ഇടറി പെയ്യുന്നതു എന്റയ് മനസ്സാണു...
ഉമ്മറപടിയിലിരുന്നു നീ അതു
നനയുകയാണൊ?
നിശബ്ദമായി അടര്‍ന്നു വീഴുന്നതു സ്വപ്ണങ്ങള്‍ ആണു....
അവറ്റ ജീവന്‍ വെടിഞ്ഞിട്ടു....
മാത്രകള്‍ ഒരു നൂറായിരം കഴിഞ്ഞിരിക്കുന്നു
തുറക്കപ്പെടാത്തവാതിലും
കൊട്ടിയടക്കപ്പെട്ട ജനലുകളും
ഉള്ള ഒരു കൊട്ടതേടിയാണു...
ഒരു മേഘമായി ഞാന്‍ സഞ്ചരിക്കുന്നതു...
ആ കോട്ട ഗ്രീസിലൊ?
ജോര്‍ദാനിലൊ അറിയില്ല...
ഗംഗയുടെ തീരത്തോ
മാനസ്സ സരസ്സിന്‍ കരയിലൊ??
ആരും വഴികാട്ടുന്നില്ല
ആരും എന്നെ തിരിചറിയുന്നില്ല
ഞാന്‍ ഒഴുകുകയാണു...
ആ കോട്ടവാതില്‍ തുറക്കുംവരെയ്ക്ക്
ഭൂമി എന്നെ സ്വീകരിക്കും വരയ്ക്കും...
ഞാന്‍ ഈ അകാശചെരുവിലുടെ
അലയുന്നു...
എങ്ങൊട്ട് എന്നില്ലാതെ...
Comments