടെ തുടങ്ങിയതാവണം. തെരേ ബിനാ സിന്ദഗി സേ കോയി എന്ന പാട്ട് ചിത്രഹാറിൽ കേൾക്കുമ്പോൾ ചുവന്നു തുടുക്കുന്ന മുഖമുള്ള കൂട്ടുകാരിയായിരുന്നു കുറേ എറെ കിഷോർ കുമാറിന്റെ പാട്ടുകൾ ഉള്ള കാസെറ്റുകൾ തന്ന് എന്നേ കൊണ്ട് കിഷോർ കുമാറിനെ പ്രണയിപ്പിച്ചത്, ഹിന്ദി എന്ന രാഷ്ട്രഭാഷാ അച്ചടിച്ച് വെച്ച പാഠപുസ്തകത്തിലെ വരികൾ അർത്ഥം പിടിതരാതെ അന്യരായി നിന്നോപ്പോഴും കിഷോർകുമാറിന്റെ ഹംസേ മത് പൂചോ കൈസേ മന്ദിർ ട്യൂട്ട സപനോകാം കാ ലോഗോങ്ങി ബാത്ത് നഹി ഹേ യെ ഹിസ്സാ ഹി അപ്പനോകാ - എന്നതെന്തെന്നു അറിയാൻ ഒരു ഭാഷാ സഹായിയും വേണ്ടി വന്നില്ല. അത് സച്ചിൻ ജ്വരവും അതുവ...

യോഗാ മാഷു വരുന്നേ....ഓടിക്കോ.

...... അമ്മിണികുട്ടിയും യോഗപഠിച്ചിട്ടുണ്ട്. ഒരുതവണയല്ല 3 തവണ. അമ്മച്ചിയാണേ സത്യം. 90 കളുടെ തുടക്കം.   ശബരിമലവണ്ടികൾ പൊടി പറത്തി റബർക്കാടിനു ഇടയിലൂടെ ചീറിപായുന്ന ഒരു വൃശ്ചികമാസം. യാതൊരു പണിയും ഇല്ലാതെ പഠിക്കാനുള്ള പുസ്തകം ദിവസങ്ങൾക്കു മുന്നേ പൂജവെച്ചു, തോട്ടിൽ ചാടിയും, പേരയ്ക്ക പറിച്ചും, വേലിയ്ക്കു പുറത്തു ചാഞ്ഞു നിൽക്കുന്ന ചെടികളുടെ കൊമ്പു ഓടിച്ചും, തുറന്നു കിടക്കുന്ന ഗേറ്റുകളുള്ള വീടുകളിലെ വീട്ടുകാർക്ക് നോക്കാനും വെള്ളമൊഴിക്കാനും സമയമില്ലാത്ത കൊണ്ട് (അത് കൊണ്ട് മാത്രം) ആ വീടുകളിലെ ഭംഗിയുളള ചെടികൾ യഥാസമയം പറിച്ചു സ്വന്തം വീട്ടിൽ കൊണ്ടു നട്ടു പ്രകൃതി സ്നേഹിയായി അമ്മിണികുട്ടിയും പരിവാരങ്ങളും തങ്ങളുടെ അവധി ദിവസങ്ങൾ പരമാവധി സംഭവബഹുലമാക്കി കൊണ്ടിരുന്നപ്പോഴാണ് ഇടിതീ പോലെയാവർത്ത വരണത്. പൂജയെടുപ്പിനു ശേഷം യോഗാ ക്ലാസ് തുടങ്ങുന്നു !!! 'അലഞ്ഞു തിരിഞ്ഞു അലമ്പ് കാണിച്ചു നടക്കുന്ന ഞങ്ങളെയെല്ലാം പിടിച്ചു യോഗാ ക്ലാസ്സിൽ ചേർക്കുന്നു. ഇനി മുതൽ എല്ലാ ശനിയും ഞായറും യോഗാ ക്ലാസ്'. അന്നുവരെ ഞങ്ങളാരും ദൈവം സഹായിച്ചു ഒരു യോഗാ ക്ലാസ് കണ്ടിട്ടില്ല. ആകെ കേട്ടിട്ടുള്ളത് നാട്ടിലെ പ്രശസ്തനാ...

Must read books

This is a compilation of must read books by my fellow face book friends. I hereby express my sincere gratitude to all those friends who suggested books. I hope the following list may help at least a new reader. If you have more suggestions please feel free to comment. Thanks Deepa Praveen 1. ഒരു ദേശത്തിന്റെ കഥ 2. Kite Runner-Kalid hosseini 3. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി. ഡി. രാമകൃഷ്ണൻ 4. The power of your subconscious mind by Dr.Joseph Murphy. 5. ആശാപൂർണ ദേവിയുടെ "പ്രഥമ പ്രതിശ്രുതി. 6. അർദ്ധനാരീശ്വരൻ , Perumal Murugan 7. Thousand splendid suns-Kalid hosseini 8. ബെന്യാമീന്റെ ആടുജീവിതം 9. നൂറു സിംഹാസനങ്ങൾ- ജയമോഹനൻ 10. ആശാപൂർണ ദേവിയുടെ "പ്രഥമ പ്രതിശ്രുതി 11. തുമ്മാരുകുടി കഥകൾ - മുരളി തുമ്മാരാകുടി 12. സേതുവിന്റെ 'അടയാളങ്ങൾ 13. The Love Queen of Malabar: Memoir of a Friendship with Kamala Das. 14. ഒരു സങ്കീർത്തനം പോലെ-പെരുമ്പടവം 15. ആരാച്ചാര്‍- Meera. 16. ബോറീസ് പോളെ വോയിസിന്റെ... ഒരു യഥാർത്ഥ മനുഷ്യന്റെ കഥ. 17....