Skip to main content
പ്രിയപ്പെട്ട നിനക്കു,

'ദീപാ , എനിക്കു എന്റെ മനസ്സ്  കൈ വിട്ട് പോകുന്നു ഞാന്‍ എന്തു  ചെയ്യണം ? ' നിന്റേ ഒറ്റ  വരി ഇമെയില്‍ തുറന്ന്  ഞാന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്  ഏറേ നേരമാവുന്നു .

' ഏറേ ആകുലമാകുന്ന നിമിഷങ്ങളില്‍ എന്റെ മനസ്സ് ഒരു യാത്ര പോകുന്നു. മഴ നിറയുന്ന വഴികളിലൂടെ , നടന്നു പോയിരുന്ന നാട്ടു വഴികളിലൂടെ  ഇനിയും നടക്കാന്‍ ഇരിക്കുന്ന  വഴിത്താരകളിലൂടെ, യാത്രകള്‍ ആണു നമുക്ക് നമ്മേ കണ്ട് എടുക്കാനുള്ള വഴി, എന്നേ സംബ്ബന്ധിച്ചു'. എന്നാല്‍ നിന്റെ വഴികള്‍  എന്റെയ് വഴികളില്‍ നിന്ന് ഏറേ വ്യത്യസ്തമാവുംപോള്‍ ഞാന്‍ നിനക്കായി എന്താണ്  കുറിക്കേണ്ടത്‌ ? നിന്റെ  ഹൃദയത്തില്‍  പതിഞ്ഞിരിക്കുന്ന മുറിവുകള്‍ അതിന്റെ  ആഴം  പരപ്പ്  ഒക്കെ  എനിക്ക്  അപരിചിതമാണ് . നിന്റേ  സന്ദേഹങ്ങള്‍, കാഴ്ചപ്പാടുകള്‍ , ഒകേയും അതുപോലെ  തന്നേയ് . 


എങ്കിലും ഞാന്‍ ഇന്ന്  നിന്നേ എനിക്ക്  ഒപ്പം നടക്കാന്‍  ക്ഷണിക്കുന്നു. കുറച്ച്  ദൂരം. നീ നിന്നോട് തന്നേ, നിന്റെ ഇന്നലകളോട്   യുദ്ധം ചെയുകയാണ്  എങ്കില്‍ അത്  മറന്ന്  എനിക്ക്  ഒപ്പം  കുറച്ചു നടക്കു. നമുക്ക് ആദ്യം കാണുന്ന  പൂവിനേ  നോക്കി  ചിരിക്കാം. ആ പൂവിന്  എത്ര  ഇതളുകള്‍ ഉണ്ട്  എന്ന് എണ്ണാം . അതിന്റേ  മണം  അറിയാം . നിനക്കറിയുമോ, ആസ്റെര്‍  പുഷ്പ്പങ്ങളെ  കുറിച്ച് ഒരു കഥ ഉണ്ട് . ഒരിക്കല്‍ നക്ഷത്രങ്ങളുടെ  ദേവത ആകാശത്ത് നിന്ന്  ഭൂമിയിലേയ്ക്ക്  നോക്കി  കണ്ണീര്‍  പൊഴിച്ച് അത്രേ , എന്തിനെയന്നോ ? ഇത്ര   സുന്ദരമായ ഭൂമിയില്‍ നക്ഷത്രങ്ങള്‍  ഇല്ലാതെ  പോയല്ലോ  എന്നതില്‍. അങ്ങനെ ആണത്രേ   ഭൂമിയില്‍ അസ്തര്‍  പുഷ്പങ്ങള്‍ ഉണ്ടായത് . ജീവിതവും അതുപോലെ  തന്നേയ്  ആണ് . ഏതു ഒക്കയോ  നിമിഷങ്ങളില്‍  ആരൊക്കയോ  നമ്മുടെ ജീവിതത്തിലേ  ഇല്ലായ്മകള്‍ തൊട്ടു അറിയുന്നു . അതില്‍ അവരുടേ കനിവിന്റെ മിഴിവ് നിറക്കുന്നു . നീ നടക്കുക്ക കാണുന്ന കാഴ്ച്ചകലേയ്  നിന്റേതാക്കി. നിന്റേ വഴികളിലും അസ്തെര്‍ പുഷ്പങ്ങള്‍  വിരിയതിരിക്കില്ല. 

സ്നേഹപൂര്‍വ്വം,

D.

Comments

c.v.thankappan said…
അസ്തെര്‍ പുഷ്പങ്ങള്‍ വിരിയട്ടെ!
ആശംസകള്‍

Popular posts from this blog

ചുക്ക് കാപ്പി കുറിപ്പടി

ചുക്ക് കാപ്പി കുറിപ്പടി : ഒന്നര ഗ്ലാസ്സ് വെള്ളം തിളയ്ക്കുമ്പോ ഒരു കഷ്ണം ചക്കര ഇട്ടു അലിഞ്ഞു തുടങ്ങുപോ, കാൽ സ്പൂൺ ചുക്ക് പൊടി, കാല്‍ സ്പൂൺ കുരുമുളക് പൊടി, ഒരു വലിയ നുള്ളു നല്ല ജീരകം, ഒരു ഏലക്ക ചതച്ചത് മൂന്നാലു അഞ്ചു തുളസിയില ഇതെല്ലാം കൂടി ഇട്ടു തിളപ്പിച്ചു, വെള്ളം ഒരു മുക്കാൽ ഗ്ലാസ് ആയി വറ്റുമ്പോ ഒരു ചെറിയ സ്പൂൺ കാപ്പി പൊടി ഇട്ടു, ഗ്ലാസ്സിലേക്ക് പകർന്നു ചൂടോടെ കുടിക്കുക. :)
...
ഓരോ പനിക്കാലവും പ്രിയമുള്ള ചില ഓർമ്മകൾ കൂടി തന്നേക്കാം ചിലപ്പോഴെങ്കിലും.

കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുംപോലെയുള്ള പനികുളിരിൽ തണുത്തു ഒരു കമ്പിളി പുതപ്പിൽ സ്വയം ഒതുങ്ങുന്ന നിമിഷങ്ങളിൽ ആണ് തോന്നുക 'അമ്മ അടുത്തുണ്ടായിരുന്നുവെങ്കിൽ...ഒരു ചൂട് ചുക്ക് കാപ്പി ഇട്ടു തന്നിരുന്നുവെങ്കിൽ എന്നൊക്കെ.

'അമ്മ അടുത്ത് ഇല്ലാത്തപ്പോ തന്നത്താനെ കാപ്പി ഇട്ടു കുടിക്കുക തന്നെ...

അപ്പൊ ഒരു കപ്പു ചുക്ക് കാപ്പിയുമായി ഞാനും എന്റെ തലവേദനകളും ...:)

ചില ഇഷ്ട്ടങ്ങൾ അത് അങ്ങനെയാണ് .....................

നാം ഇഷ്ട്ടപെടുന്നു എന്നറിയാതെ നമ്മുടെ തന്നേ ഭാഗമായി തീരുന്ന ഇഷ്ട്ടങ്ങൾ!!! ഏറിയും കുറഞ്ഞും അത് തൂകിപോകാതെ,
ചില ഓർമ്മപ്പെടുത്തലുകളിൽ സ്വയം പൂത്തുലഞ്ഞ്
അങ്ങനെയങ്ങനെ.. അത്തരം ഇഷ്ട്ടങ്ങൾ എന്നാണ് തുടങ്ങിയതെന്നറിയാത്ത, എന്നൊടുങ്ങുമെന്നറിയാത്ത പ്രണയമെന്ന വിളിപ്പേരിൽ ഒതുക്കാമോ എന്നറിയാനാവാത്ത എന്തോ ഒരിഷ്ടം ആരോ ഒരാളോട്. പലപ്പോഴും അവർപോലുമറിയാത്തോരിഷ്ട്ടം. അയിത്തം എന്ന സിനിമയിൽ ഒരു കുന്നിൻ ചെരുവിൽ പോക്കുവെയിലിന് അഭിമുഖമായി നിൽക്കുന്ന മോഹൻലാൽ, ലാലിനോടുള്ള പ്രണയം അവിടെ തുടങ്ങിയതാവണം. തെരേ ബിനാ സിന്ദഗി സേ കോയി എന്ന പാട്ട് ചിത്രഹാറിൽ കേൾക്കുമ്പോൾ ചുവന്നു തുടുക്കുന്ന മുഖമുള്ള കൂട്ടുകാരിയായിരുന്നു കുറേ എറെ കിഷോർ കുമാറിന്റെ പാട്ടുകൾ ഉള്ള കാസെറ്റുകൾ തന്ന് എന്നേ കൊണ്ട് കിഷോർ കുമാറിനെ പ്രണയിപ്പിച്ചത്, ഹിന്ദി എന്ന രാഷ്ട്രഭാഷാ അച്ചടിച്ച് വെച്ച പാഠപുസ്തകത്തിലെ വരികൾ അർത്ഥം പിടിതരാതെ അന്യരായി നിന്നോപ്പോഴും കിഷോർകുമാറിന്റെ ഹംസേ മത് പൂചോ കൈസേ
മന്ദിർ ട്യൂട്ട സപനോകാം കാ ലോഗോങ്ങി ബാത്ത് നഹി ഹേ
യെ ഹിസ്സാ ഹി അപ്പനോകാ - എന്നതെന്തെന്നു അറിയാൻ ഒരു ഭാഷാ സഹായിയും വേണ്ടി വന്നില്ല. അത് സച്ചിൻ ജ്വരവും അതുവഴി വേനലവധികളെ വിഡ്ഢിപ…

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…