കറുപ്പാണ്..
പക്ഷേ കരുത്തുണ്ട് ഉൾക്കരുത്ത് .
കറുപ്പാണ്..
അതിനാൽ തന്നെ മാറ്റിനിറുത്തപ്പെട്ടിട്ടുണ്ട്.
മാറ്റി നിറുത്തിയവർ,
ഉത്തരേന്ത്യൻ ഗോസായിമാരായിരുന്നില്ല
സ്വന്തം ചോരയും, അടുപ്പങ്ങളുമായിരുന്നു.
കറുപ്പാണ്,
എന്ന് പറഞ്ഞു വിവാഹകമ്പോളത്തില്‍
വില കുറച്ചിട്ടത് കൊച്ചമ്മയായായിരുന്നു.
കറുപ്പാണ്
എന്ന് പറഞ്ഞു ഒപ്പനയിലെ
മണവാട്ടിയെ മാറ്റിയത് സ്കൂൾ ടീച്ചറായിരുന്നു.
അപകർഷതാബോധത്തോടെ
സ്വന്തം ശരീരത്തെ നോക്കാൻ പ്രേരിപ്പിച്ചത്
ചില കൂട്ടുകാരായിരുന്നു.
നിറഞ്ഞതു
കരിമഷി എഴുതാതെ കറുത്ത കണ്ണായിരുന്നു.
ആ കണ്ണ് തുടച്ചു ചേർത്ത് പിടിച്ചു,
കാരിരുമ്പിന്റെ കരുത്തുള്ള കുട്ടിയാണ് നീ
എന്ന് പറഞ്ഞ ടീച്ചറമ്മ,
കറുപ്പിനുള്ളിൽ തെളിമയുള്ള മനസ്സിലെ
എന്ന് പറഞ്ഞ കൂട്ടുകാരൻ,
ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി
ആൾകൂട്ടത്തിൽ ഇരുന്നു
ചർച്ചയ്ക്കു ഒടുവിൽ
സദസ്സ് തനിക്കു നേരെ തിരിഞ്ഞിരിക്കുന്നു
എന്നറിഞ്ഞ പെൺകുട്ടിയെ ചേർത്ത് പിടിച്ചു ഇവളെന്റെ ചെങ്ങാതിയാണ്
എന്ന് അഭിമാനത്തോടെ പറഞ്ഞ സൗഹൃദം
കൈക്കുള്ളിൽ കറുത്ത മുഖമെടുത്തു പറഞ്ഞു.
"You beat the white & I am proud of you"
കറുപ്പാണ്,
മാറ്റി നിറുത്തിയവർ മനുഷ്യരാണ്
കറുപ്പാണ്
ചേർത്ത് നിറുത്തിയവരും മനുഷ്യരാണ്.
വർണ്ണമല്ല മനുഷ്യത്വരഹിതമായ വൈരാഗ്യമാണ്
"മാറ്റി നിറുത്തുന്നത്,
മനുഷ്യനെ തൊലിയാൽ അടയാളപ്പെടുത്തുന്നത്"
ഇന്ന് നിറത്തിനപ്പുറം
മനുഷ്യനെ തിരിച്ചറിയുമ്പോൾ
ഒരു പൊട്ടിച്ചിരിയോടെ
പറയാൻ കഴിയുന്നു.
"ഹൃയമിടിപ്പുകൾ ഒന്നല്ലേ സഖേ ?
ചോരയുടെ നിറം ചുവപ്പല്ലേ സഖേ,
എന്റെയും നിന്റെയും വിശപ്പിനു ഒരേ കാഠിന്യമല്ലേ സഖേ ?"
DeepaPraveen.
മനുഷ്യനെ തിരിച്ചറിയുമ്പോൾ
ഒരു പൊട്ടിച്ചിരിയോടെ
പറയാൻ കഴിയുന്നു.
"ഹൃയമിടിപ്പുകൾ ഒന്നല്ലേ സഖേ ?
ചോരയുടെ നിറം ചുവപ്പല്ലേ സഖേ,
എന്റെയും നിന്റെയും വിശപ്പിനു ഒരേ കാഠിന്യമല്ലേ സഖേ ?"
DeepaPraveen.
Comments