വിരസമായി പോകുമായിരുന്ന എന്റെ വേനല്‍ അവധിയിലേയ്ക്കു അവരെത്തി...
ഒരു പറ്റം കുഞ്ഞാറ്റകിളികള്‍..
എന്റെ കുഞ്ഞു കൂട്ടുകാര്‍..
അവര്‍ എന്നെ മിസ്സ് എന്ന് വിളിചും,മാം എന്നു വിളിചും,ചേച്ചീ എന്നു വിളിചും,ടീച്ചര്‍ എന്നു വിളിചും
ഓരൊ വിളികൊണ്ടും അവരെന്നെ സ്നേഹിച്ചു..
ഹ്രുദയം കൊണ്ട് പേരെടുത്ത് വിളിച്ചു..
കുട്ടി കുറുമ്പുകള്‍ കൊണ്ടു എന്റെ ദിവസങ്ങളില്‍ വര്‍ണ്ണങ്ങള്‍ നിറച്ചു...
അക്ഷരനഗരിയിലെ പ്രശസ്തമായ റെസിഡന്‍ഷിയല്‍ സ്കൂള്‍ലെ സമ്മര്‍ ക്യാമ്പ്...
കലപില ബഹളങ്ങളുമായി ഒരു പറ്റം കൊച്ചു കൂട്ടുകാര്‍
അവരുടെ ഇടയില്‍ എത്തിപെട്ട നിമിഷം ഞാനൊന്നു പരിഭ്രമിച്ചുവോ?
വിദ്യാര്‍ത്ഥികളുടെ പല മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്...
ചങ്ങാതിമാരായവര്‍,വയസ്സിനു മൂത്തവര്‍,വ്യത്യസ്ത ചിന്താധാരകള്‍ ഉള്ളവര്‍..
പരിമിതമായ അറിവ് ഏറിയും പകര്‍ന്നും ഞാന്‍ അവരില്‍ ഒരാളായിട്ടുണ്ട്..
ഇവിടെ ഈ കുഞ്ഞു വാവകളൊട് ഞാന്‍ എന്തു പറയണം?
അവധി ദിവസ്ങ്ങളിലും കളിക്കാന്‍
വിടാതെ മുറിയിലടച്ചതിന്റെ
ദേഷ്യം ഉണ്ട് മിക്ക മുഖങ്ങളിലും...
അവരൊട് ആദിയം തോന്നിയത് സഹതാപമാണു...
അറിയതെ എങ്കിലും ആദിയം പറഞ്ഞു പോയതും അതു തന്നെയാണു...
എനിക്ക് നിങ്ങളെ കണ്ടിട്ട് സങ്കടം വരുന്നു എന്ന്...
എന്തു പറഞ്ഞു എന്നു എങ്ങനെ പറഞ്ഞു എന്നു അറിയില്ല..അവരെന്റെ സ്വന്തം ആവുകയായിരുന്നു..
ഞാന്‍ അവരുടെതാവുകയായിരുന്നു...
കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങള്‍ കോറിയിട്ട നോട്ട് ബുക്ക് കള്‍
പലയ വര്‍ണ്ണത്തിലുള്ള ചിത്രങ്ങള്‍
കറുത്ത പൂവ്,മഞ്ഞ ആന,നീല കരടി..
മുറിഞ്ഞു പോകുന്ന പാട്ടുകള്‍..
ഇറുക്കെ കേട്ടിപിടിച്ചു തരുന്ന ഉമ്മകള്‍...
റ്റിഫ്ഫിന്‍ ബോക്സ് ഇല്‍ എനിക്കായി കാത്തു സുക്ഷിച്ച് വെച്ചിരുന്ന ഇത്തിരി മധുരങ്ങള്‍...
എന്റെ രാവിലും പകലിലും എന്നെ തേടീയെത്തിയ അക്ഷരതെറ്റുള്ള സ്.മ്മ്.സ് കള്‍..
എല്ലാറ്റിലും എല്ലാറ്റിലും നിറയുന്നത് സ്നേഹമാണു...
കുഞ്ഞു കുഞ്ഞു സ്നേഹങ്ങള്‍..
ആ സ്നേഹങ്ങള്‍ക്ക് പല പേരുകള്‍...
ഹര്‍ഷ,ആനി,അഭിജ്ത്,പൊന്നു...അങ്ങനെ..അങ്ങനെ..
പക്ഷെ
ഒരു മുഖം...
സ്നേഹത്തിന്റെ..
ഒരു സ്വരം
ഇഷ്ടത്തിന്റെ...
ഞാന്‍ ഓര്‍ക്കുന്നു...
സ്നേഹത്തിന്റെ ഈ മുഖങ്ങളെ...
ഇഷ്ടത്തിന്റെ ഈ സ്വരങ്ങളെ...
എന്റെ ദിവസങ്ങളിലെ...
കുഞ്ഞു നന്മകളെ..
നിങ്ങളെ....
short note
i dont know who is the author of dis snap.I got this from net.Any way i express my thanks to the author
Comments
ഓ.ടോ: മഴത്തുള്ളിയേ എന്റെ മോന്ത കണ്ടാലെന്തു പറയുംസ് ? :P
കൊള്ളാം...!!