Skip to main content

Posts

21.kanna ninakkayi....

കൃഷ്ണ-പക്ഷം എന്ന കവിതക്കുള്ള മറുകുറിയാണിത്‌... കൃഷ്ണനേ കൃഷ്ണനായി അറിയുന്ന രാധയുടേ മനസ്സ്‌ വാക്കിലൂടെ വരചിടാന്‍ ഒരു വിഫല ശ്രമം കണ്ണാ തിരിച്ചറിയുന്നുവോ നീയിന്നു... വൃന്ദാവനത്തിലെ മങ്ങിയൊരീ നിഴല്‍? കങ്കണം ഇല്ലത്ത പൊല്‍ ചിലമ്പില്ലാത്ത സ്വപ്നങ്ങള്‍ കാണാത്തിരിക്കാന്‍ പഠിച്ചൊരീ പാവം മനസ്സിന്‍ മതിഭ്രമം മാത്രമോ നീയിങ്ങുവന്നതും എന്നെ അറിഞ്ഞതും? ഏങ്കിലും കണ്ണാ നിനക്കായി കൊരുക്കട്ടേ ഇന്നു ഞാന്‍ എന്റെയി കമ്പിത ഹ്രുദിന്റേ കണ്ണുനീര്‍ തുള്ളികള്‍... മാധവാ മൗലിലിയില്‍ ചാര്‍ത്തെട്ടെ ഞാന്‍ എന്റെ നഷ്ട സ്വപ്നങ്ങളാം സൗഗന്ധികങ്ങളേ... കാലം എറെ കടന്നിതിന്നെങ്കിലും കാളിന്ദി എനിക്കന്യമയെങ്കിലും കാത്തുവെഛു ഞാന്‍ എന്നെ നിനക്കായി കാര്യം ഇന്നതിനെറെയില്ലെങ്കിലും കാത്തിരുന്നിവള്‍ കാത്തിരിപ്പിന്നുമപ്പുറം വിഢിയെന്നോതി ചിരിചവരെത്രപേര്‍? ഭ്രാന്തിയെന്നാര്‍ത്തു വിളിചവരെത്ര പേര്‍? നീ വരിലെന്നും എല്ലാം ഒരൊര്‍മ്മയായി എങ്ങൊ മറഞ്ഞിരിക്കാം എന്നുമൊതിയോര്‍ എത്ര പേര്‍ എത്ര പേര്‍ എങ്കില്ലും മാധവാ എങ്ങനെ വിസ്മരിക്കും പ്രിയാ നീയെന്റെ സ്വപ്നാ വേഗങ്ങളില്‍ യാഗശ്വമായതും എണ്ണിയാല്‍ തീരാത്ത വാക്കിനാല്‍ നോക്കിനാല്‍ എന്നെ നിനക്കായി നീ കണ്ടെടുത്...

20.അത്‌ സൗഹ്രുദമായിരുന്നൂ...

അത്‌ സൗഹ്രുദമായിരുന്നൂ... ഇലഞ്ഞി പൂക്കള്‍ കൊരുത്തുതന്ന സൗഹ്രുദം.. നാട്ടു മാവിന്‍ ചുവട്ടിലെ കണ്ണിമാങ്ങകള്‍ പെറുക്കി ചെറിയ പൂപാവാടയില്‍ കൂട്ടിയിരുന്ന കാലത്തേ കൂട്ട്‌... കുളത്തിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കാലിട്ടിരുന്ന്...ഒരു ബാലരമയിലെ ലുട്ടാപ്പിയേയും കൂട്ടുസനെയും വായിച്ചത്ത്‌ ഞങ്ങള്‍ ഒന്നിച്ചായിരുന്നു... ഐസ്‌ ഫ്രൂട്ട്‌ വാങ്ങാന്‍ കുന്നിറങ്ങിവരുന്ന ലാസ്സറുചേട്ടന്റെ തകരം മണക്കുന്ന സൈക്കളിനു കാത്തിരുന്നിരുന്നതും ഞങ്ങള്‍ ഒന്നിച്ചായിരുന്നു... ദീപാരധനക്കുള്ള പൂക്കള്‍ ഇറുക്കുമ്പൊള്‍ നിറയെ പൂക്കുന്ന ചെമ്പരത്തിയില്‍ നിന്ന് ചുവന്ന പൂക്കള്‍ പൊട്ടിച്ച്‌ പൂക്കുടയില്‍ ഇട്ട്‌ തന്നിരുന്നതും... തൊഴുത്‌ മടങ്ങും വരെ അമ്പലത്തിന്റെ മുന്‍പിലെ ചെമ്പകത്തറയില്‍..ചെമ്പക പൂക്കള്‍കൊണ്ട്‌ കൂടാരമുണ്ടാക്കി കാത്തിരുന്നത്തും ഒരു സൗഹ്രുദമായിരുന്നു... അവളെ ഞാന്‍ ഒരു പേരിട്ടു വിളിച്ചു... "ചെമ്പകക്കുട്ടി" അവള്‍ എന്റെ കളിചെങ്ങാതിയായിരുന്നു...ആ പെണ്‍പള്ളികൂടത്തിലെ മുന്‍ നിരയില്‍ കൈ ചേര്‍ത്ത്‌ പിടിച്ചിരുന്ന കൊച്ചു പെണ്‍കുട്ടികള്‍ ഞങ്ങളായിരുന്നു... കുമ്പസാര രഹസ്യം പോലെ അവള്‍ പറഞ്ഞിരുന്ന വലിയ സ്വകാരിയങ്ങളില്‍... പപ്പയൊട...

18.nandhitha ninakkayi

മുന്‍ കുറിപ്പ്‌ ഞാന്‍ ഇവിടെ കുറിക്കുന്ന വരികള്‍ ഈ ചിത്രം കണ്ട മാത്രയില്‍ എന്റെ മനസില്‍ തോന്നിയ ചില വരികള്‍... നന്ദിത നമുക്കായി തന്ന ചില വരികളും ഈ ചിത്രവും വല്ലാതേ യോജിചു പോകുന്ന തായി എനിക്കു തൊന്നിയ ഒരു നിമിഷത്തില്‍ ഞാന്‍ എഴുതിയതാണു... ഇത്‌ ആ ചിത്രതിനെയൊ നന്ദിതയെയൊ..ഒരു തരത്തിലും..മുറിപെടുത്താന്‍ വേണ്ടിയല്ല... ഞാന്‍ നന്ദിതയുമയി സംവേദിക്കുന്നു... അത്ര മാത്രം... Please note this is not a prose or poem... only my way of communicating with nandhitha... നന്ദിത നിനക്കായ്‌.... നന്ദിത... നീ പുഞ്ചിരിക്കുന്നു... ഇന്നും ഇവിടെ ഈ ആകാശത്ത്‌ നീ പറന്നു നടക്കുന്നു.. ജനിക്കും മൃതിക്കും ഇടയ്ക്കു ഒരു ഫിനിക്സ്‌ പക്ഷിയായ്‌... എതു ഹ്രുദ്‌ തടാകത്തിലാണു നീ നിനകായി ജലസമാധി ഒരു ക്കിയത്‌? എതു കൈകളില്‍ നിന്നായിരുന്നു നീയും നിന്റെ കവിതയും തിരികെ എത്താനാവാത്ത ആഴങ്ങളിലേക്കു അപാരതയിലെയ്ക്ക്ക്കു ആഴ്‌ന്നു പോയത്‌? നീ ആത്‌ മതപസ്സ്‌ ചെയ്തിരുന്ന ജീവന്റെ പുല്‍മേടുകളില്‍ ഏതു ഞരമ്പെഴുന്ന കൈകളാണു തീ പടര്‍ത്തിയത്‌? നീ കിഴക്കു കണ്ടത്‌ ആ ഹ്രുദ്‌ രൂപമായിരുന്ന തടാകമായിരുനോ? ആയിരികാം.. ഇവിടെയും... മാനവും,ഭൂമിയും... നമ്മേ ബന്ധിപ്പിക്ക...

17.വിഷു കൈനീട്ടം....

വിഷു കൈനീട്ടം.... നാളെ വിഷുവാണു.. അവന്‍ എത്തും... എറ്റവും നിര്‍മലമായ ചിരി എനിക്കു സമ്മാനിച്‌... അവന്‍ എന്നോട്‌...ചോദിക്കും...അവന്റേ...വിഷു കൈ നീട്ടം... എന്തു ഞാന്‍ നല്‍ക്കും? ശൂന്യമായ...ഒരു മുറിയില്‍...ഓല കീറുകളുടെ സമൃധിക്കിടയിലൂടെ ആകാശം കണ്ടുറങ്ങുന്ന ഞാന്‍... പകലുകളില്‍ ഒരു പൊട്ടകുടത്തിലെ..തിളചുമറിയുന്ന വെള്ളത്തിനായി..സ്തിരമായി..ഒരു പിടി വറ്റ്‌..പോലും മാറ്റി വെയ്ക്കാനാവാത്ത ഞാന്‍.. ആ ഞാന്‍ എങ്ങി നെ?എന്തു കൊടുക്കും അവനു? പുറത്തു..മകരചൂട്‌..ഉരുക്കുകയാണു...എല്ലാറ്റിനെയും..ഞാനും ഉരുകുകയാണു... ഒരു തണുത്ത കാറ്റ്‌... എവിടെക്കു എന്നില്ലാതെ പാറി വീണ ഒരു കുഞ്ഞനില... മുറ്റത്തെ കണികൊന്നയുടെ തളിരില... എന്നാണു ഈ ഉണക്കമരം തളിത്തതു പൂത്തതു? അതിന്റെ എത്താത്ത കൊബില്‍..ഒരു കുടന്ന കൊന്ന പൂ... അവനുള്ള വിഷു കൈനീട്ടം... അതെ..ഈ കൊന്ന പൂവിന്റെ സമൃധിയാണു..നിറനാണു..ഇ ക്കുറി നിനക്കയി ഞാന്‍ കാത്തു വയ്ക്കുന്നതു.. നീ വരുക..ഇതു നെഞ്ചേറ്റുക.. എന്റെ സന്ധ്യക്ക്‌..പുതിയ കുക്കുമവര്‍ണം.. വേഗം നേരം പുലര്‍ന്നുവെങ്കില്‍ അവന്‍ ഒന്ന് വന്നെങ്കില്‍... രാവിനെ കനപ്പിക്കാന്‍...മഴ എത്തുന്നു... പുതു മഴയുടെ ആരവം.. തുള്ളിക്കു ഒരു കുടമാ...

16.ഒരു വേനലവധിയുടെ തുടക്കം..

2007 മാര്‍ച്‌ 24 ഒരു വേനലവധിയുടെ തുടക്കം.. "എന്റെ കാമ്പസ്‌".. നിന്നെ അങ്ങനെ വിളിക്കാമോ? അറിയില്ല... ഇന്ന് ഞാന്‍ നിന്റെ സ്വന്തമാണോ? അതൊ അന്യയോ? ഞാന്‍ അറിയുന്നു... നിനക്കു മറ്റ്ടാരിലും പ്രിയം എന്നേയാണു... എന്റെ ഇഷ്ടങ്ങളെ ..സ്വപ്നങ്ങളെ.. കുറുമ്പുകളെ ഒകെ എന്നും കണ്ടു അറിഞ്ഞതും. സ്നേഹിചതും നീ ആയിരുന്നലോ... ഞാന്‍ അറിയുന്നു... എന്റെ നിശ്വാസങ്ങള്‍ക്കു മേല്‍ ഇഴചേരുന്ന നിശ്വാസം എന്നും നിന്റെതായിരുന്നു.... ഇവിടെ ഈ സന്ധയില്‍ ഇന്നു നാം തനിചാണു... ആരവങ്ങള്‍ ഇല്ല പൊട്ടിചിരികളില്ല... അടക്കിപറചിലുകള്‍ ഇല്ല... സ്വപ്ങ്ങള്‍ പങ്കുവയ്യ്ക്കലുകളും അറിയതെ പാടിപോകുന്ന രണ്ടു വരി കവിതയും..പ്രിയപ്പെട്ട പാട്ടും ഇല്ല.. നീര്‍മിഴി പീലിയിലെ..നീര്‍ മണികളും... ഗസ്സല്‍ പൂക്കള്‍ വീണ ഇടനാഴികളും.. കോവിണിപടിയിലെ സ്വകാരിയങ്ങളും നടുത്തളത്തിലെ സമര കാഹളങ്ങളും മരചുവട്ടിലെ അസ്സെന്‍മന്റ്‌ എഴുത്തുകളും... മണ്ടന്‍ പരീക്ഷ ( ഇന്റര്‍നല്‍ അസ്സെമന്റ്‌ )യുടെ ചൂടും തമാശകളും...വീണ്ടും ഇവിടെ നിറയാന്‍ എനിക്കും നിനക്കും കാത്തിരികേന്റിയിരിക്കുന്നു... ലൈബ്രറി യുടെ ബുക്ക്‌ രക്ക്കള്‍ക്കിടയില്‍...ഒരു കുഞ്ഞന്‍ എലിയയ്‌ പോലെ ചുരുണ്ടു നിലക്കാറുള...

15.ഓര്‍മകളുടെ രാജകുമാരനു...

ഓര്‍മകളുടെ രാജകുമാരനു... ഓര്‍മയുടെ വാതിലുകള്‍ എല്ലാം തുറന്നു എനിക്കു മുന്നില്‍ ഒരാള്‍... ശൂന്യമായ സമയങ്ങളില്‍ സംസാരിചും ദിവസത്തിന്റെ അങ്ങെ പുറവും ഇങ്ങേ പുറവും നിന്നു ചിരിചും നിസ്വനായ ഒരാള്‍ അവന്‍ അവന്‍ എനിക്കയി തന്നതു ചില ഓര്‍മകളാണു... അവനെ എനിക്കു പ്രിയപ്പെട്ട്‌ താക്കിയതും അവയുടെ നിഴല്‍കഷ്ണ്‍ങ്ങളാണു.. ബാല്യം വാറഴിഞ്ഞു പോകുന്ന തേഞ്ഞു പോയ ചെരുപ്പിന്റെ സമ്പന്നതയും...കാലം തെറ്റിയെത്തിയ മഴക്കൊപ്പം നടന്നു പോയ പാടവരമ്പുക്കളും...പറന്നു പൊയ പൂകുട്‌ യും...കൈവിട്ടു പൊയതു ആകയുള്ള്‌ സമ്പാദിയം ആണു...കണ്‍ ക്‌ ബോധിപ്പിക്കണ്ട..കനത്ത മുഖങ്ങള്‍ ഓര്‍ത്ത്‌ വിമ്മികരഞ്ഞ കുട്ടിയെ തന്നിലയ്ക്ക്‌ ....തന്റെ കുടയിലേയ്ക്ക്‌ ചേര്‍ത്തുപിടിച പെണ്‍കുട്ടിയും അവനായി..കാറ്റിനെ തോല്‍പ്പിച്‌ കുടയും ആയി എത്തിയ പെണ്‍കുട്ടിയും..കാലങ്ങള്‍ക്കു അപ്പുറത്തു നിന്ന് സംസാരിചു... ചിലമ്പിച സ്വരത്തില്‍ സനാധനയ അനാധന്‍ ചിരിചു.. ദുരന്ത വാത്മീകങ്ങളുടെ ഒരു പാവം അമ്മ മകനായി തേങ്ങീ.. ഇരുണ്ട പൊന്തകാടിന്റെ സുരക്ഷിതത്വത്തില്‍...ഒരു പിടി വറ്റിന്റെ ധാരളിത്ത്തില്‍..ആ അമ്മയെ അറിഞ്ഞു...സ്വപ്നങ്ങള്‍ക്കു അപ്പുറം ഉറങ്ങി പോയ ഒരു പാവം കുഞ്ഞ്‌ നക്ഷത്രങ്ങള്‍...

14.കൃഷ്ണപക്ഷം

കൃഷ്ണപക്ഷം (ഒരു മുന്‍ കുറിപ്പ്‌.. ഇത്‌ കൃഷ്ണന്റെ തിരിചറിവാണു.. രാധയുടെ സ്നേഹം കൃഷ്ണന്‍ അറിയുകയാണു...ഒടുവില്‍ യോഗ സമാധികായി കാക്കുമ്പൊള്‍... ഒരു സങ്കല്‍പാമ്മത്രമാണു ഇതു കൃഷ്ണന്റെ ഒടുവിലെ തിരിചറിവു ഇങ്ങനയ്‌ ഒന്നു ആയിരികമെന്നു...) രാധികേ.. എത്ര കാലങ്ങള്‍ക്കു മുന്‍പായിരുന്നു നിന്നിലെ എന്റെ മോക്ഷം? സ്വപ്നങ്ങളുടെ സിന്ദൂരചവിയില്‍ നിയെന്നെ ഇല്ലാതാക്കിയതും പ്രണയത്തിന്റെ അഗ്നിസ്ബുലിങ്ങങ്ങള്‍ കൊണ്ടു ഭക്തിയുടെ കാമം തൊട്ടെടുത്ത്‌ എന്റെ ആണ്മയേ ഉരുക്കികളഞ്ഞതും അറിയാത്ത അറിവിന്റെ കാളിന്തിയായി എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും എത്ര നാള്‍ മുന്‍പായിരുന്നു? കാളിമയില്‍ ഒഴുകി പൊയ രക്തപുഷ്പങ്ങളെ കുറിചൊര്‍ക്കതേയും യുഗപിറവികള്‍ കൊണ്ടു ഊര്‍വരമായേക്കാവുന്ന ഊഷരതയെ കുറിചൊര്‍ക്കതെയും പിന്‍ വിളികളില്ലാതെ കാത്തിരുന്ന പെണ്‍ക്കുട്ടി... എന്റെ ജീവന്റെ ഒരൊ മാത്രയിലെയും നിഷബ്ധ സാന്നിധയമായവള്‍ ഗോപിക ദ്വയിതമാം കൃഷ്ണഭാവത്തിന്‍ അമൂര്‍ത്ത്മാം അദ്ത്വയ്ത ബിന്ദുവില്‍ സന്നീവെഷിചവള്‍... എന്റെ വസന്തവും ഹേമന്ദവുമായവള്‍ കാത്തിരിപ്പിനും അപ്പുറം കാത്തിരിക്കുന്നവള്‍ ഒരു രാസരാവിന്നും അപ്പുറം കൃഷണനേ കൃഷ്ണനായി തന്നെ തിരികെ കൊടുത്തവള്‍...