-------------------------------------------------------------------------------
എനിക്കു നിന്നൊടു വാക്കുകള്‍ ഇല്ലാതെ സംസാരിക്കണം
നീ പറയാത്ത വാക്കുകളില്‍
നിന്നെ അറിയണം നീ കാണാത കാഴ്ചകള്‍
നിന്റെ കണ്ണുകള്‍ എനിക്കുകാട്ടി തരണം
എന്റയ് കണ്ണുകളില്‍ നിന്നു നീ അതു വായിച്ചെടുക്കണം
നിന്റെ വെളുത്ത ചിരിക്കു പിന്നിലെ
കറുത്ത ദുഖം ഞാന്‍ അടര്‍ത്തി എടുക്കണം
നിന്റെ രാത്രികളില്‍ നീ പോലും
അറിയാതെ നിന്റെ മിഴി നിറഞ്ഞു
ഒഴുകുമ്പൊള്‍ നിന്റെ മുഖത്തിനു മേല്‍പാറി
വീഴുന്ന കൈലെസാവണം
ശൂന്യമായ കൈകളും ആയി നീ ഇരിക്കുമ്പൊള്‍
നിന്റെ കൈകളില്‍ വീഴുന്ന ജീവിതം കാട്ടി തരുന്ന
കലീഡിയോസ്കൊപ്പെ ആവണം
ഒടുവില്‍...ഒടുവില്‍...ചുമലില്‍ ഒരു ഭാണ്ഡവും തൂക്കി
തിരികെ നോക്കാതെ നീ നടന്നകലും പൊള്‍
ഉമ്മറപടിവാതില്‍ ചാരി അതില്‍ മുഖം ചേര്‍ത്തു എനിക്കു കരയണം....
ജീവിതത്തിന്റയ് അര്‍ധവും അര്‍ധവിരാമവും നീ തന്നയ് ആയിരുന്നല്ലൊ എന്നു ഓര്‍ത്ത്....
-------------------------------------------------------------------------------
---------------------------------------------------------------------------
------------------------------------------------------------
ചിതറി പോയ ഓര്‍മകളില്‍....
എവിടെയൊ ഒരു കുഞ്ഞു പൂവുണ്ടായിരുന്നൊ?
ഒരു കൊച്ചു ചെമ്പനീര്‍ പൂവ്?
എതൊ തിരക്കില്‍ ഇടറി വീഴുമ്പൊ അറിയാതെ കൈകോര്‍ത്തു പിടിച്ചിരുന്നുവൊ എന്നെങ്കിലും?
ഒരേ പ്രാര്‍ധന ഞാനും നീയും ഒരു പോലെ മന്ത്രിച്ചിരുന്നുവൊ?
ഒരേ മയിലും,ഒരേ മഴയും,ഒരേ ആകാശവും നമ്മള്‍ കണ്ടിരുന്നുവൊ?
പഴയ പുസ്ത്കങ്ങളില്‍ എന്നൊ
മറന്നു വെച്ച മയില്‍പ്പീലി
എന്നൊടു പറഞ്ഞു...
എനിക്കും അറിയില്ല...നിന്നെ...
Comments
ഒന്നും പറയാതെ നീ തിരികെ നടന്നു...
ഞാന്‍ മിഴിതുറക്കഞത് എന്റയ് കണ്ണീര്‍ നീ കാണാതിരിക്കാനായിരുന്നു....
നിന്റെ നിശ്വാസങള്‍...
നിനക്കു മുന്‍പെ എന്റെ കവിള്‍ അറിഞു...
ഞാന്‍ നിന്റെ സമീപസ്തയായിരുന്നു...
നീ കണ്ടില്ല നീ അറിഞില്ല...
നീ കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്നു...
നീയും ഞാനും...
എല്ലാ പുറം കഴചകളും കണ്ടു...
നമ്മുടെ ഉള്‍ കാഴചക്കള്‍ ഒഴിചു
ഒരിക്കലും നാം നമ്മെ കണ്ടില്ലല്ലോ?
നമ്മെ അറിഞില്ലലോ?