------------------------------------------------------------------------------- എനിക്കു നിന്നൊടു വാക്കുകള്‍ ഇല്ലാതെ സംസാരിക്കണം നീ പറയാത്ത വാക്കുകളില്‍ നിന്നെ അറിയണം നീ കാണാത കാഴ്ചകള്‍ നിന്റെ കണ്ണുകള്‍ എനിക്കുകാട്ടി തരണം എന്റയ് കണ്ണുകളില്‍ നിന്നു നീ അതു വായിച്ചെടുക്കണം നിന്റെ വെളുത്ത ചിരിക്കു പിന്നിലെ കറുത്ത ദുഖം ഞാന്‍ അടര്‍ത്തി എടുക്കണം നിന്റെ രാത്രികളില്‍ നീ പോലും അറിയാതെ നിന്റെ മിഴി നിറഞ്ഞു ഒഴുകുമ്പൊള്‍ നിന്റെ മുഖത്തിനു മേല്‍പാറി വീഴുന്ന കൈലെസാവണം ശൂന്യമായ കൈകളും ആയി നീ ഇരിക്കുമ്പൊള്‍ നിന്റെ കൈകളില്‍ വീഴുന്ന ജീവിതം കാട്ടി തരുന്ന കലീഡിയോസ്കൊപ്പെ ആവണം ഒടുവില്‍...ഒടുവില്‍...ചുമലില്‍ ഒരു ഭാണ്ഡവും തൂക്കി തിരികെ നോക്കാതെ നീ നടന്നകലും പൊള്‍ ഉമ്മറപടിവാതില്‍ ചാരി അതില്‍ മുഖം ചേര്‍ത്തു എനിക്കു കരയണം.... ജീവിതത്തിന്റയ് അര്‍ധവും അര്‍ധവിരാമവും നീ തന്നയ് ആയിരുന്നല്ലൊ എന്നു ഓര്‍ത്ത്.... ------------------------------------------------------------------------------- --------------------------------------------------------------------------- -----------------------------...