***************************** രംഗം: കുട്ടിയേ ആദ്യമായി സ്കൂളിൽ വിട്ടു കാലത്തു മുതൽ മൂക്ക് പിഴിഞ്ഞിരിക്കുന്ന അമ്മ. മൂന്ന് മണിക്കൂർ കഴിഞ്ഞു കുട്ടിയെ വിളിക്കാൻ ചെന്നോളാൻ സ്കൂളുകാര് പറഞ്ഞാലും രാവിലെ മുതൽ തന്നെ സ്കൂളിന്റെ വെളിയിൽ കാവൽ ഇരിക്കാൻ അമ്മിണികുട്ടി റെഡിയായിരുന്നു. എന്നാൽ ചില തൽപരകക്ഷികളുടെ ഇടപെടലും ഭീഷണിയും കാരണം 11.30 വരെ പിടിച്ചിരുന്നു. 12.45 നു വിടുന്ന സ്കൂളിന് വാത്തുക്കലേയ്ക്കു ഓടുന്ന അമ്മ. നല്ലൊന്നാന്തരം ഒരു മല തന്നെ കയറണം. എന്നാൽ കൂട്ടുകാരി 'ഈ ലോകത്തിനു എന്ത് സംഭവിച്ചു എന്ന് ആവലാതിപ്പെട്ടിരുന്നത് കൊണ്ട്, ധാർമിക രോക്ഷം കൊടുത്ത adrenaline rush കാരണം കുന്നൊക്കെ ഓടി കേറുന്ന അമ്മിണികുട്ടി. അതിനിടയിൽ ഒത്തിരി പൂവും ചെടിയുമുള്ള പൂന്തോട്ടത്തിൽ ഇരുന്നു പുല്ലുപറിക്കുന്ന മദാമ്മ യെ കണ്ടു ഒരു സഡൻ ബ്രേക്ക്. ദൈവമേ ഈ മദാമ്മയെ സോപ്പിട്ടു ഇനി വരുന്ന ദിവസങ്ങളിൽ ഈ ചെടികളിൽ നല്ലൊരു പങ്കു വീട്ടിലെത്തിക്കാനുള്ള എല്ലാ കുരുട്ടുബുദ്ധിയും എനിക്ക് തരണേ?' എന്ന് അറിയാതെ പറഞ്ഞ മനസിന് കൺട്രോൾ കണ്ടോൾ ഇമോഷണൽ അലെർട് കൊടുത്തു അമ്മിണികുട്ടി മലകയറ്റം തുടരുന്നു. അങ്ങനെ 12 നു മുന്നേ സ്കൂൾ ഗ...