Skip to main content

മേഘസന്ദേശം


ഇടറി പെയ്യുന്നതു എന്റയ്‌ മനസ്സാണു...
ഉമ്മറപടിയിലിരുന്നു നീ അതു
നനയുകയാണൊ?
നിശബ്ദമായി അടര്‍ന്നു വീഴുന്നതു സ്വപ്ണങ്ങള്‍ ആണു....
അവറ്റ ജീവന്‍ വെടിഞ്ഞിട്ടു....
മാത്രകള്‍ ഒരു നൂറായിരം കഴിഞ്ഞിരിക്കുന്നു
തുറക്കപ്പെടാത്തവാതിലും
കൊട്ടിയടക്കപ്പെട്ട ജനലുകളും
ഉള്ള ഒരു കൊട്ടതേടിയാണു...
ഒരു മേഘമായി ഞാന്‍ സഞ്ചരിക്കുന്നതു...
ആ കോട്ട ഗ്രീസിലൊ?
ജോര്‍ദാനിലൊ അറിയില്ല...
ഗംഗയുടെ തീരത്തോ
മാനസ്സ സരസ്സിന്‍ കരയിലൊ??
ആരും വഴികാട്ടുന്നില്ല
ആരും എന്നെ തിരിചറിയുന്നില്ല
ഞാന്‍ ഒഴുകുകയാണു...
ആ കോട്ടവാതില്‍ തുറക്കുംവരെയ്ക്ക്‌
ഭൂമി എന്നെ സ്വീകരിക്കും വരയ്ക്കും...
ഞാന്‍ ഈ അകാശചെരുവിലുടെ
അലയുന്നു...
എങ്ങൊട്ട്‌ എന്നില്ലാതെ...

Comments

Anonymous said…
പുതിയ പോസ്റ്റുകളൊന്നും കണ്ടില്ലല്ലോ ?