Skip to main content

8.Ninnilaykku....


തിരികേ നിന്നിലേയ്ക്ക്‌

എന്റെമയില്‍ പീലികള്‍....
എന്റെ ജീവിതമയിരുന്നു...........
അവ ഞാന്‍ നിനക്കു നല്‍കി .........
നീ അവ മാനം കാട്ടാതേ...........
നിന്റെ ജീവിതപുസ്തക താളില്‍ഒളിപ്പിചൂ..........

എന്തിനൊപിറകെപായും പൊള്
‍നിന്നെ വിഴുങ്ങുന്ന തിരക്കില്....
‍നി അവമറന്നു......

ഒടുക്കം നിന്റെ അസ്തിത്‌'വം
തന്നെ നിനക്കു നഷ്ടപെട്ടുഎന്നു തോന്നിയപ്പോള്
‍നീ മാനം നോക്കി വിലപിചൂ ....

അപ്പൊള്‍

നീ കണ്ടു
മാനത്തു വിരിഞ്ഞുനില്‍ക്കുന്ന മഴവില്ലിനെ
നിനക്കു നിന്നെ....
എന്റെ മയില്‍ പീലികളേ...
ഓര്‍മ വന്നു

കുടമുല്ലപൂകളില്‍ ഹിമബിന്ദുവായി
പെയ്തിറങ്ങുന്ന നിലാവിനേയും
ആതിര സന്ധിയേയും നീ ഓര്‍മിചു....

നീതിരികെ നി ന്റെ ജീവിതപുസ്തകതാളു മറിചു

അവിടെ
നീ കണ്ടതു
പഴയ മയില്‍പീലികള്‍ക്കുപകരം

അടര്‍ന്നു തുടങ്ങിയ
എന്റെ
ജീവിതമായിരുന്നു....
അവയെകൈകുമ്പിളിലാകി
നീ
യാത്രതുടര്‍ന്നു

എതൊക്കെപാപനാശിനികള്?
‍എതൊക്കെപുണ്‍യ സന്‍ കേതങ്ങള്‍...

സങ്ക്ടങ്ങള്‍
മഞ്ഞുറക്കുന്നതാഴ്‌വാരങ്ങള്‍
ജീവിതംതിളചുമറിഞ്ഞു
ഉഷരമാകുന്നമരുഭൂമികള്‍

ഒരിടത്തും
നീ ആ പഴയ മയില്‍പീലികള്‍കണ്ടില്ല

നിസങ്ങതയൊടെ
നീ
യാത്ര തുടര്‍ന്നു
ഒടുവില്‍
നീ
തിരിചെത്തി


നടുമാഞ്ചൊട്ടില്‍
നിലാവില്‍
കുടമുല്ലവിരിഞ്ഞുനിന്നിരുന്ന
പാരിജാതങ്ങള്‍പൂത്തിരുന്ന

നടവഴികളും
നാലുകെട്ടും
നമ്മുടെകണ്ണാം കളികളുംഒാര്‍ത്ത്‌

ആ അമ്പരചുമ്പികളുടെ
വനത്തിനു നടുവില്

‍അസ്തിത്വംനഷ്ടപയ്ട്ടവനായി
നിന്നു
നി വിലപിചു

നിന്റയ്‌ കണ്ണിര്‍
നിന്റെ
കയ്കുമ്പിളില്

‍ആഴ്‌ന്നിറങ്ങി
അവയില്‍ പുതിയ
മയില്‍ പീലിഉരുകി
പഴയവപുനര്‍ജനിചു

നിന്റെ
മനസില്‍ നാമും
തിരുവാതിരപാട്ടും
നിലാവും

ആമ്പല്‍പൂക്കളും
അത്ത്ചമയങ്ങളും.....

ഒന്നുംനഷ്ട്മമാവുന്നില്ല
എന്ന ഓര്‍മ്മപേടുത്തലും....

Comments

Popular posts from this blog

നിത III

  നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു. പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്. കുറച്ചു വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ. പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്...

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...