ചിത്രത്തിന് കടപ്പാട്:http://flickr.com/photos/freemind/567579800/
ഞാന്‍ മഴയാണെന്നറിഞ്ഞ കടലിനു...
എന്നെ വാരിപുണര്‍ന്ന തിരയക്ക്...
എന്നിലെയ്ക്ക് പെയ്തിറങ്ങിയ നിനക്ക്...
കടലെടുത്തുപോയ നമ്മുടെ ഇന്നലകള്‍ക്ക്...
നിശ്വാസം കൊണ്ട് ചൂടുപകര്‍ന്ന ഇന്നിനു...
നമ്മുടെതല്ലാത്ത നാളെയ്ക്ക്..
ഒരു കുടമറയ്ക്കുള്ളില്‍ പൂത്തുലഞ്ഞ കനവുകള്‍ക്കു...
നിന്റെ മിഴിയില്‍ പറന്നിറങ്ങിയ
മഴത്തുള്ളിക്ക്...
എന്റെ മൊഴിയില്‍ അലിഞ്ഞുപോയ കടലിരമ്പത്തി൹
നാം കാക്കാതെ കാക്കുന്ന സ്വപ്നത്തിന്റെ പത്തേമാരിയ്ക്ക്...
എന്റെ സാന്ദ്ര മൗനങ്ങളെ
വായിച്ചെടുത്ത നിന്റെ ഹ്രുദയ ഭാഷയ്ക്ക്...
നനഞ്ഞ മുടിയിഴയില്‍ അഭയം തിരഞ്ഞ വിരല്‍കുഞ്ഞുങ്ങള്‍ക്കു...
പൊട്ടിപ്പോയ മഴനാരുകള്‍ കൊണ്ട്
കൊരുത്തെടുക്കാന്‍ ശ്രമിച്ച മഴത്താലിയ്ക്ക്...
ഇനിയും അറിയാത്ത പറയാത്ത..
എന്തിനൊക്കെയൊ ആയി
ഞാന്‍ എന്റെ മഴക്കാലം തരുന്നു
എന്നെ തരുന്നു...
കടലുതന്ന ചിപ്പിയ്ക്കുള്ളില്‍
ഒരു മഴത്തുള്ളിയായി എന്നെ സൂക്ഷിയ്ക്കുക...
ഇനിയും ഒരു മഴയില്‍...
ഇനിയും ഒരു കടലിരമ്പത്തില്‍...
ഇനിയും ഒരു കുടമറയില്‍ നിന്റെ ചുണ്ടില്‍ അലിഞ്ഞു തീരാനായി
എന്നെ കാത്തുവെയ്ക്കുക...
ഞാന്‍ നീയാകും വരെയ്ക്കും
ഞാന്‍ മഴയാണെന്നറിയുക
മഴ മാത്രം
പിന്‍ കുറിപ്പ്: ഈ ചിത്രം ആദ്യമായി കണ്ട നിമിഷം മനസ് തന്ന വാക്കുകള്‍ മഴയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഞാന്‍ കോറിയിടുന്നു...
നന്ദി...ഈ ചിത്രതിന്റെ ആതമാവായ നാം അറിയാത്ത നമ്മെ അറിയാതത ആ ഹ്രുദയങള്‍ക്ക്...
ഇത്രമേല്‍ പ്രണയാര്‍ദ്രമായ മഴകാഴ്ച്ച നമ്മുക്കായി തന്ന
bkb ( http://freebird.in )ക്ക്...
മഴയെ സ്നേഹിക്കുന്ന ഓരോ മഴക്കൂട്ടിനും...
Comments
അങ്ങകലെ ആരെയോ കാത്തിരിക്കുന്നപോലെയുള്ള ഈ ഫോട്ടൊയില്‍ തന്നെയുണ്ട് ഇതിന്‍റെ ഉള്ളടക്കം..!!
മഴമേഖങ്ങളെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ.
ഞാനും ദീധിഎന്നു വിളിക്കുന്നുട്ടൊ സൂരജ് എന്‍റെ നല്ലൊരു സുഹൃത്താണ് ...!!!
അഭിനന്തങ്ങള്‍.മഴയ്ക്കായ്..!!!!!
Realy mean it.
And i feel that the credit goes to the author of this snap
Because that snap provoked me to draw this lines here
So plz visit the origianl link of this snap and enjoy more poetic rain fotos
original link
http://flickr.com/photos/freemind
regards
Didi
നൂറുനൂറായിരം........