നാം ഇഷ്ട്ടപെടുന്നു എന്നറിയാതെ നമ്മുടെ തന്നേ ഭാഗമായി തീരുന്ന ഇഷ്ട്ടങ്ങൾ!!!
ഏറിയും കുറഞ്ഞും അത് തൂകിപോകാതെ,
ചില ഓർമ്മപ്പെടുത്തലുകളിൽ സ്വയം പൂത്തുലഞ്ഞ്
അങ്ങനെയങ്ങനെ..
ചില ഓർമ്മപ്പെടുത്തലുകളിൽ സ്വയം പൂത്തുലഞ്ഞ്
അങ്ങനെയങ്ങനെ..
അത്തരം ഇഷ്ട്ടങ്ങൾ എന്നാണ് തുടങ്ങിയതെന്നറിയാത്ത, എന്നൊടുങ്ങുമെന്നറിയാത്ത പ്രണയമെന്ന വിളിപ്പേരിൽ ഒതുക്കാമോ എന്നറിയാനാവാത്ത എന്തോ ഒരിഷ്ടം ആരോ ഒരാളോട്. പലപ്പോഴും അവർപോലുമറിയാത്തോരിഷ്ട്ടം.
അയിത്തം എന്ന സിനിമയിൽ ഒരു കുന്നിൻ ചെരുവിൽ പോക്കുവെയിലിന് അഭിമുഖമായി നിൽക്കുന്ന മോഹൻലാൽ, ലാലിനോടുള്ള പ്രണയം അവിടെ തുടങ്ങിയതാവണം.
തെരേ ബിനാ സിന്ദഗി സേ കോയി എന്ന പാട്ട് ചിത്രഹാറിൽ കേൾക്കുമ്പോൾ ചുവന്നു തുടുക്കുന്ന മുഖമുള്ള കൂട്ടുകാരിയായിരുന്നു കുറേ എറെ കിഷോർ കുമാറിന്റെ പാട്ടുകൾ ഉള്ള കാസെറ്റുകൾ തന്ന് എന്നേ കൊണ്ട് കിഷോർ കുമാറിനെ പ്രണയിപ്പിച്ചത്, ഹിന്ദി എന്ന രാഷ്ട്രഭാഷാ അച്ചടിച്ച് വെച്ച പാഠപുസ്തകത്തിലെ വരികൾ അർത്ഥം പിടിതരാതെ അന്യരായി നിന്നോപ്പോഴും കിഷോർകുമാറിന്റെ
ഹംസേ മത് പൂചോ കൈസേ
മന്ദിർ ട്യൂട്ട സപനോകാം കാ
മന്ദിർ ട്യൂട്ട സപനോകാം കാ
ലോഗോങ്ങി ബാത്ത് നഹി ഹേ
യെ ഹിസ്സാ ഹി അപ്പനോകാ - എന്നതെന്തെന്നു അറിയാൻ ഒരു ഭാഷാ സഹായിയും വേണ്ടി വന്നില്ല.
യെ ഹിസ്സാ ഹി അപ്പനോകാ - എന്നതെന്തെന്നു അറിയാൻ ഒരു ഭാഷാ സഹായിയും വേണ്ടി വന്നില്ല.
അത് സച്ചിൻ ജ്വരവും അതുവഴി വേനലവധികളെ വിഡ്ഢിപെട്ടിയിലെ ക്രിക്കറ്റും അപഹരിക്കുന്ന കാലമായിരുന്നു. കൂട്ടുകാർ കളിക്കാൻ വരാൻ ക്രിക്കറ്റ് കഴിയുന്നതും കാത്ത് റ്റി .വിയിൽ കണ്ണും നട്ട് ഇരുന്നപ്പോഴാണ് അയാളെ കണ്ടത് കളിക്കാതെ, സച്ചിന് വെള്ള കുപ്പി കൈ മാറിയിരുന്നയാൾ. ആരോ പറഞ്ഞു ഗാന്ഗുലി ..ഇഷ്ട്ടങ്ങളുടെ ഏടുകളിൽ അങ്ങനെ ഗന്ഗുലിയും. പിന്നീട് കൈ നോക്കികൊടുക്കാം എന്ന് പറഞ്ഞു കോളേജിലെ ചേച്ചിമാരുടെ കയ്യിൽ നിന്ന് വാങ്ങി കൂട്ടിയ അനേകം ഗാംഗുലി പോസ്റ്ററുകൾ.
ഇതിനെല്ലാമിടയിൽ എപ്പോഴോ മറ്റൊരിഷ്ട്ടം.
ഒരുമിച്ച് പങ്കെടുത്ത ഏതോ കലാമാത്സരത്തിനാണ് അയാൾ ആ പാട്ട് പാടി എന്റെ കൂട്ടുകാരിയെ തോൽപ്പിച്ചത് ...
'നെറ്റിയിൽ പൂവുള്ള ...
സ്വർണ്ണ ചിറകുള്ള പക്ഷി'
സ്വർണ്ണ ചിറകുള്ള പക്ഷി'
കൂട്ടുകാരിയുടെ കണ്ണീരാണ് അവനോട് വഴക്കുകൂടാൻ പ്രേരിപ്പിച്ചത്, നെറ്റിയിൽ പൂവുള്ള പക്ഷി പൂവൻ കോഴിയാണോ എന്ന് ചോദിച്ചത്, പിന്നിട് കാലങ്ങളുടെ ഇടവേളകളിൽ പല ചെങ്ങാതികൂട്ടങ്ങളിലും അവനേ കണ്ടു, ഒരു ആസ്ഥാന ഗായകനായതുകൊണ്ടാവാം അവനു ഒപ്പം പാട്ടുമുണ്ടായിരുന്നു. ഞാൻ ഉള്ള കൂട്ടങ്ങളിൽ ആ പാട്ട് പാടി അവനെന്നെ ദേഷ്യം പിടിപ്പിച്ചു കൊണ്ടേയിരുന്നു . എന്നിലേ കുട്ടി വളരുന്നതിനനുസരിച്ച് ആ ദേഷ്യം കുറഞ്ഞ് ഇല്ലാണ്ടായി . കണ്ടാൽ തമ്മിൽ ചിരിക്കുന്ന ഒന്നോ രണ്ടോ വാക്ക് മിണ്ടുന്ന പരിചയക്കാരായി. പിന്നിട് ഒരുപാട് വർഷം കഴിഞ്ഞ് കുന്നു കയറി പോകുന്ന എന്റെ നാട്ടിലെയ്കുള്ള ബസ്സിലെ സായഹ്ന് സവാരിയിൽ ആരോ പിറകിൽ വന്നു പാടി ..
നെറ്റിയിൽ പൂവുള്ള ...
വലിയ എം .ബി .എകാരനായി അമേരിക്കകാരനായി അവൻ. ഇന്ന് സിന്ദുചേച്ചി വീണ്ടുമാ പാട്ട് കേൾപ്പിച്ചപ്പോൾ ഞാൻ അവനേ ഓർക്കുന്നു ...വെറുതെ..ഒരു കാരണവുമില്ലാതെ ഓർമ്മ അവനിലെത്തി നില്കുന്നു.
അവനേ കണ്ടു എന്ന് അവന്റെ ബന്ധുവും എന്റെ ചങ്ങാതിയുമായ ഒരു കുറുമ്പിയോട് പറഞ്ഞപ്പോൾ അവനിപ്പോഴും നിന്നേ ഒരിത്തിരി പേടി ഉണ്ട് ..അല്ലെങ്കിൽ ഈ പാട്ടും കൊണ്ട് നടക്കാതെ അവൻ എപ്പോഴേ ...'
എന്തായിരുന്നു പാതി മുറിഞ്ഞുപോയ ആ വാചകം ...
ഒരു പക്ഷേ അവൻ ഉണ്ടാവാം ഈ virtual ലോകത്ത്...
ഒരു വിരൽതുമ്പിനപ്പുറത്തു ...
വേണ്ട ...ചില ഇഷ്ട്ടങ്ങൾ അത് ഇഷ്ടങ്ങളായിരിക്കുന്നതാണ് നല്ലത് ...
ഇടക്ക് ചില ഓർമ്മപെടുത്തലുകളിൽ സ്വയം വസന്തമൊരുക്കി
ഒരു പക്ഷേ അവൻ ഉണ്ടാവാം ഈ virtual ലോകത്ത്...
ഒരു വിരൽതുമ്പിനപ്പുറത്തു ...
വേണ്ട ...ചില ഇഷ്ട്ടങ്ങൾ അത് ഇഷ്ടങ്ങളായിരിക്കുന്നതാണ് നല്ലത് ...
ഇടക്ക് ചില ഓർമ്മപെടുത്തലുകളിൽ സ്വയം വസന്തമൊരുക്കി
Comments