സമയ രഥത്തില്‍ മരണത്തിന്റെ മണി മുഴക്കം..ജീവന്റെ തായ് വേരില്‍ പിത്രു ഹസ്തം..പിന്‍ വിളി...
അകില്ലു പുകയുന്നു,മുടി നാരു കത്തുന്നു,പ്രണയം...പ്രണയമായി
മരണം എത്തുന്നു..കാത്തിരിപ്പിന്റെ കറുപ്പും ...വിരഹത്തിന്റെ..വെളുപ്പും കരുക്കള്‍
നീട്ടി ജീവന്റെ ചൂതാട്ടം..ജന്മവിധിയുടെ...അവസാന വരി എഴുതാന്‍ ഒരു പൊന്‍ നാരായം തരു...
എന്റെ ഹ്രുദയം മുറിചു ഞാന്‍ എഴുതട്ടെ
നിശ്ശബധ വിനാഴികകളില്‍ നിനക്കു നിന്നെ നഷ്ടപെടുന്നു എങ്കില്‍ നീ ഇതു വായിഛെടുക്കുക
പൊട്ടി പൊയ എന്റെ വാക്കിന്റെ ചിന്തുകള്‍ നീ വരക്കേണ്ട ചിത്രങ്ങളില്‍
പടരാത്ത ചായമായി എന്റെ ജീവരക്തം എടുത്തു കൊള്ളുക...
പാടാന്‍ മറന്ന പാട്ടിനോരീണാമായി...ഞാന്‍ കടം തന്ന കനവുകള്‍ ഓര്‍ക്കുക...
എന്റെ കനകാംബരങ്ങളെ കണ്ണീരു കൊണ്ടു ചുവപ്പികാതിരിക്കുക,,,
വന യാത്രയുടെ ആഴങ്ങളില്‍ ആരണ്യത്തിന്റെ അതാര്യതയില്‍
ഇനിയും ഒരു മൈഥിലി ഒറ്റക്കവാതിരിക്കടെ
അഗാധമായി,ആര്‍ദ്രമായി...
നീ അറിക എന്റെയി നേരറിവുകള്‍ ഒരു നൊമ്പരപാടിനും അപ്പുറം
ഒരു ജന്മത്തിനാഴത്തിനപ്പുറം ഞാന്‍ എനിക്കയി നിനക്കയി വരക്കട്ടെ
പോയ കാലത്തിന്‍ ചില നിഴല്‍ ചിത്രങ്ങള്‍ നാം ഒരേ തോണിയില്‍ എന്നോ തുഴഞ്ഞവര്‍
ഒരേ സ്വപ്നത്തിന്‍ പങ്കുകാരായവര്‍ ഒരേ കാഴ്ചയില്‍ വിസ്മയം പൂണ്ടവര്‍
പകലറുതിയില്‍..ഇരവിന്റെ സ്വപ്നങ്ങളില്‍ തനിചായവര്‍
കടല്‍ കാറ്റില്‍ ദിശതെറ്റിയവര്‍ അന്യരായവര്‍...
എതോ തീരങ്ങളില്‍ താനേ അടിഞ്ഞവര്‍..
ഞാന്‍ നിളാ തീരത്ത് നീ നൈ ല്‍ തീരത്ത്
നഷ്ടപ്പെട്ടു നമ്മുക്ക് നമ്മേ..
വിസ്മരിചു നീ എന്റെ സ്വപ്നങ്ങളെ
സ്വര്‍ണ്ണഭമാര്‍ന്ന സമുദ്രവര്‍ണ്ണങ്ങളേ...
മഴ മരിച്ച മനസ്സിന്‍ തടങ്ങളില്‍
മൊഴി പകര്‍ത്തി നീ മാരി പേയ്യിഛതും
ഒടുവിലേ ഓര്‍മ്മയായി
എന്നില്‍ നിറയവേ..
പ്രണയം...പ്രണയമായി
മരണം എത്തുന്നു
ഒടുവില്‍ നിനക്കായി എനിക്കായി
കുറിക്കട്ടെ..
എന്റെ പാദ മുദ്രകള്‍ നി തിരക്കാതിരിക്കുക
അവ നിനക്ക് അന്യമായവ..(എനിക്കും)
ജീവന്റെ സ്പന്ധനം...തുടിഛിരുന്ന ഒരു മാത്രയില്‍ പോലും..
നീ എന്നെ അറിഞ്ഞിരുന്നില്ലലോ
അതുകൊണ്ടു
ഇനി എന്റെ പാദ മുദ്രകള്‍
തിരക്കാതിരിക്കുക.
(എന്റെ ഒരു കൂട്ടുകാരി ഈ വരികളില്‍ ജീവിക്കുന്നു...
നിന്നെ ഞാന്‍ ഓര്‍ക്കുന്നു...
ഈ വരികള്‍ക്കും അപ്പുറം..
നിന്നെ ഞാന്‍ അറിയുന്നു
എല്ലാവര്‍ക്കും ആയി നീ കുറിചു പോയ ആ വരികള്‍ക്കും അപ്പുറം)
Comments