Skip to main content

നമ്മുടെ ചിരികൾ വേദനിപ്പിക്കുന്നവർ. *********************************


കാലത്തു ദേഹം നുറുങ്ങുന്ന ശരീരവേദനയും അടക്കി പിടിച്ചാണ് സർജറി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡോക്ടർസ് ക്ലിനിക്കിൽ എത്തിയത്.
ഇവിടുത്തെ ഒരു രീതി അനുസരിച്ചു നമ്മുടെ രോഗം ആദ്യം സ്ക്രീൻ ചെയ്തു ചെറിയ രോഗങ്ങൾക്കു മരുന്ന് തരുകയും രോഗത്തിന്റെ കാഠിന്യമനുസരിച്ചു വിവിധ ആസ്പത്രികളിലേയ്ക് റഫർ ചെയ്യുകയുമാണ് പതിവ്. ഈ ഡോക്ടർസ് ക്ലിനിക് അപ്പോയ്ന്റ്മെന്റ് കിട്ടുക തന്നെ നല്ല ബുദ്ധിമുട്ടുളള കാര്യമാണ്. അത് പോലെ ശരീരകഅസ്വസ്ഥതകൾ ഉണ്ടെങ്കിൽ മാത്രമേ അവർ സന്ദർശനാനുമതി തരൂ.
ഇത് പറയാൻ കാരണം അത് കൊണ്ട് തന്നെ അവിടെ ഇരിക്കുന്നവർ എന്തെങ്കിലും തരത്തിൽ ഒരു ശാരീരിക ബുദ്ധിമുട്ടുള്ളവരാകും എന്ന് പറയാനാണ്.
നമ്മൾ ഈ ക്ലിനിക്കിൽ എത്തിയാൽ അവിടെ സ്ഥാപിച്ച മിഷ്യനിൽ നമ്മുടെ പേര് ലോഗ് ഇൻ ചെയ്യാം അപ്പോൾ അപ്പോയ്ന്റ്മെന്റ് കൺഫേം ആകും. പിന്നെ നമ്മുടെ സമയമാകുമ്പോൾ അവിടുത്തെ സ്ക്രീനിൽ നമ്മുടെ പേരും ഡോക്ടറുടെ പേരും പോകണ്ടേ റൂം നമ്പറും തെളിഞ്ഞു വരും.
അത് വരെ നമുക്കു വേദന കടിച്ചു പിടിച്ചു ഇരിക്കുകയോ, അവിടെയുള്ള മാസിക വായിക്കുകയോ, ചുറ്റുമുള്ളവരെ കത്തി വെച്ച് വെറുപ്പിക്കുകയോ ആവാം. സാധാരണ ആരോടെങ്കിലും ഒന്ന് സംസാരിക്കാനോ ഒന്ന് ചിരിച്ചു അന്തരീക്ഷത്തിനു അയവു വരുത്താനോആണ് ശ്രമിക്കാറ്. ഇന്ന് അതിനു പോകാതെ എന്നിലേയ്ക്ക് തന്നെ ഒതുങ്ങി ഇരികുകയിരുന്നു.
എന്റെ അടുത്ത് ചൈനയിൽ നിന്നോ മറ്റോ ഉള്ള ഒരു കുടുംബമാവണം. കൂടെയുള്ള സ്ത്രീക്കാണ് എന്ന് തോന്നുന്നു വയ്യഴിക. അവരുടെ മുഖം ഇടക്കിടയ്ക് വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.
ഞാൻ വീണ്ടും ഫേസ്ബുക്കിൽ ICU വിന്റേ പേജ് തിരഞ്ഞു മനസ്സ് ഏതൊക്കെയോ ചിരിചിന്തകളിൽ കൊരുത്തിടാൻ ശ്രമിക്കുകയും.
അപ്പോഴാണ് ഒരു ബഹളം. റിസപ്‌ഷനിസ്റ് ഒരു പേര് വിളിക്കുന്നു. അവിടെ ഇരുന്നവർ എന്നെ ചൂണ്ടികാണിക്കുന്നു, എന്നെയാണ് വിളിക്കുന്നത് എന്ന അർഥത്തിൽ, 'ഞാൻ പറഞ്ഞു അല്ല, അപ്പോൾ എല്ലാവരുടെയും ശ്രദ്ധ മറ്റേ സ്ത്രീയിലായി' നേഴ്സ് റൂം ഇൽ നിന്ന് ഇറങ്ങി വന്നു അവരെയും കൂട്ടി അകത്തു പോയി. ആ സ്ത്രീയുടെ വെപ്രാളവും നിസ്സഹായതയും, സ്വന്തം പേര് വിളിക്കുമ്പോൾ (തെറ്റായി ആവാം വിളിച്ചിട്ടുണ്ടാവുക - വിദേശീയർ നമ്മുടെ പേരുകൾ ഉച്ചരിക്കുമ്പോൾ മിക്കപ്പോഴും തെറ്റുവരാം) അത് സ്വന്തം പേരാണ് എന്ന് തിരിച്ചറിയപ്പെടാതെ പോയതിലുള്ള ജാള്യതയും, അവർ വേദനയിലും കൂടുതൽ ചുരുങ്ങുന്നതായി തോന്നി.
അവർക്കു പിന്നിൽ പൊട്ടിച്ചിരികളും അടക്കി ചിരികളുമായി ഇതര രോഗികളും. ആ ചിരികളിലേയ്ക്ക് അവർ ഒന്ന് തിരിഞ്ഞു നോക്കി. അവരുടെ കണ്ണ് നിറഞ്ഞിരുന്നു എന്റെയും. മനസുകൊണ്ടു കണ്ണൊന്നടച്ചു ഞാൻ സാരമില്ല എന്ന് പറഞ്ഞു അവരതു കേട്ടോ ആവോ?
എന്റെ ഊഴം വന്നപ്പോൾ എന്റെ പുറകിലും ചിരികൾ മുഴങ്ങിയോ എന്നെനിക്കറിയില്ല.
പക്ഷെ ഒന്നറിയാം ഇത്തരം ചുണ്ടുകോട്ടിയ അനേകം ചിരികൾക്കു ഇടയിലാണ് നാം ജീവിക്കുന്നത്.
പുഞ്ചിരി എന്ന ഏറ്റവും മനോഹരമായ സ്നേഹമാർഗ്ഗം നൽകാൻ കഴിയുന്ന അതെ ചുണ്ടുകൾകൊണ്ട് നാം മനുഷ്യനെ മുറിപ്പെടുത്തുന്ന ചിരികൾ ചിരിക്കുന്നു...
ഏറ്റം ക്രൂരമായ ആയുധങ്ങളിൽ ഒന്ന്, ആഴത്തിൽ ആഴത്തിൽ പതിയുന്നത്.
DeepaPraveen
# പറയാതെവയ്യ

Comments

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…