തന്റെ കയ്യിലെ വാച്ചിൽ തനൂജ് ഒന്നുകൂടി നോക്കി സമയം 12.30.
തൊട്ടു മുന്നിലെ പുസ്തകത്തിന് മുകളിൽ മൊബൈൽ ഇരിപ്പുണ്ട്. അതിലും 12.30. അനിക ഇത് വരെ എത്തിയിട്ടില്ല.
തനൂജ് whatspp മെസ്സേജ് ഒന്ന് കൂടി നോക്കി. സമയം 12.00 തന്നെ യല്ലേ. ആണ് സ്ഥലവും അവൾ പറഞ്ഞ പഴയപള്ളി തന്നെ. പിന്നെ എന്താണ് അവൾ താമസിക്കുന്നത്?
ഇനി അവൾ വരില്ലേ? എന്തിനാവും അവൾ കാണണം എന്ന് പറഞ്ഞിട്ടുണ്ടാവുക? അതും ആ പഴയ കത്തുകൾ സൂക്ഷിച്ചു വെയ്ക്കണമെന്ന് പറയാൻ എന്താവും കാരണം. മുന്നിലെ പുസ്തകത്തിൽ ആ പഴകിയ കത്തുകളുടെ അരികുകൾ കാണാം. തനൂജ് അത് സൂക്ഷിച്ചു ബൂകിലെയ്ക് തന്നെ തള്ളി വെച്ചു.
ഇതിപ്പോൾ 4 ആം ദിവസമാണ് വിവിധ സ്ഥലങ്ങളിൽ വെച്ച് കാണാമെന്നു പറഞ്ഞു അവൾ മെസ്സേജ് അയക്കുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി എന്തൊക്കയോ വിചിത്രമായ രീതിയിൽ അവൾ പെരുമാറുന്നു.
തനൂജ് മെല്ലെ എഴുന്നേറ്റു ഇന്നും അവൾ വന്നിട്ടില്ല.
അവൻ മെല്ലെ പള്ളിയുടെ മുന്നിലെ സെമിത്തേരി കടന്നു തന്റെ ബൈക്ക് നു അരികിലേക്ക് നടന്നു....
പെട്ടെന്നാണ് ഒരു വാൻ വന്നു താനൂജിനെ തട്ടിയിട്ടത്...
അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി റോഡരുകിലെ പുല്ലിലേയ്ക് തല ചേർക്കുമ്പോൾ അവൻ അറിഞ്ഞു ആ കത്തുകൾ അത് റോഡിലെ മഴവെള്ളത്തിലേയ്ക് ചേരുന്നു...ഓടി അടുക്കുന്ന ആരൊക്കയോ ആ പേപ്പറിൽ ചവിട്ടുന്നു....
ആനികാ നീ എവിടെയാണ്...തനൂജ് മെല്ലെ കണ്ണുകൾ അടച്ചു.
അപ്പോൾ ആ പേപ്പറുകളിൽ ഒന്നിൽ ചവിട്ടി ദ്രുത ഗതിയിൽ തനൂജിന് അരികിലേക്കു ഓടി അടുക്കുകയായിരുന്നു ക്രിസ്റ്റഫർ ഫെർണ്ടാണ്ടസ് എന്ന പോലീസ് ഓഫീസർ.
(തുടരും)
Murder mystery chapter 2
........
........
"Every man's life ends the same way. It is only the details of how he lived and how he died that distinguish one man from another."
―Ernest Hemingway
―Ernest Hemingway
ആരോ അപൂർണ്ണമായ ഒരു ക്യാൻവാസിലെ മുഖമില്ലാത്ത ചിത്രത്തിലെന്ന പോലെ ഒരാൾ അയാളാണ് ആ വരികൾ മന്ത്രിക്കുന്നത്...ഏതോ ഗുഹയിൽ നിന്ന് വരുന്നു എന്നത് പോലെ ആ വരികൾ ചെവിയിൽ മുഴങ്ങുന്നു.
.പാതി അഴിഞ്ഞു കിടക്കുന്ന ഒരു മേലവാരണം...
അത് ആൺരൂപമോ പെൺരൂപമോ തനൂജ് മെല്ലെ ആ ക്യാൻവാസിന് അരുകിലേയ്ക്ക് നടന്നു…
ആരോ ചുമലിൽ കൈവെച്ചു പിന് വിളി വിളിക്കുന്നോ ?
'തനൂജ് ...തനൂജ് ..ക്യാൻ യു hear മി ?'
അയാൾ മെല്ലെ കണ്ണ് തുറന്നു...ഇളം നീല കുപ്പായമിട്ട ഒരു പെൺകുട്ടി...അവളുടെ മുഖം മങ്ങിയും തെളിഞ്ഞും വരുന്നു.
'ക്യാൻ യു hear മി'
അവൾ ആവര്തികുകയാണ്.
Yes ഉവ്വ് എനിക്ക് കേൾക്കാം.
പെൺകുട്ടി ആശ്വാസത്തിന്റെ ചിരി ചിരിച്ചു..പിറകിൽ നിൽക്കുന്ന ആരോടോ പറയുന്നു.
'ആള് ok ആണ്'
തനൂജ് 'ഇത് ക്രസ്റ്റഫര് സാർ, പോലീസ് ഓഫീസർ ആണ്. താനൂജിനോട് ആക്‌സിഡന്റിന്റെ കാര്യം തിരക്കാണ് വന്നതാണ്. ഇപ്പൊ സംസാരിക്കാല്ലോ അല്ലെ ?
തനൂജ് ‘ഉവ്വ് ‘
.ശരി നിങ്ങൾ സംസാരിച്ചപ്പോളു ..എന്നാലും അധികം സ്‌ട്രെയിൻ ചെയ്യിക്കേണ്ട.
പെൺകുട്ടി ഒഴിഞ്ഞു മാറിയ ഒഴിവിൽ അയാൾ മുന്നോട്ടു വന്നു.
അയാൾക്കു ഒരു പോലീസ് ഓഫീസർ നെ പോലെ തോന്നിച്ചില്ല. ഒരു കവിയോ ചിത്രകാരനോ പോലെ തോന്നി. നീണ്ട മനോഹരമായ കണ്ണുകൾ. അതുപോലെ നീണ്ട വിരലുകൾ. കയ്യിലെ വാച്ചിന്റെ മറക്കാൻ ശ്രമിക്കുന്ന നേർത്ത രോമരാച്ചി, ഇന്സിർട് ചെയ്ത ചൈനീസ് കോളർ ഷർട്ട്.
ഹായ് ഞാൻ ക്രിസ്റ്റഫർ...സ്പോട്ടിൽ ഞാനും ഉണ്ടായിരുന്നു.
അപ്പോഴാണ് തനൂജ് അത് ശ്രദ്ധിച്ചത് ഞാൻ ഇത്രയും നേരം അയാളെ ക്ലോസെ ആയി ശ്രദ്ധിക്കുകയിരുന്നു. അയാളുടെ പേർസണൽ സ്പേസിൽ കടന്നു കയറി എന്ന് അയാൾക്കു തോന്നി കാണുമോ?
ഹായ് ഞാൻ തനൂജ്
അറിയാം id കാർഡ് കണ്ടിരുന്നു.
ക്രസ്റ്റി : ‘താനൂജിന് സംസാരിക്കാല്ലോ അല്ലെ ?’
അപ്പോഴാണ് ശ്രദ്ധിച്ചത് അദ്ദേഹത്തിന് പുറകിൽ യൂണിഫോമിൽ മറ്റൊരാൾ കൂടി ഉണ്ട്. ക്രിസ്റ്റിയുടെ എല്ലാ ചലനങ്ങളിലും ഒരു അതോറിറ്റി വെളിവാകുന്നുണ്ട്.
അപ്പോഴാണ് ശ്രദ്ധിച്ചത് അദ്ദേഹത്തിന് പുറകിൽ യൂണിഫോമിൽ മറ്റൊരാൾ കൂടി ഉണ്ട്. ക്രിസ്റ്റിയുടെ എല്ലാ ചലനങ്ങളിലും ഒരു അതോറിറ്റി വെളിവാകുന്നുണ്ട്.
തനൂജ് : ഉവ്വ്.
ക്രിസ്റ്റി : തനൂജ് എന്തിനാണ് അന്ന് അവിടെ പോയത്?
തനൂജ് : ഒരു ഫ്രണ്ട്നെ അല്ല റിലേറ്റീവ് നെ കാണാൻ.
(മുന്നിൽ ഇരിക്കുന്നത് ഒരു പോലീസ് ഓഫീസർ ആണ് തനൂജ് ന്റെ ഓർമ്മയിൽ ആ വിവരം ഒന്ന് കൊള്ളിമീൻ പോലെ പാഞ്ഞു)
ക്രിസ്റ്റി : എന്നിട്ടു റിലേറ്റീവ് വന്നോ
തനൂജ് : ഇല്ല, വരുമെന്ന് മെസ്സേജ് ചെയ്തിരുന്നു. കുറെ നേരം കാത്തിരുന്നിട്ടും വന്നില്ല.
അപ്പോഴാണ് തനൂജ് ഓർത്തത്. anika . അവൾ അവളിപ്പോൾ എവിടെയാകും
‘എന്റെ ഫോൺ ‘ തനൂജ് വെപ്രാളം പിടിച്ചു.
റൂമിന്റെ ഒരു മൂലയിൽ എന്തോ ചാർട്ട് നോക്കി നിന്നിരുന്ന നീല കുപ്പായക്കാരി പെട്ടെന്ന് അവിടെ ടാബിളിൽ വെച്ചിരുന്ന ഫോൺ താനൂജിന്റെ ബെഡിൽ വെച്ച് കൊടുത്തു. ഒപ്പം താനൂജിനെ ബെഡിൽ ചാരി ഇരുത്തുകയും ചെയ്തു. ധൃതിപ്പെട്ട് തനൂജ് whatsspil ലും മെസ്സേജറിലും നോക്കി ഇല്ല. ഒരു മെസ്സേജ് പോലും anikayu ടേതായി ഇല്ല. ഒപ്പം തനൂജ് അറിഞ്ഞു 4 ദിവസമായി താൻ ഇവിടെ എത്തിയിട്ട്.
തനൂജിന്റെ ഓരോ ചലനങ്ങളും ശ്രധികുകയിരുന്നു ക്രിസ്റ്റി.
ക്രിസ്റ്റി.: ‘ പറയൂ ബന്ധുവിന്റെ വിവരം വല്ലതും? ID കാർഡിൽ നിന്ന് ഞങ്ങൾ ഓഫീസിൽ ഇൽ വിവരമറിച്ചിയിരുന്നു’.
ഒരു ഓഫീസിൽ ലെ ആൾക്കാർ എവിടെ ഉണ്ടായിരുന്നു. പിന്നെ റൂം മേറ്റ് ആണോ കസിൻ ആണോ രാത്രി നില്ക്കാൻ ഒരു പൊക്കം കുറഞ്ഞ പയ്യനും പ്രായമുള്ള ഒരാളും വന്നിരുന്നു’. നേഴ്സ് പറഞ്ഞു
തനൂജ്: ‘ഒന്ന് റൂം മേറ്റ് ആകും മറ്റൊന്നു എവിടെ യുള്ള ഒരു അകന്ന ബന്ധുവാണ്’. രാമേട്ടനും ജോമോനും അപ്പോൾ ഇവിടെയുണ്ടായിരുന്നു. താനൂജിന് പെട്ടെന്ന് തനിക്കു ചുറ്റും ആരൊക്കയോ വേണമെന്നു തോന്നി. ഒന്ന് വീണുപോകുമ്പോഴാണല്ലോ നാം പലപ്പോഴും താങ്ങായി ചുമലുകൾ തേടുന്നത്.
ക്രിസ്റ്റിയെ നോക്കി തനൂജ് പറഞ്ഞു ‘അറിയില്ല അവളെ കുറിച്ച് അറിയില്ല’
ക്രിസ്റ്റി : അത് വിജിനമായതു എങ്കിലും ഒരു തുറന്ന വഴിയാണ്. അപ്പോൾ ഇരുവശത്തും നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയണം.
എന്നിട്ടും തനൂജ് ആ വണ്ടി കണ്ടില്ലേ?
തനൂജ് : ഇല്ല
മൊബൈൽ നോക്കിയാണോ ക്രോസ്സ് ചെയ്യാത്തതു.
അല്ല
എങ്കിൽ അമിത വേഗതയിൽ വന്ന വണ്ടിയാവണം. കുറച്ചു മാറി അപ്പുറത്തും ഇപ്പുറത്തും ജംഗ്ഷനുകൾ ആണ് പിന്നെ നാഷണൽ ഹൈ വേയും. എങ്കിൽ ആ പ്രദേശത്തുള്ള cctv നമുക്കു ഒന്നു നോക്കാം. താനൂജിന് എന്തെങ്കിലും unusal ആയി തോന്നുന്നുണ്ടോ?
തനൂജ് : ഇല്ല. എനിക്ക് ഒന്നും തോന്നുന്നില്ല.
ക്രിസ്റ്റി : ഇല്ല എന്തെങ്കിലും ഉണ്ടെകിൽ ഈ കാർഡിലെ നമ്പറിൽ വിളിച്ചാൽ മതി.
ക്രിസ്റ്റി പോകാൻ എണീറ്റു, അപ്പോഴാണ് ആ ഡയറി അയാൾ. കണ്ടത്.
ദാ തങ്ങളുടെ ഡയറി ആണ്. അത് അങ്ങ് കൊടുത്തേക്കു സിസ്റ്റർ.
തനൂജ് ഡയറി തുറന്നു. ഒരു വിരൽ കൊണ്ട് തിലെ അതിൽ പൊടിപിടിച്ച ആ കത്തുകൾ എണ്ണി . ഒന്ന് രണ്ടു മൂന്നു...എഴ്ത് ..ഏഴു കത്തുകൾ...ബാക്കി ബാക്കി 7 എണ്ണം.
അപ്പോഴേയ്ക്കും ക്രിസ്റ്റി വാതിൽ വരെ എത്തിയിരുന്നു. പെട്ടെന്ന് ഡയറി മടക്കി. തനൂജ് വിളിച്ചു.
സാർ
ഹമ്
സാർ, ഞാൻ മറ്റൊരു സഹായം ചോദിക്കട്ടെ. Can യു help മി ?
എസ് പ്ളീസ് തനൂജ്...ക്രിസ്റ്റി താനൂജിന്റെ കിടക്കയ്ക് അരികിലേയ്ക് നടന്നു.
‘സർ ഐ ആം വർറൈഡ് എബൌട്ട് മൈ ഫ്രണ്ട് ?’
The one you were waiting for?
അതെ, എന്റെ ഒരു അകന്ന ബന്ധുവും സുഹൃത്തുമാണ്. അനാമിക. സിറ്റിയിൽ സ്റ്റെ മേരീസിൽ msw നു പഠിക്കുന്നു. ഒപ്പം സിറ്റിക്കു പുറത്തുള്ള കാരുണ്യ അനാഥ മന്ദിരത്തിൽ പാർട്ട് ടൈം ജോബ് ചെയ്യാനുണ്ട്. ഇടുക്കിക്കാരിയാണ്. ഇവിടെ ഹോസ്റ്റലിൽ ആണ്. ഞാനാണു ഹോസ്റ്റൽ ഒകെ ശരിയാക്കി കൊടുത്ത്. എന്നാൽ കുറച്ചു ദിവസായി അവൾ ഒരു ഫ്രിഎൻഡിന്റെ വീട്ടിൽ ആണ് എന്ന് പറഞ്ഞിരുന്നു. എന്തോ ഒരു പന്തികേടു തോന്നിയിരുന്നു. . ഞാനാണ് ഇവിടുത്തെ ലോക്കൽ കോൺടാക്ട്.’
ക്രിസ്റ്റി : ഫോൺ വിളിച്ചു സംസാരിച്ചിരുന്നില്ലേ?
തനൂജ് : എന്തോ അവൾ ഫോൺ നമ്പർ മാറ്റിയിരുന്നു. വിളിയെക്കാൾ കൂടുതൽ whatsapp ആയിരുന്നു. അവൾ ജോലി തിരക്കിലായിരുന്നു മിക്കെപ്പോഴും.
ക്രിസ്റ്റി : അപ്പൊ നോ കോൺടാക്ട് , അവളുടെ ബന്ധുക്കൾ സുഹൃത്തുക്കൾ.
തനൂജ് : അച്ഛനും അമ്മയും പ്രായമായി ഇരിക്കുന്നു. അവരെ ഞാൻ വിളിച്ചിരുന്നു. എന്റെ ആക്സിഡന്റ് ന്റെ തലേന്ന്. അവർക്കു വിവരമൊന്നുമില്ല.
ക്രിസ്റ്റി : ഇന്നലത്തെ കാലത്തേ ട്രെൻഡ് ആണല്ലോ എനി സോഷ്യൽ മീഡിയ അപ്ഡേറ്സ് ?
തനൂജ് : whatsapp അല്ലാതെ വേറെ സോഷ്യൽ മീഡിയ അക്കൗണ്ട് ഒന്നും അവൾക്കില്ല
ക്രിസ്റ്റി: ആളുടെ ഫോട്ടോ ഉണ്ടോ?
തനൂജ് : Whatsapp ഡിസ്പ്ലേ പിക്ചർ ഉണ്ട്.
തന്റെ ഫോൺ തനൂജ് ക്രിസ്റ്റിയുടെ നേരെ നീട്ടി
തന്റെ ഫോൺ തനൂജ് ക്രിസ്റ്റിയുടെ നേരെ നീട്ടി
ക്രിസ്റ്റി: കുട്ടിയുടെ പേര്?
തനൂജ് : അനിക ദേവി റാം
ക്രിസ്റ്റി: ദേവി റാം.? ഹമ്
തനൂജ് ന്റെ ബന്ധുവാണ്???
തനൂജ് : അതെ
ക്രിസ്റ്റി: കൂടെ ഉണ്ടായിരുന്ന പോലീസ് കാരനോട് ദാ സാറിന്റെ കൈയിൽ നിന്ന് ഈ കുട്ടിയുടെ വിവരണങ്ങൾ എടുത്തോളൂ,
തിരികെ കോറിഡോറിലൂടെ നടക്കുമ്പോൾ ക്രിസ്റ്റഫറിന്റെ മനസ്സിൽ ആ പെൺകുട്ടി ആയിരുന്നു. വെളുത്ത ഷൗൾ, കൈയിൽ കുപ്പി വളകൾ ആ കുപ്പിവളകൾ ഞെരിഞ്ഞു തന്റെ കയ്യും അവളുടെ ഷൗളും രക്തനിറമാകുന്നത്.
നിർവികാരമായ മുഖത്തോടെ ക്രിസ്റ്റി ഫോണിൽ ഫേസ്ബുക് എടുത്തു. അതിൽ തനൂജ എന്ന് ടൈപ്പ് ചെയ്തു.
മൺചിരാതുകളുടെ ഒരു ഡിസ്പ്ലേ പിക്ചർ തെളിഞ്ഞു വന്നു ഒപ്പം 7 ദിവസങ്ങൾക്കു മുൻപ് അവസാന അപ്ഡേറ്റും
‘അരുത് ചൊല്ലുവാൻ നന്ദി കരച്ചിലിൻ
അഴിമുഖം നമ്മൾ കാണാതിരിക്കുക....
സമയമാകുന്നു പോകുവാൻ രാത്രിതൻ
നിഴലുകൾ നമ്മൾ പണ്ടേ പിരിഞ്ഞവർ...(Balachandran chullikadu)’
അഴിമുഖം നമ്മൾ കാണാതിരിക്കുക....
സമയമാകുന്നു പോകുവാൻ രാത്രിതൻ
നിഴലുകൾ നമ്മൾ പണ്ടേ പിരിഞ്ഞവർ...(Balachandran chullikadu)’
അനിക ...ക്രിസിറ്റി ആദ്യമായി ആർദ്രമായി അവളുടെ പേര് വിളിച്ചു.
(തുടരും)
Comments