Skip to main content

Posts

ithihasamakendavanu

Originally uploaded by നീ? " "അറിയില്ല........... ഞാന്‍ വസന്തം കാണും മുമ്പേ ദളങ്ങള്‍ അറ്റ് പോയ ഒരു കുഞ്ഞു പൂവ്... ഉദയംഅന്യമായ ഞാന്‍ സ്വപ്നങ്ങളുടെ നിറങ്ങള്‍ കാട്ടി ഇന്നലെ സൂര്യ വെളിച്ചത്തെ വെല്ലു വിളിച്ച ഒരു പാവം ദാവീദ് മരുഭുമിയില്‍ കുഞ്ഞുപൂക്കളുടെ കൂടെ കനവു കണ്ടവന്‍" എന്റെ ജീവന്റെ നീരുറവ അവര്‍ക്കായി പകുക്കാന്‍ ആത്മാവിന്റെ വേര് പടരുന്നിടതോക്കെയും ആവേശം നിറച്ചവന്‍ ഒരു കൊച്ചു പൂമ്പാറ്റക്ക് അഭയമൊരുക്കാന്‍ ഹൃത്തടത്തില്‍ കൂടൊരുക്കിയവന്‍" ഇരുളിന്റെ പുതപ്പില്‍ പുതിയ സ്വപ്നങള്‍ക്കായി മിഴികള്‍ കൂപ്പിയവന് വെളിച്ചത്തിന്റെ ആദ്യ സ്പര്‍ശത്തില്‍ തന്നെ ഒരു പുതിയ ഇന്നലെയ്ക്ക് മിഴികള്‍ നീട്ടിയവന്‍. ഒരു വസന്തം പോലെ പൂത്തുലയാന്‍ പ്രാര്‍ഥനയായി പുലരിയിലേക്ക് മിഴി തുറന്നവന്‍ ഞാന്‍ എന്റെ കിനാക്കളില്‍ എന്നെ നഷ്ടപ്പെട്ടത് അറിയാതെ പോയവന്‍.. ഇന്നലെ ശൈത്യം പെയ്തിരുന്നുവോ? ഒരു മഞ്ഞിന്‍ പാളി എന്റെ ശരീരം ബാക്കി ആക്കി എന്റെ സ്വപ്നങ്ങളെയും ഇന്നലകളെയും അടര്‍ത്തെടുത്തു പോയെന്നോ? ജീവന്റെ വിഴിപ്പു ഭാണ്ഡം പോലെ ആയുസ്സ് മാത്രം ബാക്കി വെച്ചു ഞാന്‍ നഷ്ട്ടപ്പെട്ടവന്‍ എന്നെ എനിക്ക് നഷ്ട്ടപ്പെട്ടതറിയാത...

Thaniye/So forlone?

Thaniye/So forlone? Originally uploaded by itzme...... A stroy inspired from the film "innathey chinthaavishayam" "ചിന്നു എ ഫോര്‍? "ആന്റ്‌" "കിരണ്‍ ബി ഫോര്‍? ബോക്ക്സ്സ്‌ ..ചീച്ചര്‍ "റ്റിമ്മി..സീ ഫോര്‍? "സിങ്ഖം" "സിംഹം? റ്റിമ്മി..യു സ്റ്റാന്‍ഡ്‌ റ്റ്ദെര്‍.." "ആര്‍ച്ചാ സീ ഫോര്‍? ക്യാറ്റ്‌ മിസ്സ്‌. "ദാറ്റ്‌ ഇസ്സ്‌ എ കോമണ്‍ വേര്‍ഡ്‌ ഗേള്‍ ...റ്റ്രയി ഫോര്‍ സം അദര്‍..." "സീ..സീ ഫോര്‍ കവു മിസ്സ്‌." "താരാ ഡീ ഫോര്‍?" "ഡീ ഫോര്‍ ഡിവോഴ്സ്സ്‌ റ്റീച്ചര്‍" "താരാ.. നീ ഇത്‌ എവിടെ നിന്നാ കേട്ടത്‌? "അഛ്കയും അമ്മേയും ഡിവോഴ്സ്സ്‌ ആവുകാ റ്റീഛ്കര്‍.. എന്നാ അത്‌?" *************** എന്തിനായിരുന്നു അന്ന് രമണി റ്റീച്ചര്‍ എന്നേ വയറിനൊട്‌ ചേര്‍ത്ത്‌ പിടിച്ചത്‌?റ്റീച്ചര്‍ടെ വയറ്റില്‍ ഒരു മറുകുണ്ട്‌ അന്ന് ഞാന്‍ അതില്‍ എന്റെ മൂക്ക്‌ മുട്ടിച്ചു.പൊറത്ത്‌ മഴ പെയ്യണുണ്ടായിരുന്നു.മഴയില്‍ സ്കൂളിനു മുന്നിലെ വലിയ മാവില്‍ ഒട്ടിച്ച പുതിയ സിനിമാ പോസ്റ്റര്‍ നനയണു. അറിയോവ്വോ അത്‌ മൈഡിയര്‍ കുട്ടി ചാത്തന്റെ പോ...

Thaniye/So forlone?

Thaniye/So forlone? Originally uploaded by itzme...... A stroy inspired from the film "innathey chinthaavishayam" Part II .... Thaniyey/forlone...continues.. South Asain Studentz meetilപങ്ക്‌ എടുക്കണ എttaവും പ്രായം കുറഞ്ഞ്‌ കോളേജ്ജ്‌ കുട്ടിയാത്രേ ഞാന്‍.ആദ്യായാണു ഒരു ഫസ്റ്റ്‌ പീഡീസി കുട്ടിക്ക്‌ ഇങ്ങനെ ഒരു നേട്ടം ..Thara T.K proved it.ഇനിയും പോണം ഇവിടെ ഇല്ലാം ഡല്‍ ഹി,ഗുജ്ജറാത്ത്‌..ഞാന്‍ എത്ര ലക്കിയാ...അയാം ദി മോസ്റ്റ്‌ ലക്കിയസ്റ്റ്‌ ഗ്ഗേള്‍ ഇന്‍ ദിസ്സ്‌ എര്‍ത്ത്‌. "അമ്മാ..അമ്മാ...ഈ അമ്മ ഇത്‌ ഇവിടെ പോയി കിടക്കുക.അറിയോ അമ്മൂട്ടി പോവൂന്നു.ആദ്യം മഡ്ഡാറാസ്സ്‌..പിന്നെ ഡല്‍ ഹി..." "അമ്മൂ എന്നേ വിട്‌..നീ എവിടെയും പോണില്ല.നിന്റെ കല്യാണാ" "കല്ല്യാണം?" ഊം.വേണ്ട..ഇതല്ലാതെ ഒന്ന് ഇപ്പോ പറ്റില്ല.രണ്ടു തവണ ഒപ്പിട്ട ഒരു പേപ്പര്‍ ഇപ്പോഴും പെട്ടീല്‍ ഇരിപ്പുണ്ട്‌.ഇത്‌ ഇപ്പോ നടത്താനു ഒന്നും അല്ല ഒന്നു പറഞ്ഞു വെയ്ക്ക്ക.അതും നമ്മള്‍ മാത്രേ അറിയൂ.അറിയാല്ലോ.ചുറ്റിനും നില്‍ക്കണ ബന്ധുക്കള്‍ ആണു എന്ന് പറയണവരുടേ സ്വഭാവം.ഇത്‌ അറിഞ്ഞ എന്ത്‌ എങ്കിലും ഒരു 100 കാരണം കൊണ്ട...

mazha..

Rain for cam Originally uploaded by itzme..... അവരെന്നോട്‌ മഴ എന്താണു എന്നു ചോദിച്ചു... പുസ്തകം നിവര്‍ത്തിവെച്ചു ഞാന്‍ അവരെ പടിപ്പിക്കുകയായിരുന്നു..മഴ,കടല്‍,നീരാവി അങ്ങനെ എന്തോക്കയോ... ഓരോന്നും എന്ത്‌ എന്ത്‌ എന്ന് അവരെന്നോട്‌ ചോദിച്ചു കൊണ്ടിരുന്നു... മഴയുടെ രുചി എന്ത്‌?മണം എന്ത്‌?...അവരുടെ കണ്ണിലെ തുറിച്ച കറുത്ത ഗോളങ്ങള്‍ എന്നെ പേടിപ്പിച്ച്കു.. ആ വിഹ്വലതയാര്‍ന്ന മുഖങ്ങള്‍ എന്റെ നെഞ്ചില്‍ അറിവിന്റെ അമൃതു തിരഞ്ഞു...അപ്പോള്‍ പുസ്തക കടലാസ്സു പറക്കാതിരിക്കാനായി ആരോ വെച്ചു പോയാ ഒരു ശംഖടുത്തു ഞാന്‍ എന്റ്‌ ഹ്രുദയത്തോട്‌ ചേര്‍ത്തു ..അപ്പോള്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്ന കൊച്ചു സ്വരങ്ങള്‍ ആര്‍ത്ത്‌ വിളിച്ചു... "ഒരു പുതിയ സ്വരം"അത്‌ കടലിന്റെ സ്വരമാണെന്ന് ഞാന്‍ അവരോട്‌ പറഞ്ഞു..കടല്‍ കാട്ടി കൊടുക്കാന്‍ എന്റെ മാറിടം ഞാന്‍ അവര്‍ക്കായി പകുത്തതു അവരറിഞ്ഞില്ല.. വീണ്ടും അവരാര്‍ത്തു വിളിചു .. മഴയുടെ സ്വരം എന്ത്‌?മഴയുടെ രുചി എന്ത്‌? പിടിച്കുലച്ഛ കൈകളില്‍ എല്ലാം മാറി മാറി ഞാന്‍ എന്റെ കണ്ണീരിറ്റിച്ചു അവര്‍ സ്ന്തോഷത്തില്‍ നിറഞ്ഞാടി..മഴ..മഴ..അവര്‍ അതിനെ രുചിചു..അറിഞ്ഞു. നീരാവി മേക്ഖം..ചോദ്യങ്ങള...

ലോകവനിതാ ദിനം:ചില ചിന്തകള്‍

where v R? Originally uploaded by itzme..... ദീപങ്ങള്‍ ഒക്കെ കെടുത്തി നാം പ്രാര്‍ത്ഥിപ്പൂ...ദീപമേ നീ നയിച്ചാലും... ലോക വനിതാ ദിനം..അത് ഇന്നലെ യായിരുന്നു.... ഒരു വിളക്കില്‍ നിന്നും അടര്‍ന്നു പോയ ദീപനാളത്തിനു.. കരിഞ്ഞു പോയ പൂവിതളുകള്‍ക്ക് പൊട്ടി പ്പോയ കുപ്പി വളഛില്ലിന്നു.. തൂകിപ്പോയ കുങ്കുമത്തിനു... അറിയാതെ പോകുന്ന സ്ത്ര്രീ ത്വത്തിനു.. ഇരുളിനു പിന്നിലെ അമര്‍ത്തിയ തേങ്ങലുകള്‍ക്ക്... സന്ത്വനം തേടുന്ന മനസ്സുകള്‍ക്ക്.. ഈ ദിനം എന്ത് കൊടുത്തു?

uchaveyilil...

uchaveyilil... Originally uploaded by itzme..... ആരും ഒന്നും കാണുന്നില്ല ആരും ഒന്നും അറിയുന്നില്ല്ല എല്ലാവരും യാത്രപോകുന്നു എനിക്ക്‌ മുന്നില്ലൂടെ പിന്നിലും തലയ്ക്ക്‌ മുകളിലും ദൈവങ്ങള്‍ സാന്നിദ്ധ്യം കൊണ്ട്‌ എന്നെ ദ്രോഹിക്കുന്നു... വൃദ്ധിക്ഷയം കാമധേനുവിനും എന്ന് കയര്‍ക്കാന്‍ കാവലാള്‍ എന്റെ ഹ്രുദയം ഞാന്‍ പണ്ടേ ചുരത്തിയതാണല്ലോ? ജനനരേഖപോല്‍ നീളുന്ന പാളങ്ങള്‍... ചിതി വിരിച്ചിന്നു കാത്തിരിക്കുന്നത്‌.. അരികില്‍ നിന്നു ഞാന്‍ കാണുന്നു.. കലമഷം കനവ്‌ വറ്റിച്ചുവെങ്കിലും മൂകമായി, മദിരയില്‍ മുങ്ങി ആരോ തിമര്‍ക്കുന്ന മരണശാസനം കേട്ടു നടുങ്ങവേ.. ഭണമുയര്‍ത്തി പാഞ്ഞടുക്കുന്നോരു റെയിലുവണ്ടി ചോരപടര്‍ത്തിയാ ദുരിത ജന്മം പിടഞ്ഞ മരുന്നതും... ഇവിടെ യായിരുന്നിൂ ഇന്നായിരുന്നതും... അറിയേ ഞാന്‍ എന്റെ കദനം ചുരത്തുന്നു. കാലന്റെ ജീവന്‍ കറക്കുന്നു..

avaNO?

Delusion... Originally uploaded by itzme..... ആരും പറയാതെ പോയ എന്തിനെ എങ്കിലും കുറിച്ച്‌ പറയാന്‍ കഴിയുക ഒരു ഭാഗ്യമാണു.... എങ്കില്‍ ഞാന്‍ എന്തിനെ കുറിച്ചാണു പറയേണ്ടത്‌? ഇന്ന് എന്റെ വിരലില്‍ തൂങ്ങി റെയില്‍ വേക്രോസ്സ്മുറിച്ച്‌ കടന്നപ്പോ അപ്പു ചോദിച്ചൂ..ഓപ്പോ ആ ആള്‍ എന്നോട്‌ മിണ്ടുവോ? ഉവ്വ്‌ അപ്പു നിറയെ നിറയെ മിണ്ടും... വീണ്ടും അവന്‍ ലവല്‍ ക്രോസ്സില്ലൂടെ നടന്നു.. എന്നിട്ട്‌ എന്റെയും അവന്റെയും മാത്രമായ ഭാഷയില്‍ എന്നോട്‌ വീണ്ടും ചോദിച്ചു ഒപ്പോ ആ ആള്‍ മഞ്ഞ പന്ത്‌ കൊണ്ടെ തരുവോ? തരും അപ്പൂ ലവല്‍ ക്രോസ്സ്‌ കടന്ന് ഞങ്ങള്‍ പുല്‍ നിറഞ്ഞ ചെമ്മണ്‍ പാതയില്‍ എത്തിയിരുന്നു.. പുല്ലില്ലൂടെ ചാടി ചാടി നടക്കുന്നതിനിടയില്‍.. പാതി ചെരിഞ്ഞ ആ പതിവു നോട്ടം എന്റെ നേരെ എറിഞ്ഞ്‌ അവന്‍ ചോദിച്ചു ഓപ്പോ ആ ആളു ക്രിക്കറ്റ്‌ കളിക്കുവോ? ഉവ്വ്‌ അപ്പു നമ്മള്‍ അപ്പോള്‍ ആ മൈതാനത്ത്‌ എത്തിയിരുന്നു. അവിടെ ചാടി തിമര്‍ക്കുന്ന കരുമാടി കുട്ടന്മാരെ കണ്ട്‌ ഒന്ന് അപ്പു എന്റെ കയ്യില്‍ നിന്നും കുതറിയോ... പിന്നെ ഒന്നും മിണ്ടാതെ കുറെ നേരം അവരു കളിക്കുന്നതും നോക്കി നിന്നു.. ഞാനും അവനും..ഞങ്ങള്‍. ഒപ്പ്പ്പോ... ങം.. തിരികെ നടക്കുകയായി...