Skip to main content

27.അവന്‍ അന്യനായിരിക്കുന്നു...അവനെ തിരിച്ചൂ തരു

ഇന്ന് പനി എനിയ്ക്‌ അന്യനായിരിക്കുന്നു...
എന്റെ ശരീരത്തില്‍ അത്‌ ചൂടുപകരുന്നില്ല...
ഉള്‍കുളിരുതരുന്നില്ല..
പുതപ്പിനുള്ളിലെ നരച്ച
സ്വപ്നങ്ങളിലെയ്ക്ക്‌ ഊര്‍ന്നിറങ്ങാന്‍ കഴിയുന്നില്ല..
തലയില്ലാത്ത ശിരസ്സും...
തണുത്ത്‌ കൂര്‍ത്ത കൈവിരലുകളും
അബോധതലങ്ങളില്‍ ന്രുത്തം
വെയ്ക്കുന്നില്ല...
മരണാന്തര ചടങ്ങുകളില്‍..
എന്നെ കുളിപ്പിക്കതെ അടക്കം
ചെയ്യുന്നതും..
തലയ്ക്കല്‍ കുന്തിരിക്കം പുകയ്ക്കുന്നതും
പ്രതീക്ഷിച്ച പല മുഖങ്ങളും
എത്താതിരുന്നതും ഓര്‍ത്ത്‌
അഞ്ചടി രണ്ടിഞ്ച്‌ പെട്ടിയില്‍ കിടന്ന്
ഉരുക്കുന്ന ഓര്‍മ്മ
എനിയ്ക്ക്‌ നിഷേധിക്കപ്പെടുന്നു...
ഇവിടെയെല്ലാം പനിയാണു
പനി പിടിച്ച മുഖങ്ങള്‍ മാത്രം
ഇവരില്‍ ഞാന്‍ അന്യ
ഈ കണ്ണുകളില്‍ എല്ലാം അവജ്ഞ..
കഫം കലര്‍ന്ന പുച്ച്ചം ...
ഇത്‌ അസഹ്യം..
എനിയ്ക്കും പനി തരു..
പനിക്കായി ഞാന്‍ എത്‌ ക്വൂ വിലാണു നില്‍ക്കേണ്ടത്‌?

Comments

പനിക്കായി ക്യൂവില്‍ നില്‍ക്കാനോ, ഇതെന്തുപറ്റി :)
Anonymous said…
Different from ur other blogs..shadow of neagtive thoughts..reader feeling negative energy...as a close friend i discouraging u this type of writings
freebird said…
ഇതെന്നെപ്പറ്റിയാണ്‍, ഇന്നെ മാത്രം ഉദ്യേശിച്ചെഴുതിയതാണ്‍. ഏതു പോലിസുകാരനും മഴ കൊണ്ടു നടന്നാല്‍ പനി വരും. അല്ലാ പിന്നെ.

Also there is nothing negative about this poem. Probably a bit sarcastic.
And may be you can call it the masala manorama point of view.
xangel said…
its not negative i guess/hope.
jus an expression of state of mind- at times it feels like tat- the agony! is it ??

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…