Skip to main content

savuhrudham V. jiivitham

കഴിഞ്ഞ വര്‍ഷമേ ഞാന്‍ പ്രഖ്യാപ്പിച്ചിരുന്നു...എല്ലാ ജോലികളും 2007 ഡിസംബറില്‍ തീര്‍ത്ത് ഈ വര്‍ഷം ആദ്യ മാസം ഞാന്‍ ഒന്ന് റിലാക്സ് ചെയ്യുമെന്ന്.....

ഇത് പ്രഖ്യാപിച്ച ഡിസംബര്‍ 1 നു തന്നെ എന്റെ ചെങ്ങാതി അന്നാമ്മ പറഞ്ഞു “
ആദ്യം വേണ്ടത് ചെങ്ങാതികളെ സഹായിക്കുന്ന പണി നിറുത്തലാന്ന്....“
ഞാന്‍ കഷട്ടപ്പെട്ട് ഉണ്ടാക്കി കൊണ്ടു ചെന്ന് കൊടുത്ത സേമിയാ പായസത്തിന്റെ മധുരം നാവിലിട്ട് അലിയിപ്പിക്കുന്നതിനു ഒപ്പം അമ്മു അതിനെ പിന്താങ്ങി....
പായസത്തിനു പിടി വലികൂടുന്നതിനിടയില്‍ ഗായത്രിയും ജ്യോതിയും അത് എറ്റു പിടിച്ചു..
““നേരാ ആമി നീ ഇനി (എന്റ് ജോലിസ്ഥലം) അവിടെ എല്ലാരെയും സഹായിക്കാനും നന്നാക്കാനും നില്‍ക്കണ്ട...ഇത്തിരി നാളു മുന്‍പ് ഒരു ആറു മാസത്തോളം രാവു പകലാക്കി കഷട്ടപ്പെട്ടിട്ട് ഒടുവില്‍
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന അവസ്ഥപോലെയായില്ലേ കാര്യങ്ങള്‍(ഞാന്‍ ചെയ്യത ഒരു ജോലിയുടെ സാമ്പത്തിക ലാഭം മറ്റ് ഒരു ചങ്ങാതിയുടെ ബാങ്ക് ബാലന്‍സായതിന്റ് അനുസമരണവുമുണ്ടായി അമ്മുവിന്റെ വക).“
സാരമില്ല ചങ്ങാത്തങ്ങള്‍ ലാഭ നഷ്ട്ടങ്ങളുടെ കണക്കു മാത്രമല്ലല്ലോ..അവിടെ സാഹോദര്യവും ഉണ്ടല്ലോ...2007 ലെ വലിയ മണ്ടത്തരം ഒരു പെങ്ങളില
സഹോദരനു കൊടുക്കുന്ന സമ്മാനമായി കാണാന്‍ ഞാന്‍ ആഗ്രഹിച്ചു.

എനിക്ക് മുമ്പില്‍ ഇരിക്കുന്ന എന്റെ കുറമ്പത്തി കൂട്ടുകാരികള്‍ അപ്പോ ഓര്‍ത്തുവോ എന്തോ?അവര്‍ക്കായും ഞാന്‍ എന്റ് ഇത്തിരി സമയം മാറ്റി വെച്ചിരുന്നുവെന്ന് .അമ്മുവിന്റെ പ്രിയപ്പെട്ട പായസ്സം ഉണ്ടാക്കാനും..ജ്യോതിക്ക് പട്യാലാ ബോട്ടം തുന്നാനും അന്നക്കുട്ടിക്ക് ഇന്റര്‍ നേറ്റില്‍ നിന്ന് ക്രിസ്മസ്സ് കരോള്‍ ഗാനങ്ങളും കേക്കിന്റെ പുതിയ രുചിക്കുട്ടും തിരയാനും ഈ ഉള്ളവള്‍ സമയം കണ്ടെത്താറുണ്ട് എന്ന്...
എന്തായാലും ഞാന്‍ തീരുമാനിച്ചു
ഇനി ആര്‍ക്കും ഞാന്‍ എന്റ് സമയം പകുത്ത് കൊടുക്കില്ല..
എന്റെ സമയം എന്റെ സ്വന്തം..എന്റെ മാത്രം.

ഒരു കൂട്ടുകാരി തന്ന സ്നേഹക്കുട്ടുതലിന്റെ ഇത്തിരി അസ്വസ്ഥതയെ കുറിച്ച്..സാന്ദര്‍ഭികമായോ Yaathrushchikaമായോ ഒരു ചങ്ങാതിയോട് (a true welwisher)പറഞ്ഞപ്പോ ആളും എന്നോട് പറഞ്ഞു...
“മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നത് നിറുത്തു..."
നിറുത്തി
ജനുവരി 1 മുതല്‍ ഞാന്‍ എനിക്ക് വേണ്ടിയെ ജീവിക്കു...
ആദ്യ ദിവസങ്ങള്‍ ഞാന്‍ എന്റെ പ്രതിജ്ഞയില്‍ ഉറച്ചു നിന്നു....
എന്റെ റൂം മേറ്റിന്റെ ഭാഷയില്‍ “ലവളു പെട്ടന്ന് അങ്ങ് നന്നായി പോയി”
ശവപ്പെട്ടി(ലാപ്പ് റ്റോപ്പ്)എടുത്ത് നെഞ്ചത്ത് വെക്കുന്നത് സ്വന്തം പ്രോജക്ടൂകള്‍ ചെയ്യുന്നതിനു മാത്രമായി....
ഗൂഗിള്‍ ഹോം പേജായിരുന്നത് മാറി..
ഞാന്‍ കോപ്പി പേസറ്റില്‍ എഴുതി തെയ്യാറക്കി കൊടുക്കുന്ന ready made വേഡ് ഡോക്ക്യുമെന്റുകള്‍ വീണ്ടും എന്റെ കുഞ്ഞു ചങ്ങാതികളുടെ സ്വപ്നം മാത്രമായി...
ഞാന്‍ നന്നായി...
ചാറ്റ് വിന്‍ഡോയില്‍ എത്തി ഒരു വിഷയം തന്ന് ഒന്ന് നോക്കി വെയക്കണേ ഞാന്‍ ഇപ്പോ വരാം എന്ന് പറഞ്ഞ് മുങ്ങുകയും അതിന്റെ നാരായ വേരുവരെ തിരഞ്ഞ് ഒരു assignmentആയി എന്നെ കൊണ്ട് എഴുതിപ്പിച്ച് അത് submitt ചെയത് മാര്‍ക്ക് വാങ്ങുകയും ചെയ്തിരുന്ന എന്റെ ചങ്ങാതികളുടെ എളുപ്പപ്പണിയേയും ഒഴിവാക്കാന്‍ ചാറ്റില്‍ നിന്നും ഞാന്‍ ഒഫീഷ്യലും വളരേ അടുത്ത ചങ്ങാത്തങ്ങളും അല്ലാത്ത എല്ലാവരെയും വെട്ടി മാറ്റി.
ഓര്‍ക്കുട്ടിനോട് താല്‍ക്കാലികമായി ബൈ പറഞ്ഞു...
എന്റെ മൊബൈല്‍..(അല്ല മിസ്സ് കോളുകള്‍ അടിക്കാന്‍ മാത്രം കണ്ടു പിടിച്ച ഒരു ഉപകരണം.ഈ ലോകത്തും..പരലോകത്തും..എന്തിനു ചാകാന്‍ കിടന്നാല്‍ വെള്ളം കൊണ്ടുവരു എന്ന് പറയാന്‍ പോലും ഞാന്‍ മിസ്സ്ഡ് കോളേ അടിക്കു എന്നാണു എന്റെ പ്രിയപ്പെട്ട സഹമുറിയയുടെ കണ്ടെത്തല്‍)വീണ്ടും നിശബ്ദ സംഗീതത്തിലേയ്ക്ക്(silent mode)നീങ്ങി.അല്ലെങ്കിലും ആ ഉപകരണത്തില്ലുടെ ഞാനുമായി നയതന്ത്ര ബന്ധം സാധ്യമാകുന്നത് ഭാഗ്യം സിധിച്ചവര്‍ക്ക് മാത്രമാണു...മൊബയില്‍ നിശബ്ധ സംഗീതം പൊഴിക്കുമ്പോ ഞാന്‍ മറ്റ് എവിടെയെങ്കിലും ആവും....
എന്തായലും ഞാന്‍ നന്നായി എന്റെതു മാത്രമായി...
അങ്ങനെ ഇന്നത്തെ ദിവസം ക്ഷേത്ര ദര്‍ശനത്തിനും പിന്നെ ചാര്‍ട്ടേഡല്ലാത്ത കുറെ പ്രോഗ്രാമസിനും മാറ്റി വെച്ചു..കുട്ടായി നാലുചക്രവാഹനം സ്വന്തമായുള്ള കൂട്ടുകാരിയെയും കുട്ടാന്നു വെച്ചു..ആയമ്മയുടെ പുഷപക വിമാനത്തില്‍ സ്വന്തം കണവന്‍ പോലും ഊരുറപ്പിച്ച് കയറില്ല..കാരണം ആ വാക് ദേവതക്ക് റോഡിലും പഥ്യം സയിഡിലുള്ള കാനയിലൂടെ തേര്‍തെളിക്കാനാണു...ഒരു കോളര്‍ ബാന്‍ഡ് എമ്പളത്തിന്റെയും ആളുടെ കണവന്‍ ഇമ്മിണി വല്യ ആപ്പീസറായത്തിന്റെയും ബലത്തില്ലാണു നാട്ടുകാരുടെ തല്ലില്‍ നിന്നു പലപ്പോഴും രക്ഷപ്പെടാറ്..ആയുസ്സിന്റെ ബലം കൊണ്ട് ജീവനും ഇത് വരെ രക്ഷപ്പെട്ടിട്ടുണ്ട്...എന്തായാലും കാലത്ത് 4 മണിക്ക് തന്നെ എന്റെ കൊച്ചു കുടിലില്‍ എത്തി എന്നെയും കൊണ്ട് 50 കിലോ മീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തെ അമ്പലത്തിലും പള്ളിയിലും കൊണ്ട് പോയി അനുഗ്രഹങ്ങള്‍ ഒക്കെ വാങ്ങി തന്ന് കേവലം 4 മണിക്കുറു കൊണ്ട് വാസസ്ഥലത്ത് എത്തിച്ച് മറ്റൊരു സ് ഥലത്ത് പോകാന്‍ 10 മണിയാകുമ്പോ വരാന്ന് പറഞ്ഞ് പോയപ്പോ ഞാന്‍ സന്തോഷിച്ചു...ഇന്ന് ഒരു നല്ല ദിവസം തന്നെ..
ഏന്നാല്‍ എന്റെ കൊച്ചു കൂടാരത്തില്‍ എന്നെ കാത്തിരുന്നത്...
കരയുന്ന മുഖവുമായി എന്റെ റൂമി(എന്റെ സഹമുറിയി)ആള്‍ക്ക് പുതിയ ജോലി കിട്ടിയിരിക്കുന്നു.അതിനു പോകും മുന്‍പ് ആളുടെ ഇവിടുത്തെ അധ്യയനം അവസാനിപ്പിക്കണം.കീറമുട്ടിയായി കിടക്കുന്ന 6 മാസത്തെ പ്രോജക്ക്ട്ട് ഒരു മാസംകൊണ്ട് അവസാനിപ്പിക്കണം..ഗവേഷണ വിഷയങ്ങള്‍ ഒന്നും മേലാളന്മാര്‍ സമ്മതിക്കുന്നില..ഒക്കെ പഴഞ്ചനത്രേ...ആളു തൂങ്ങി ചാവാന്‍ പുതിയ ചുരിദാരിന്റെ ഷോളും കയ്യില്‍ പിടിച്ചാണു നില്‍പ്പ്....
ഞാന്‍”നീ ഒരു കാര്യം ചെയ്യൂ‍ൂ...ഞാന്‍ കൈകാര്യം ചെയ്യൂന്ന വിഷയം ഒന്ന് പറഞ്ഞ് നോക്കു അത് അത്യന്ത്യധുനികമാണല്ലോ...അധികം ആര്‍ക്കും അറിയില്ല.
അത് മേലളാന്‍ സമ്മതിക്കരുതെ എന്ന് ഞാന്‍ ഉള്ളില്‍ പ്രാര്‍ത്ഥിച്ചൂ ...കാരണം ഞാന്‍ നന്നായതാണല്ലോ..
പിന്നെ സുനാമി പോലെ എന്നെ ചങ്ങാതി എന്നെ വാരി പുണര്‍ന്നതാണു ഞാന്‍ അറിഞ്ഞത്...
ദ്രൂതരാഷട്രാലിംഗനവും ഒപ്പം ചന്ദ്രലേഖ സിനിമയില്‍ ശ്രീനിവാസന്‍ നായികയെ ചുംബിക്കുംപ്പോലെ
ചുംബന പെരുമഴയും...
നാന്‍ വീണു...ഞാന്‍ വീണേ പോയി...
എന്റെ ശവപ്പെട്ടി വീണ്ടും ഞാന്‍ എന്റെ നെഞ്ചില്‍ കയറ്റി...വീണ്ടും ഗൂഗിള്‍ ഹോം പേജാക്കി...തടിയന്‍
വായിച്ചാല്‍ മനസ്സിലാകാത്ത ആഗലേയ പുസ്തകങ്ങള്‍ ഈ ഡബിള്‍ കോട്ടില്‍ നിരത്തി..ഒരു പുതിയ നിയമ വ്യവസ്ഥക്കായി തിരച്ചില്‍ തുടങ്ങി..
എന്റെ റൂമി പുതിയ ചുരിദാര്‍ തയിക്കാന്‍ കൊടുക്കാന്‍ പോയിരിക്കുകയാണു..മൊബൈല്‍ ചാര്‍ജ് ചെയ്തെ വരു...ഇപ്പോ കകഷിക്ക് എതോ നൂ ഇയര്‍ ഓഫര്‍ കിട്ടി അത്രേ....നയിറ്റ് അണ്‍ലിമിറ്റഡ് റ്റോക്ക് റ്റിയ്യിം to selected number...
Poor me..
അടുത്ത ഒരു മാസം വീണ്ടു ഞാന്‍ 24 *7 ഓണ്‍ ലയിന്‍ കാണും..എന്റെ ചങ്ങാതിയുടെ പ്രോജക്ട്ട് തീരും വരെയും...അതുവരെ പച്ച കത്തി (ചാറ്റ് വിന്‍ഡോയില്‍)കിടന്നിട്ടും ഞാന്‍ മിണ്ടാതിരിക്കുന്നതില്‍ എന്നോട് പരിഭവിക്കരുത്...മെയിലുകള്‍ക്ക് മറുപടി അയക്കാത്തതില്‍ പരിഭവിക്കരുത്...സ്ക്രാപ്പുകള്‍ മടക്കി തരാത്തതില്‍ പരിഭവിക്കരുത്...
ഞാന്‍ പ്രോജക്ക്ട്ടില്ലാണേ...
പൂവര്‍ മീ.....

Comments

ശ്രീ said…
ശ്ശൊ... അങ്ങനങ്ങ് തീരുമാനിയ്ക്കാതേന്നേ...

സൌഹൃദങ്ങളില്ലാതെ എന്ത് ജീവിതം?

“ബന്ധങ്ങളില്ലാതാകുമ്പോഴേ അതിന്റെ വിലയറിയൂ”

“മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നത് നിറുത്തു..."

മറ്റുള്ളവര്‍‌ക്കു വേണ്ടി ‘മാത്രം’ ജീവിയ്ക്കുന്നതു നിര്‍‌ത്തൂ എന്ന് ഞാനത് തിരുത്തുന്നു.
വായിച്ചു..,

ഒന്നും മനസിലായില്ല, എന്തൊക്കെയോ പ്രൊജക്‌ടുമായി ബന്ധപെട്ട തിരക്കിലാണെന്ന് മാത്രം മനസിലായി...

എന്റെ അനുഭവത്തിലെ ചില കാര്യങ്ങള്‍ സൂചിപ്പിച്ചു കൊള്ളട്ടെ..,

മനുഷ്യര്‍ക്കിടയിലെ എല്ലാ ബന്ധങ്ങളും കടപ്പാടുകളില്‍ അധിഷ്ടിതമായിരിക്കും. സുഹൃത്തുക്കള്‍ ഒഴികെ. സ്വസഹോദരങ്ങളായാലും ശരി. എന്റെ ഏട്ടന്‍, എന്റെ അനിയത്തി, എന്റെ അമ്മാവന്‍.. ഈ 'എന്റെ' ആണ് ഈ ബന്ധങ്ങള്‍ക്കെല്ലാം ഹേതു. പക്ഷേ സൗഹൃദം അതല്ല. അതു കൊണ്ടല്ലേ ന്യൂ ഇയര്‍ റസലൂഷന്റെ ഭാഗമായാണെങ്കിലും രണ്ടാമതൊന്നാലോചിക്കാതെ ഒക്കെ പെട്ടെന്ന് ഉപേക്ഷിക്കാനായത്..

ഇല്ലാ തിരക്കുകളും തീര്‍ന്നിട്ട് സുഹൃത്തുക്കളെ സമ്പാദിക്കാം എന്ന് വച്ചാല്‍ തിരയടങ്ങിയിട്ട് കടലില്‍ ഇറങ്ങി കുളിക്കാം എന്ന് കരുതി കടല്‍ക്കരയില്‍ നില്‍ക്കുന്ന കുട്ടിയുടെ അവസ്ഥയാകില്ലെ..

പിന്നെ പ്രൊജക്‌ടിന്റെ തിരക്ക്.. അത് ഇത്ര വലിയ തിരക്കാണൊ ? നമ്മുടെ വാജ്പേയ്‌ജീ പ്രധാനമന്ത്രിയായിരിക്കുമ്പോഴല്ലേ കവിതകള്‍ എഴുതി പ്രസിദ്ധീകരിച്ചത്..? നമ്മുടെ കലാംസര്‍ ഇന്ത്യയുടെ പ്രസിഡന്റായിരിക്കുമ്പോഴല്ലേ 'അഗ്നിച്ചിറകിലൂടെ' എഴുതിയത്..? അത്രയ്ക്ക് തിരക്കൊന്നും താങ്കളുടെ പ്രൊജക്‌ടിന് ഉണ്ടെന്ന് തോന്നുന്നില്ല..

ഒന്നു കൂടി, സുഹൃത്തുക്കള്‍ എന്നത് ശലഭങ്ങള്‍ പോലെയാണ്. സ്വന്തമായി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആരും മോഹിക്കും. ഉണ്ടായാലോ അത് പരിപാലിക്കാനും വളരെ ബദ്ധിമുട്ടു തന്നെയാണ്. ഒന്നിറുകെ പിടിച്ചാന്‍ ചത്തു പോയേക്കാം. അല്പം ഒന്നയച്ച് കൊടുത്താല്‍ എങ്ങോ പറന്നകന്നേക്കാം..

ഒന്‍പത് ദിവസം പഴക്കമുള്ള ഈ തീരുമാനം മൂലം മാസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പോക്കിയ സൗഹൃദ ശൃഘലയുടെ കള്ളികളില്‍ പലയിടത്തും ഇതിനകം വിള്ളല്‍ വീണിട്ടുണ്ടാകാം. കാരണം എല്ലാവരും ഇതേപോലെ തിരക്കുകാരൊക്കെ ആവുമല്ലോ..

അവശേഷിക്കുന്നവരേയെങ്കിലും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കൂ വല്ലപ്പോഴെങ്കിലും ഒരു ഹലോ ഹായ് പറഞ്ഞത് കൊണ്ട് ഏത് പ്രൊജക്‌ടിനാ സമയം കിട്ടാതെ വരിക...?

ആശംസകള്‍...
bejoy said…
അത്രക്ക് തിരക്കാണോ?....
ശ്രീ said…
നജീമിക്ക പറഞ്ഞതു വളരെ ശരിയാണ്‍.

“സുഹൃത്തുക്കള്‍ എന്നത് ശലഭങ്ങള്‍ പോലെയാണ്. സ്വന്തമായി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആരും മോഹിക്കും. ഉണ്ടായാലോ അത് പരിപാലിക്കാനും വളരെ ബദ്ധിമുട്ടു തന്നെയാണ്. ഒന്നിറുകെ പിടിച്ചാന്‍ ചത്തു പോയേക്കാം. അല്പം ഒന്നയച്ച് കൊടുത്താല്‍ എങ്ങോ പറന്നകന്നേക്കാം...”

സൌഹൃദങ്ങള്‍‌ വിലപ്പെട്ടതാണ്. എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!

ഇതൊന്നു നോക്കൂ... ബാക്കി ഉള്ളവരെല്ലാം ഉള്ള സൌഹൃദങ്ങളെ നില നിര്‍‌ത്താന്‍‌ ശ്രമിയ്ക്കുന്നു. :)

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…