പ്രിയപ്പെട്ട നിനക്കു,
'ദീപാ , എനിക്കു എന്റെ മനസ്സ്  കൈ വിട്ട് പോകുന്നു ഞാന്‍ എന്തു  ചെയ്യണം ? ' നിന്റേ ഒറ്റ  വരി ഇമെയില്‍ തുറന്ന്  ഞാന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്  ഏറേ നേരമാവുന്നു .
' ഏറേ ആകുലമാകുന്ന നിമിഷങ്ങളില്‍ എന്റെ മനസ്സ് ഒരു യാത്ര പോകുന്നു. മഴ നിറയുന്ന വഴികളിലൂടെ , നടന്നു പോയിരുന്ന നാട്ടു വഴികളിലൂടെ  ഇനിയും നടക്കാന്‍ ഇരിക്കുന്ന  വഴിത്താരകളിലൂടെ, യാത്രകള്‍ ആണു നമുക്ക് നമ്മേ കണ്ട് എടുക്കാനുള്ള വഴി, എന്നേ സംബ്ബന്ധിച്ചു'. എന്നാല്‍ നിന്റെ വഴികള്‍  എന്റെയ് വഴികളില്‍ നിന്ന് ഏറേ വ്യത്യസ്തമാവുംപോള്‍ ഞാന്‍ നിനക്കായി എന്താണ്  കുറിക്കേണ്ടത് ? നിന്റെ  ഹൃദയത്തില്‍  പതിഞ്ഞിരിക്കുന്ന മുറിവുകള്‍ അതിന്റെ  ആഴം  പരപ്പ്  ഒക്കെ  എനിക്ക്  അപരിചിതമാണ് . നിന്റേ  സന്ദേഹങ്ങള്‍, കാഴ്ചപ്പാടുകള്‍ , ഒകേയും അതുപോലെ  തന്നേയ് . 
എങ്കിലും ഞാന്‍ ഇന്ന്  നിന്നേ എനിക്ക്  ഒപ്പം നടക്കാന്‍  ക്ഷണിക്കുന്നു. കുറച്ച്  ദൂരം. നീ നിന്നോട് തന്നേ, നിന്റെ ഇന്നലകളോട്   യുദ്ധം ചെയുകയാണ്  എങ്കില്‍ അത്  മറന്ന്  എനിക്ക്  ഒപ്പം  കുറച്ചു നടക്കു. നമുക്ക് ആദ്യം കാണുന്ന  പൂവിനേ  നോക്കി  ചിരിക്കാം. ആ പൂവിന്  എത്ര  ഇതളുകള്‍ ഉണ്ട്  എന്ന് എണ്ണാം . അതിന്റേ  മണം  അറിയാം . നിനക്കറിയുമോ, ആസ്റെര്‍  പുഷ്പ്പങ്ങളെ  കുറിച്ച് ഒരു കഥ ഉണ്ട് . ഒരിക്കല്‍ നക്ഷത്രങ്ങളുടെ  ദേവത ആകാശത്ത് നിന്ന്  ഭൂമിയിലേയ്ക്ക്  നോക്കി  കണ്ണീര്‍  പൊഴിച്ച് അത്രേ , എന്തിനെയന്നോ ? ഇത്ര   സുന്ദരമായ ഭൂമിയില്‍ നക്ഷത്രങ്ങള്‍  ഇല്ലാതെ  പോയല്ലോ  എന്നതില്‍. അങ്ങനെ ആണത്രേ   ഭൂമിയില്‍ അസ്തര്‍  പുഷ്പങ്ങള്‍ ഉണ്ടായത് . ജീവിതവും അതുപോലെ  തന്നേയ്  ആണ് . ഏതു ഒക്കയോ  നിമിഷങ്ങളില്‍  ആരൊക്കയോ  നമ്മുടെ ജീവിതത്തിലേ  ഇല്ലായ്മകള്‍ തൊട്ടു അറിയുന്നു . അതില്‍ അവരുടേ കനിവിന്റെ മിഴിവ് നിറക്കുന്നു . നീ നടക്കുക്ക കാണുന്ന കാഴ്ച്ചകലേയ്  നിന്റേതാക്കി. നിന്റേ വഴികളിലും അസ്തെര്‍ പുഷ്പങ്ങള്‍  വിരിയതിരിക്കില്ല. 
സ്നേഹപൂര്‍വ്വം,
D.
Comments
ആശംസകള്‍