Skip to main content

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴചകളിലുടെ ജീവിതത്തിന്റെ നേരറിവുകള്‍കാട്ടി തന്നതും നഗരതിരക്കില്‍ ലക്ഷ്യമില്ലതെ അലയാന്‍ എനിക്ക്‌ ഒരു കൂട്ട്‌ തന്നതും ആ കൂട്ടിനേ അപര്‍ണ്ണ എന്ന പേരുമാറ്റി ഞാന്‍ അപ്പു എന്ന് ആദ്യം വിളിച്ചതും ഈ നഗരത്തിരക്കില്‍ ഏവിടെയൊ വെച്ചായിരുന്നു...വിന്‍ഡോ ഷോപ്പിംഗ്‌ എന്ന് ഓമന പേരിട്ട്‌ വിളിചു തെരുവോരത്തെ കടകളില്‍ ഒകെ കയറി ഒന്നും വാങ്ങാതെ തിരിചിറങ്ങി ഇഷ്ടപെട്ടതു അല്ലത്തതു ഒന്നും വാങ്ങരുത്‌ എന്നു പറയണ എന്റെ അപ്പു...
നഗരം തന്ന സമ്പദ്യങ്ങളില്‍ ആദ്യത്തെത്‌...
പിന്നിട്‌ എത്ര ചെങ്ങാത്തങ്ങള്‍ കൂടെ പിറക്കാത്ത കൂടെപിറപ്പായ പ്രതീഷ്‌...അവനെക്കാളെറെ ഞങ്ങളെ സ്നേഹിക്കുന്ന അവന്റെ അമ്മ..അമ്മ ഒരുക്കുന്ന സുറിയാനി വിഭവങ്ങളുടെ രുചി...അവന്‍ പൂന്തോട്ട നഗരത്തിന്റെ സ്വന്തമായിട്ടും...എന്നേ പോലെയുള്ള അവന്റെ കൂട്ടുക്കാര്‍ക്ക്‌ വിരുന്നൊരുക്കി കാത്തിരിക്കുന്ന..ഞങ്ങളുടെ പ്രിയപെട്ട മമ്മി...നഗരമധ്യത്തിലെ അവരുടെ കൊചു വീട്‌...സ്നേഹതിന്റെ മധുരവും...വാത്സല്യത്തിന്റെ കനിവും..ഇഷ്ടത്തിന്റെ ഇതിരി പരിഭവങ്ങളുമായി..
എന്റെ വിശക്കുന്ന ഉച നേരങ്ങളില്‍ അചാറും പപ്പടവും മാമ്പഴ പുളിശ്ശേരിയും പുഴ മീനുമായി എനിക്ക്‌ ഊണു വിളമ്പുന്ന
കാതുവമ്മയും നളിനി എട്ടത്തിയേയും പോലെയുള്ള ബന്ധങ്ങളും നഗരം തന്നതാണു...
എത്ര ഓര്‍മ്മകള്‍...
കണ്ണീരിന്റെ നനവും കുസ്രുതി ചിരിയും കലര്‍ന്നത്‌..നഗരത്തിരക്കില്‍ വേഗത്തില്‍ ബൈക്ക്‌ ഓടിക്കാന്‍ ഇഷ്ടപെട്ടിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ശ്യാം തിരിക്കെ എത്താനാവാത്ത ദൂരത്തെയ്ക്ക്‌ ബൈക്ക്‌ ഓടിചു പോയതും ഈനഗരത്തിരക്കിലൂടെയായിരുന്നു...
ഈ നഗരത്തിരക്കില്‍ എവിടെയോ ആയിരുന്നു എന്റെ പാര്‍വതിക്കു അവളെ നഷ്ടപ്പെട്ടത്‌...ഈ നഗരത്തില്‍ നിന്നും എങ്ങൊടൊ പോകുന്ന തീവണ്ടിയിലാണു എന്റെ പ്രിയപെട്ട സുഹ്രുത്ത്‌ സ്വയം കണ്ടു എത്തിയ ജീവിതം തേടി പോയത്‌...
ഇനിയും എത്ര നൊമ്പരങ്ങള്‍???
കണ്ണീരിനിടയിലെ കുഞ്ഞു ചിരിയൊചകള്‍...എത്ര മത്സര വേദികള്‍...എത്ര മേളകള്‍...ബുക്ക്‌ ഫെസ്റ്റ്‌ കള്‍..ഫുഡ്‌ ഫെസ്റ്റ്‌ കള്‍..ഫ്ലവര്‍ ഫെസ്റ്റ്‌ കള്‍... കുഞ്ഞു കുഞ്ഞു തമാശകള്‍...മേളകളില്‍ അലഞ്ഞു നടന്നു വാങ്ങിക്കൂട്ടിയ ഇതിരി വര്‍ണ്ണപൊലിമകള്‍...
എല്ലാം..എല്ലാം...ഈ നഗരം അതിന്റെ മടി ചെപ്പില്‍ ഒളിച്ച്‌ വെച്ചിരുന്നതാണു..
പക്ഷെ...ഞാന്‍ അറിയുന്നു...
ഈ നിറങ്ങള്‍ക്കപ്പുറത്ത്‌...ഒരു നഗരം ഉണ്ട്‌..റെയില്‍ വെകോളനിയില്‍ ഒരു തകര കൂടിനുള്ളില്‍ 10 ഉം 12 ഉം ആളുകള്‍ താമസിക്കുന്നതും...തെരുവോരത്തെ തകരവീപ്പയില്‍ എച്ചില്‍ ഇലക്കായി തെരുവുനായിക്കൊപ്പം കുഞ്ഞുങ്ങള്‍ കടി പിറ്റികൂടുന്നതും..
അറവുമാടുകളെ പോലെ ആളുകളെ കൊല്ലാനും കൊലവിളിക്കനും കൊട്ടേഷന്‍ കൊടുക്കുന്നതും..ഈ നഗരത്തിന്റെ പിന്നാപുറങ്ങളില്‍ തന്നെയാണുഇവിടെ രാവിലും പകലും പെണ്ണിന്റെ പുടവ അഴിയുന്നു...
ഇവിടെ തെരുവു ബാല്യങ്ങള്‍ അപരന്റെ പണസഞ്ചി അവന്‍ പോലും അറിയാതെ സ്വന്തമാക്കി...നഗരത്തിന്റെ ഊട്‌ വഴികളില്‍ മറയുന്നു...ജുവനയില്‍ ഹോം മിന്റെ ഇടനാഴികളില്‍ കഞ്ചാവു പുകയുന്നു...
വാക്ക്‌ വെഭിചരിക്കപ്പെടുന്നു...
ഇതും എന്റെ നഗരം...
ഇരുളു വീണുതുടങ്ങുന്നു...
ഞാന്‍ നിന്നൊട്‌ യാത്ര പറയുന്നു...
എന്റെ പച കുന്നുകളുടെ ഗ്രാമം എന്നേ കാത്തിരിക്കുന്നു...ആ കുന്നിന്‍ മുകളില്‍ ഇപ്പൊ പോന്‍ വെയില്‍ പേയ്ത്‌ ഇറങ്ങുകയാവും...ഞാന്‍ പൊകട്ടെ നാളത്തെ പുലരിയില്‍ മടങ്ങിവരാന്‍..
നിന്നെ സ്നേഹിക്കാന്‍..നിന്നെ ഒാര്‍ത്ത്‌ ഇതിരി നൊമ്പരം കൊള്ളാന്‍...
Yes my dear deares Town
I will be back tomorrow to inherite and disinherite u...
If time permitz

Comments

freebird said…
മനസിലെവിടെയോ ഒരു നൊംബരം.
നഗരത്തേക്കുറിച്ചുള്ള വിവരണവും, വേദനകളും, ദുഖങ്ങളും, സന്തോഷങ്ങളും, ഓര്‍മ്മകളും നന്നായി കുറിച്ചിരിക്കുന്നു. :)
ചില വലിയവരുടെ എഴുത്തുകാരുടെ തൂലികകള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്... ഇത് എന്റേതു കൂടി കഥയല്ലേ എന്ന്..!!! ഇത് വായിച്ചപ്പോഴും എനിക്കതാണ് തോന്നിയത്..!! ഇത് ഞാനെഴുതേണ്ടതല്ലായിരുന്നോ എന്ന്..!!! കൊള്ളാം... നിന്റെ അക്ഷരങ്ങളില്‍ കാണാം നിന്റെ നഗരം...!!!
ഒരുപാട് വൈകി ആണ് ഈ നഗരകാഴ്ച്ച കണ്ണില്‍ പെട്ടത്...വളരെ മനോഹരമായി എഴുതി ദീപ...
ഒരുപാട് വൈകി ആണ് ഈ നഗരകാഴ്ച്ച കണ്ണില്‍ പെട്ടത്...വളരെ മനോഹരമായി എഴുതി ദീപ...

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?